മിന്നാമിനുങ്ങ്

ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ…
മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ഭീതി തലയ്ക്കു മുകളില്‍ ഡെമോക്ളിസിന്റെ വാളു പോലെ തൂങ്ങിക്കിടക്കുമ്പോള്‍ രാത്രി സമാധാനമായി ഒന്നു കണ്ണടയ്ക്കാന്‍ പോലും സാധിക്കുന്നില്ല. ഒരു ജനതയെ മുഴുവന്‍ മരണഭയത്തില്‍ ജീവിക്കാന്‍ വിട്ടിട്ട് ആലോചിക്കാം, തീരുമാനിക്കാം എന്നുള്ള പതിവ് മെല്ലെപ്പോക്ക് നയം തുടരാനാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെയും ഇവിടത്തെ അവസരവാദികളായ രാഷ്ട്രീയക്കാരുടെയും ഭാവമെങ്കില്‍ സഹികെട്ട ജനങ്ങള്‍ സമാധാനത്തിന്റെയും സത്യഗ്രഹത്തിന്റെയും പാത വിട്ട് കൂടുതല്‍ തീവ്രമായ നടപടികളിലേക്ക് തിരിയാന്‍ അധികം താമസം ഉണ്ടാകില്ല…കരുതിയിരുന്നോളൂ..മുല്ലപ്പെരിയാര്‍ ഡാം പൊട്ടി മുപ്പതു ലക്ഷം നിരാലംബരായ ജനങ്ങള്‍ ചരിത്രമാകുന്ന അവസ്ഥ ഉണ്ടായാല്‍ രക്ഷപ്പെടുന്ന ചിലരെങ്കിലും ചാവേറുകളായി തമിഴന്റെ തല പൊളിക്കാന്‍ ഇറങ്ങിതിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. കൂട്ടത്തില്‍ ഇവിടത്തെ അവസരവാദികളായ രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും രക്ഷയുണ്ടാകുമെന്നും വിചാരിക്കേണ്ട.

തമിഴന് അവന്‍റെ മണ്ണും ഭാഷയും ജീവനേക്കാള്‍ വിലപ്പെട്ടതെങ്കില്‍ മലയാളി ആവശ്യപ്പെടുന്നത് ജീവിക്കാനുള്ള അവകാശം മാത്രമാണ്. എന്തുകൊണ്ടോ ‘തമിഴന്‍’ എന്നല്ലാതെ ബഹുമാനത്തോടെ അന്നാട്ടുകാരെക്കുറിച്ച്  സംസാരിക്കാന്‍ പോലും ഈയവസ്ഥയില്‍ കഴിയുന്നില്ല. ഞാനും ഒരു പ്രാദേശികവാദിയായി മാറിക്കൊണ്ടിരിക്കുകയാണ്.  ഒരു മാസം കൂടി കാത്തിരുന്ന് എന്‍റെ കുഞ്ഞിന്റെ മുഖം പോലും കാണാന്‍ കഴിയാതെ വന്നെങ്കിലോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഏതു നിമിഷവും മരിച്ചുപോയേക്കാം എന്ന ഭയത്തില്‍ മാതാപിതാക്കളെ വിട്ട് സ്കൂളില്‍ പോകാന്‍ പോലും മടിക്കുന്ന വണ്ടിപ്പെരിയാറിലെയും വള്ളക്കടവിലെയും കുഞ്ഞുങ്ങളുടെ അവസ്ഥ എത്ര ഭീകരമാണെന്ന് ഒന്നു ആലോചിച്ചു നോക്കൂ…ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന വിധത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു ചെറിയ ശതമാനമെങ്കിലും മലയാളികളെയും ജയലളിത പറയുന്നത് കേട്ട് 116 വര്‍ഷം പഴക്കമുള്ള ഡാം സുരക്ഷിതമാണെന്ന് വിശ്വസിച്ച് മൂഡസ്വര്‍ഗത്തില്‍ ഇരിക്കുന്ന മന്ദബുദ്ധികളെയും ഉദേശിചല്ല ഞാന്‍ ഇതെല്ലാം പറയുന്നത്.

പ്രശ്നം ഇത്രയും രൂക്ഷമായ സാഹചര്യത്തിലും പുതിയ ഡാം പണിയാന്‍ സമ്മതിക്കില്ല എന്ന തീരുമാനത്തില്‍ തമിഴ്നാട് ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ബുദ്ധിപൂര്‍വമായ തിരിച്ചടികള്‍ നല്‍കി അവരെക്കൊണ്ടു സമ്മതിപ്പിക്കാനുള്ള ഇച്ചാശക്തി  സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ബഹിഷ്ക്കരിക്കാനുള്ള ആര്‍ജവം നമ്മള്‍ കാണിക്കണം. ഒരു മാസം പച്ചക്കറിയും ചിക്കനും കഴിക്കാതെ ആരെങ്കിലും മരിച്ചുപോയ ചരിത്രമൊന്നും ഏതായാലും ഇല്ല. കുറച്ചു നാളെങ്കിലും സ്വന്തം പുരയിടത്തില്‍ വിളയുന്ന പച്ചക്കറികള്‍ കൊണ്ട് ജീവിക്കാന്‍ ശീലിക്കൂ. അതിനുള്ള സാഹചര്യം ഇല്ലാത്തവര്‍ക്ക് നാട്ടിന്‍പുറങ്ങളില്‍ വിളയുന്ന അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കണം. അതും യുദ്ധകാലാടിസ്ഥാനത്തില്‍…അപ്പോള്‍ അവിടത്തെ സാധാരണ കര്‍ഷകര്‍ ഈ പ്രശ്നത്തിന് എതിര് നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിഞ്ഞോളും. തേനിയിലെയും മധുരയിലെയും വോട്ടുബാങ്കുകളെ വെറുപ്പിക്കാന്‍ എന്തായാലും അവര്‍ തയ്യാറാവില്ല. കോടതിയുടെ തീര്‍പ്പ് വരുന്നത് വരെ കാത്തുനില്‍ക്കാതെ എത്രയും വേഗം ഇതിനൊരു പരിഹാരം കാണാന്‍ ഭരണാധികാരികള്‍ തയ്യാറാവണം. അതിവേഗം ബഹുദൂരം പ്രവര്‍ത്തിക്കേണ്ട സമയം ഇതാണ്. ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഒരു ജനതയുടെ സഹനസമരം ദയവായി കണ്ടില്ലെന്നു നടിക്കരുത്.

മഴ
വരാന്തയിലെ ചാരുകസേരയില്‍ അലസമായിരുന്ന് മഴ കാണാന്‍ എന്തു രസം…

മഴയ്ക്ക് ഇത്രയും സൌന്ദര്യമുണ്ടെന്ന് ഇതുവരെയും തോന്നിയിട്ടില്ല…

നനുത്ത വെള്ളിനാരുകള്‍ ഭൂമിയിലേക്കിറങ്ങി വരുന്നതുപോലെ…

എത്ര മനോഹരമായ കാഴ്ച !!!

ഒരു ചിക്കന്‍ബിരിയാണി വാങ്ങിയ കഥ
മാസത്തില്‍ രണ്ട് തവണയുള്ള ബാംഗ്ലൂര്‍ – കൊച്ചി ട്രെയിന്‍ യാത്രകള്‍ ഒരുപാട് സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും പഴയ ഓര്‍മ്മകള്‍ പങ്കുവെക്കാനുമുള്ള അവസരം ആകാറുണ്ട് പലപ്പോഴും… അങ്ങനെയുള്ള യാത്രകളില്‍ ഞങ്ങളുടെ സ്ഥിരം സഹയാത്രികനായിരുന്നു ഒരിടക്ക് നമ്മുടെ കഥാനായകന്‍… രണ്ട് കൂട്ടരും മിക്കവാറും തത്കാല്‍ ടിക്കറ്റില്‍ സീറ്റ് ഒപ്പിക്കുന്നവര്‍ ആയതുകൊണ്ട് ഒരേ കമ്പാര്‍ട്മെന്റില്‍  ആയിരിക്കും പലപ്പോഴും യാത്ര… അദ്ദേഹം എല്ലാ ആഴ്ചകളിലും ബാംഗ്ലൂര്‍-കൊച്ചി ഷട്ടില്‍ അടിക്കുന്നതിനു പിന്നില്‍ ഒരു പ്രത്യേക കാരണം കൂടിയുണ്ട്… പുള്ളിക്കാരന്റെ ശ്രീമതി പ്രസവം പ്രമാണിച്ച് നാട്ടില്‍ ആണ്… ഭാര്യയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള സ്നേഹസമ്പന്നനായ ഒരു ഭര്‍ത്താവിന്റെ യാത്രയാണ്…

സാധാരണ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ രാത്രി കഴിക്കാനുള്ള ഭക്ഷണം വീട്ടില്‍നിന്നു ഉണ്ടാക്കിക്കൊണ്ട് പോകുകയാണ് പതിവ്… IRCTC യുടെ ഭക്ഷണം വാങ്ങിക്കഴിച്ച്‌ പ്രതികാരം ചെയ്യാന്‍ വല്ലവരുടെയും അല്ലല്ലോ, സ്വന്തം വയറല്ലേ… എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നെ? എന്നൊരു ബുദ്ധിപരമായ ചിന്തയാണ് ഇതിനു പിന്നില്‍… പക്ഷേ അന്നത്തെ ദിവസം ഓഫീസില്‍ നിന്നു എത്താന്‍ വൈകിയത് മൂലം ഭക്ഷണം ഉണ്ടാക്കാന്‍ സമയം കിട്ടിയില്ല… റെയില്‍വേ സ്റ്റേഷന് പുറത്തുള്ള ഏതേലും ഹോട്ടലില്‍നിന്നു വാങ്ങാം എന്നുള്ള തീരുമാനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു… വിചാരിച്ചതിലും നേരത്തെതന്നെ സ്റ്റേഷനില്‍ എത്തി… നേരം കളയാതെ അടുത്തു കണ്ട ഹോട്ടലില്‍ കയറി… ‘കംസം’ എന്നാണ് പേര്… മലയാളികളുടെ സ്ഥിരം കേന്ദ്രം ആണെന്ന് കേട്ടിട്ടുണ്ട്… പക്ഷേ വിലവിവരപ്പട്ടിക കണ്ടപ്പോള്‍ ഇതിന്റെ നടത്തിപ്പുകാര്‍ കംസന്റെ ബന്ധുക്കള്‍ ആണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല… നല്ല ഒന്നാന്തരം കത്തി… എന്തായാലും വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവിടെനിന്നു തന്നെ എന്തെങ്കിലും വാങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി എന്ന് പറഞ്ഞാല്‍ മതിയല്ലോ… അങ്ങനെ അവിടുന്ന് ദോശയും കറിയും പാര്‍സല്‍ വാങ്ങി ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ എത്തി…

ട്രെയിന്‍ വിടാന്‍ ഇനിയും സമയം ഉണ്ട്… വൈകാതെ നമ്മുടെ കഥാനായകനും എത്തിച്ചേര്‍ന്നു… പതിവുള്ള ഭക്ഷണപ്പൊതി കയ്യില്‍ കാണാനുണ്ടായിരുന്നില്ല… ചോദിച്ചപ്പോള്‍ വാങ്ങാന്‍ സമയം കിട്ടിയില്ല എന്ന മറുപടിയാണ് ലഭിച്ചത്… “എങ്കില്‍ നമുക്ക് ഷെയര്‍ ചെയ്യാം, ഞങ്ങള്‍ ദോശ വാങ്ങിയിട്ടുണ്ട്, ‘കംസം’-ഇല്‍ നിന്നാണ്” എന്നായി ഞങ്ങള്‍… അതു കേട്ടതും പുള്ളിക്കാരന്റെ മുഖം കുറച്ചു മ്ലാനമായോ എന്ന് എനിക്കൊരു സംശയം… “ഓ, കംസം ആണോ?… ആ സാമ്പാര്‍ പാക്കറ്റ് പൊട്ടിക്കുകയേ വേണ്ട കേട്ടോ… വല്യ ഗുണമൊന്നുമില്ല”… രാത്രി പട്ടിണി കിടക്കാനുള്ള വകുപ്പുന്ടെങ്കിലും അഹങ്കാരത്തിന് കുറവൊന്നും ഇല്ല… ഞങ്ങളുടെ ഓഫര്‍ സ്വീകരിച്ചെങ്കിലും പുള്ളിക്കാരന്‍ ഭക്ഷണം വാങ്ങാനുള്ള മാര്‍ഗങ്ങള്‍ പരതിക്കൊണ്ടിരുന്നു… ഞങ്ങള്‍ രണ്ട് എല്ലാപ്പികള്‍ കാര്യമായി ഒന്നും കഴിക്കില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടിയുള്ളത് അദ്ദേഹത്തിന് ഒന്നു മണക്കാന്‍ പോലും തികയില്ലെന്ന് അറിയാവുന്നതുകൊണ്ടും ആയിരിക്കും ഇത്‌…

ട്രെയിന്‍ വിടാന്‍ ഇനി അഞ്ച് മിനിറ്റ് കൂടിയേയുള്ളൂ… അപ്പോഴാണ്‌ വേറൊരു പരിചയക്കാരന്‍ ഓടിക്കിതച്ചു വന്നത്… അവന്‍റെ കയ്യില്‍ സാമാന്യം വലുപ്പത്തിലുള്ള ഒരു ഭക്ഷണപ്പൊതിയുണ്ട്… നമ്മുടെ കഥാനായകന്റെ മനസ്സില്‍ ഭക്ഷണം എന്നൊരു സമസ്യ മാത്രമേ ഉള്ളൂ എന്നതുകൊണ്ട്‌ ഈ പൊതി പുള്ളിക്കാരന്‍ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു… അതിന്‍റെ അകത്ത് എന്താണെന്ന് അപ്പോള്‍ത്തന്നെ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു… ചിക്കന്‍ ബിരിയാണി ആണെന്നും ആ പ്ലാറ്റ്‌ഫോമില്‍ തന്നെയുള്ള ഒരു ഹോട്ടലില്‍ നിന്നാണെന്നും ആഗതന്‍ ബോധിപ്പിച്ചു… കൂട്ടത്തില്‍ അതു കോഴിക്കോടുകാരുടെ ഹോട്ടല്‍ ആണെന്ന് അറിയിക്കാനും മറന്നില്ല… കോഴിക്കോടന്‍ ബിരിയാണി… നമ്മുടെ നായകന്‍ വായില്‍ ഊറി വന്ന വെള്ളം നുണഞിറക്കുന്നത് ഞാന്‍ കണ്ടു എന്ന് പറഞ്ഞാല്‍ അതു തീരെ അതിശയോക്തി ആവില്ല… എന്തായാലും ട്രെയിന്‍ ബെല്ലടിച്ചു തുടങ്ങി… ഇനി പോയി വാങ്ങാന്‍ സമയം ഇല്ലല്ലോ എന്ന് ആശങ്കപ്പെട്ടു നില്‍ക്കുന്ന കഥാനായകനെ പുതുതായി എത്തിച്ചേര്‍ന്ന സുഹൃത്ത്‌ ആശ്വസിപ്പിച്ചു… “അവിടെ എല്ലാം റെഡി ആണ്… ഓടിച്ചെന്നു കാശ് കൊടുത്തു വാങ്ങിച്ചോണ്ട് പോന്നാല്‍ മതി”… എങ്കില്‍ അങ്ങനെ തന്നെ എന്ന് പറഞ്ഞ്‌ നമ്മുടെ നായകന്‍ ഹോട്ടലിനെ ലഷ്യമാക്കി ഓടി…

ട്രെയിന്‍ നീങ്ങിത്തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് കയ്യില്‍ ചിക്കന്‍ ബിരിയാണിയുമായി ഒരു ജേതാവിനെപ്പോലെ നമ്മുടെ നായകന്‍ കമ്പാര്‍ട്ടമെന്റില്‍  എത്തിയത്… ചിക്കന്‍ ബിരിയാണിയുടെ അടുത്തിരിക്കാന്‍ പോലും ദോശക്ക് അവകാശമില്ല എന്ന മട്ടില്‍ പുച്ചത്തോടെയാണ് ഞങ്ങളെ നോക്കുന്നത്… കോഴിക്കോടന്‍ ബിരിയാണിയെപ്പറ്റിയുള്ള പുകഴ്ത്തല്‍ കേട്ട് കേട്ട് തോമാച്ചായനും പതുക്കെ കൊതി കയറിത്തുടങ്ങി… “അളിയാ, ഈ ബിരിയാണി മുഴുവന്‍ ഒറ്റയ്ക്ക് കഴിക്കാന്‍ നിനക്ക് പറ്റുവോ? ഹെല്‍പ്‌ വേണേല്‍ പറഞ്ഞാല്‍ മതി കേട്ടോ”  എന്നൊക്കെ പതുക്കെ നമ്പര്‍ ഇറക്കി നോക്കി… “ഓ, കുഴപ്പമില്ലെടാ…ഇതുപോലെ ഒരു രണ്ടെണ്ണം വേണേലും ഞാന്‍ ഒറ്റയ്ക്ക് അടിക്കും… എന്‍റെ കപ്പാസിറ്റി നിനക്ക് അറിയാഞ്ഞിട്ടാ…” എന്ന് ഉടനെ വന്നു മറുപടി…അതോടെ ഫ്യൂസ് പോയ ബള്‍ബ്‌ കണക്കെ തോമാച്ചായന്‍ മിണ്ടാതെ ഇരിപ്പായി… “നീ നാളെ രാവിലെ അനുഭവിക്കുമെടാ” എന്ന് ചിലപ്പോ മനസ്സില്‍ പറഞ്ഞു കാണും…

ബിരിയാണിയെ തല്‍ക്കാലത്തേക്ക് വെറുതെ വിട്ട് ചര്‍ച്ച ആഗോളകാര്യങ്ങളെക്കുറിച്ചായി… സമയം പോയതറിഞ്ഞില്ല… ഏകദേശം ഒന്‍പതു മണിയായപ്പോള്‍ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു… മി.നായകന്‍ ആവേശത്തോടെ ബിരിയാണിപ്പാക്കറ്റും  ഞങ്ങള്‍ അല്പം വ്യസനത്തോടെ ദോശപ്പൊതിയും തുറന്നു… രണ്ട് കൂട്ടരും ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മിണ്ടാട്ടം തീരെയില്ലാതെ തീറ്റ തുടങ്ങി… ദോശ ഏകദേശം തീരാറായപ്പോള്‍ അടുത്ത സീറ്റില്‍ നിന്ന്‌ അല്പം ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു…”ഹേയ്‌, കാണും കാണാതിരിക്കില്ല…”, ഇങ്ങനെയായിരുന്നു ആ അശരീരി… അതു കേട്ടപ്പോഴാണ് ഞങ്ങള്‍ ദോശപ്പൊതിയില്‍നിന്ന്‌  തലയുയര്‍ത്തിയത്… നോക്കിയപ്പോള്‍ നമ്മുടെ കഥാനായകന്‍ ബിരിയാണിപ്പാക്കറ്റില്‍  തലങ്ങും വിലങ്ങും പരതിക്കൊണ്ടിരിക്കുകയാണ്… “എന്ത് കാണാതിരിക്കില്ലെന്നാ നീ പറയുന്നേ?” എന്ന തോമാച്ചായന്റെ ചോദ്യത്തിന് “ചിക്കന്‍ പീസ്‌”  എന്നായിരുന്നു മറുപടി… അതു കേട്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി പൊട്ടിയെങ്കിലും ദയനീയമായ ആ മുഖഭാവം കണ്ടപ്പോള്‍ സഹതാപം തോന്നി… “സാരമില്ല, ഒന്നൂടെ തിരഞ്ഞുനോക്കൂ… ചിലപ്പോ പാക്കറ്റിന്റെ ഏറ്റവും അടിയില്‍ കാണും” എന്നെല്ലാം പറഞ്ഞ്‌ ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കി…പക്ഷെ അല്പം കഴിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത്… ‘ചിക്കനില്ലാ ചിക്കന്‍ബിരിയാണി’… ഈ കോഴിക്കോടന്‍ ബിരിയാണിയുടെ ഒരു കാര്യം!!!… ഹി ഹി…

പാവം നമ്മുടെ കഥാനായകന്‍ ചമ്മല്‍ നിറഞ്ഞ മുഖത്ത് ഒരു ചിരി തേച്ചുപിടിപ്പിച്ചിട്ട് പതുക്കെ പറഞ്ഞു, “എടാ തോമാ, ആ സാമ്പാറ് തീര്‍ത്തേക്കല്ലേ…’കംസം’- ലെ സാമ്പാര്‍ അല്ലേ, അടിപൊളി ആയിരിക്കും”… ഭാഗ്യത്തിന് പുള്ളിക്കാരന്റെ നേരത്തെയുള്ള അഭിപ്രായം മാനിച്ച് ഞങ്ങള്‍ സാമ്പാര്‍ തുറന്നിട്ടേയില്ലായിരുന്നു… അത് മൊത്തം കക്ഷിക്ക് ദാനം ചെയ്തു… അങ്ങനെ ചിക്കന്‍ ബിരിയാണിയും സാമ്പാറും കൂട്ടി തട്ടിവിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു കൌതുകത്തിന് ഞാന്‍ ചോദിച്ചു, “എങ്ങനുണ്ട് കോമ്പിനേഷന്‍?”… ഉടനെ മറുപടി വന്നു… “പിന്നേ, ബെസ്റ്റല്ലേ….സാമ്പാറിന് നല്ല മധുരം…”

PS: ഈ കഥയിലെ കഥാനായകനെ പരിചയപ്പെടാന്‍ ഇവിടെ ക്ലിക്കുക

കന്നടഭാഷാപഠനസഹായി
ഈ കന്നഡക്കാരെക്കൊണ്ട് ഞാന്‍ തോറ്റു… വേറൊന്നും കൊണ്ടല്ല… പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇവന്മാരുടെ കാട്ടുഭാഷ ഒരു തരിപോലും മനസ്സിലാവുന്നില്ലെന്നേ… ബംഗലൂരുവില്‍ വന്നിട്ട് കാലം കുറച്ചായെങ്കിലും ഇപ്പോഴും ആകെ അറിയാവുന്നത് ഒരേ  ഒരു വാക്കാണ്‌… ‘ഗൊത്തില്ല’… ഇതിന്റെ അര്‍ഥം ഞാന്‍ എന്തായാലും പറഞ്ഞു തരില്ല… കാരണം ഇത്‌ അറിയാത്ത മലയാളിയെ മല്ലു എന്ന് വിളിക്കാന്‍ പറ്റുവോ?

ദിവസങ്ങളും മാസങ്ങളും എന്തിനു വര്‍ഷങ്ങളായി ഈ അന്യനാട്ടില്‍ സായിപ്പിന് വേണ്ടി പണിയെടുത്തു മരിക്കുന്ന മറ്റു മലയാളികളെപ്പോലെയാകാതിരിക്കാന്‍ കന്നഡ പഠിച്ചേ തീരൂ എന്ന് മീനുക്കുട്ടിക്കു ബോധോദയം ഉണ്ടായതു ഏകദേശം ഒരു മാസം മുന്‍പാണ്… എന്നുവെച്ചു കന്നഡ സഹായി ഒക്കെ വാങ്ങി വെച്ചു ‘ഐ ലവ് യു’  എന്ന് കന്നടയില്‍ പറയുന്നതെങ്ങനെ എന്നൊന്നും പഠിക്കാന്‍ മെനക്കെട്ടു എന്ന് വിചാരിക്കരുത്… ദിവസവുമുള്ള ബസ്‌ യാത്രയില്‍ ആളുകളുടെ സംസാരം ഒക്കെ ശ്രദ്ധിച്ചു പഠിത്തം തുടങ്ങി വെക്കാം എന്നായിരുന്നു പ്ലാന്‍…

പാഠം 1 : ആദ്യത്തെ ദിവസം വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴേ ദാ, വരുന്നു പിറകില്‍ നിന്നു ഒരു വിളി…മീനുക്കുട്ടീ… പണ്ടേ ഞാന്‍ പറഞ്ഞിട്ടുള്ളതാ, പുറകില്‍ നിന്നു വിളിക്കല്ലേ എന്ന്… എന്നാലും ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോ പുറകില്‍നിന്നു വിളിച്ചു എന്തേലും കൊസറാക്കൊള്ളി പറഞ്ഞില്ലേല്‍ എന്‍റെ കെട്ട്യോന് ഒരു സമാധാനവും കിട്ടില്ല… അന്നും അതുപോലെ തന്നെ സംഭവിച്ചു… എന്‍റെ കണവന്‍, മി.തോമ, സ്നേഹത്തോടെ പറഞ്ഞത് ഇത്രയുമാണ്… ‘വല്ലവരുടേം വായില്‍നോക്കി ഇരുന്നിട്ട് അടി വാങ്ങിച്ചോണ്ട് വരല്ലേ പൊന്നു ഭാര്യേ’ എന്ന്…എങ്ങനുണ്ട്?… അല്ലേലും പണ്ടേ അങ്ങോര്‍ക്ക് എന്നെക്കുറിച്ച്  ഭയങ്കര അഭിപ്രായം ആണ്… അത് മാറ്റിയെടുക്കാന്‍ എന്തായാലും എന്നെക്കൊണ്ട് സാധിക്കില്ല എന്ന് ഉറപ്പാണ്…. അതൊന്നും മൈന്‍ഡ് ആക്കാതെ ഈ മഹത്തായ ഉദ്യമം തുടങ്ങി വെക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു… സാധാരണ ഞാന്‍ ബസ്സില്‍ കയറുമ്പോള്‍ തന്നെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ടിക്കറ്റ്‌ വാങ്ങും… വെറുതെയല്ല… ട്വന്റി റുപ്പീസ് എണ്ണിക്കൊടുത്തിട്ടാ… പക്ഷെ അന്നത്തെ ദിവസം കണ്ടക്ട്ടരെ അവിടെയെങ്ങും കാണ്‍മാനുണ്ടായിരുന്നില്ല… ഇറങ്ങാന്‍ നേരമാണ് പുള്ളിക്കാരന്‍ പെട്ടെന്ന് കണ്മുന്നില്‍ അവതരിക്കുന്നത്… ഞാന്‍ ഇറങ്ങേണ്ട സ്ഥലവും പറഞ്ഞു കാശ് കൊടുത്തു… അപ്പോ അയാള് ‘എല്ലി’  എന്ന് തുടങ്ങുന്ന ഒരു വാചകം പറഞ്ഞു… ഇത്രയും വൈകി ടിക്കറ്റ്‌ വാങ്ങിയ സ്ഥിതിക്ക് ഞാന്‍ എവിടെനിന്നാണ് കയറിയതെന്നയിരിക്കും  അയാള്‍ ചോദിച്ചത് എന്നൂഹിച്ചു ഞാന്‍ ബസ്സില്‍ കയറിയ സ്റ്റോപ്പിന്റെ പേര് പറഞ്ഞു… സംഗതി ഏറ്റു… മലയാളത്തിലും ആദ്യത്തെ അക്ഷരം ‘എ’… കന്നടയിലും ആദ്യത്തെ അക്ഷരം ‘എ’… മാച്ചിംഗ് മാച്ചിംഗ്…കണ്ടു പിടിച്ചേ…കണ്ടു പിടിച്ചേ…

ഗുണപാഠം: ‘എല്ലി’ വെച്ചു തുടങ്ങുന്ന എന്തേലും ബസ്‌ കണ്ടക്ടര്‍ നിങ്ങളോട് ചോദിച്ചാല്‍ അതിന്‍റെ അര്‍ഥം എവിടെ നിന്നു വലിഞ്ഞു കേറി എന്നാകുന്നു…

പാഠം 2 : കുറച്ചു ദിവസങ്ങള്‍ പുതിയ വാക്കുകള്‍ ഒന്നും കിട്ടാതെ കടന്നു പോയി… വൈകാതെ ഒരു ദിവസം അടുത്ത അവസരം വന്നെത്തി… ഇത്തവണ ടിക്കറ്റ്‌ എടുക്കാന്‍ നേരം ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര് പറയാന്‍ വിട്ടുപോയി… നമ്മുടെ നാട്ടില്‍ സ്ഥിരമായി കയറുന്ന ബസ്സില്‍ ഇറങ്ങേണ്ട സ്ഥലം അങ്ങനെ എന്നും പറയേണ്ട കാര്യം ഇല്ലല്ലോ… പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും… ആ ഒരു അനുഭവം വെച്ചു ഇരുപതു രൂപയും നീട്ടിപ്പിടിച്ചു ഞാന്‍ മിണ്ടാതെ നിന്നു… അപ്പോ ദാണ്ടേ വരുന്നു ചോദ്യം… ഒന്നല്ല…രണ്ട്…രണ്ടിലും ‘എല്ലി’ ഉണ്ട്… കുഴഞ്ഞല്ലോ കര്‍ത്താവേ… അപ്പോഴാണ്‌ എനിക്ക് ബോധം വന്നത്… എവിടെ ഇറങ്ങണം, എവിടെ നിന്നു  കയറി… രണ്ടിലും ‘എല്ലി’ വരും… പിന്നെ രണ്ടും കല്‍പ്പിച്ച്‌ , കളരിപരമ്പര ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്, രണ്ട് ഉത്തരങ്ങള്‍ അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു… ആദ്യം ഇറങ്ങേണ്ട സ്ഥലവും,രണ്ടാമത് കയറിയ സ്ഥലവും… എന്‍റെ ഒരു കാര്യം… അതും ഏറ്റു…

ഗുണപാഠം : ഇത്‌ പോലുള്ള അവസരങ്ങളില്‍ സ്വന്തം സാമാന്യ ബുദ്ധി ഉപയോഗിക്കുക…ആദ്യത്തെ ചോദ്യം സ്വാഭാവികമായും എങ്ങോട്ട് അല്ലെങ്കില്‍ ‘to where ‘ എന്നായിരിക്കും… രണ്ടാമത്തേത് ഉറപ്പായും എവിടെ നിന്ന്‌ അല്ലെങ്കില്‍ ‘from where ‘ എന്നും… ഇനി മൂന്നാമത് ഒരു ചോദ്യം വന്നാലോ എന്ന് ചില കുരുട്ടുബുദ്ധികള്‍ക്ക് തോന്നാം… അതിനും ഉണ്ട് ഉപായം… മൂന്നാമത്തെ ചോദ്യം എത്ര അല്ലെങ്കില്‍ ‘how many ‘ എന്നായിരിക്കണമല്ലോ…. അതായത് എത്ര ടിക്കറ്റ്‌ വേണം എന്ന്… മൂന്നു ചോദ്യം വന്നാല്‍ ഒന്നും നോക്കേണ്ട, ഈ പറഞ്ഞ ക്രമത്തില്‍ അങ്ങ് മറുപടി പറഞ്ഞാല്‍ മതിയെന്നേ… ഇനി നാലാമത് ഒരു ചോദ്യം കൂടി വന്നാലോ എന്ന് എന്നോട് ചോദിക്കരുത്… അതിനു ആകെ ഒരു വഴിയേ ഉള്ളൂ… ഒന്നും മിണ്ടാതെ , ഇമ ചിമ്മാതെ കണ്ടക്ട്ടരെ നോക്കുക… മുഖത്ത് ‘ബ്ലിംഗ്’ എന്നൊരു എക്സ്പ്രഷന്‍  ഉണ്ടായിരിക്കണം… പിന്നെ ഒന്നും ചോദിക്കില്ല… അപ്പോതന്നെ  പുള്ളിക്കാരന് കാര്യം മൊത്തം പിടികിട്ടിക്കോളും…

പാഠം 3 : പഠിത്തം തുടങ്ങിയിട്ട് ഏകദേശം മൂന്നാഴ്ച കഴിഞ്ഞെങ്കിലും കാര്യമായ പുരോഗതി ഒന്നും ഇല്ല… എന്‍റെ കേട്ട്യോനാണേല്‍ കണ്ടതിനും കേട്ടതിനും ഒക്കെ ‘എല്ലി’ പ്രയോഗം തുടങ്ങി… എന്നെത്തന്നെ, എന്നെമാത്രം ഉദ്ദേശിച്ചാണ് ഈ ഒളിയമ്പുകള്‍ എന്ന് മനസ്സിലാകാഞ്ഞിട്ടല്ല… പ്രതികരിക്കാതിരുന്നത് ഒരേ ഒരു കാര്യം മാത്രം ഓര്‍ത്തിട്ടാണ്… കന്നടയില്‍ ചീത്ത പറയാനുള്ള ആമ്പിയര്‍ ആയിട്ടില്ല… അത്ര തന്നെ… എന്തായാലും എന്‍റെ അത്യാവശ്യം മനസ്സിലാക്കി ദൈവം അറിഞ്ഞു ഒരു അവസരം ഉണ്ടാക്കിത്തന്നു… അന്ന് ബസ്സില്‍ അത്യാവശ്യം നല്ല തിരക്കുണ്ട്‌… തിരക്കുള്ള ബസ്സിലെ കണ്ടക്റ്റര്‍മാര്‍ക്ക് ഒരു പ്രത്യേക ടെക്നിക് ഉണ്ട്… നൂറു രൂപ ഒക്കെ കൊടുത്തു ഇരുപതു രൂപയ്ക്കു ടിക്കറ്റ്‌ എടുക്കുന്നവന്റെ കാര്യം പോക്കാ… ബാക്കിയുള്ള 80 റുപ്പീസ് ടിക്കെട്ടിന്റെ പിറകില്‍ എഴുതിത്തരും… ഇവനാര് റിസര്‍വ് ബാങ്ക് ഗവര്‍ണറോ, തുകയെഴുതി ഒപ്പിട്ടു തരാന്‍ എന്നൊന്നും വിചാരിച്ചിട്ട് കാര്യമില്ല… നമ്മ ബംഗലൂരുവില്‍ ഇങ്ങനെയൊക്കെയാ… ഇറങ്ങാനുള്ള തിരക്കിനിടയില്‍ 80 റുപ്പീസ് മറന്നുപോയാല്‍ കണ്ടക്റ്റര്‍ ഹാപ്പി…ജിംകാലാല…. അന്നെന്തോ എന്‍റെ അതേ സ്റ്റോപ്പില്‍ ഇറങ്ങാനുണ്ടായിരുന്ന ഒരുത്തനും ഇതേ അനുഭവം ഉണ്ടായി…പക്ഷെ ഇറങ്ങാന്‍ നേരം അവന്‍ ബാക്കി കിട്ടാനുള്ള കാര്യം മറന്നില്ല… അവന്‍ മിക്കവാറും ഒരു മലയാളി ആയിരുന്നിരിക്കണം… കാരണം കിട്ടാനുള്ള 50 പൈസക്ക് വരെ കണക്കു പറയാനുള്ള ചങ്കൂറ്റം മലയാളിക്കല്ലാതെ വേറെ ആര്‍ക്കുണ്ട്?… എന്തായാലും കണ്ടക്ടര്‍ ഒരു അറ്റത്തും ഇവന്‍ മറ്റേ അറ്റത്തും ആണ്… ബസ്‌ നിര്‍ത്തിയിട്ടും ബാക്കി കിട്ടുന്ന ലക്ഷണം ഒന്നും കാണാതായപ്പോള്‍ ചെക്കന്‍ ബഹളം ഉണ്ടാക്കാന്‍ തുടങ്ങി… കണ്ടക്ടര്‍ ആദ്യം എന്തൊക്കെയോ കന്നടയില്‍ പറഞ്ഞു… എനിക്ക് ഒന്നും മനസ്സിലായില്ല… അവനും ഒന്നും മനസ്സിലായില്ല എന്ന് തോന്നണു… അതാവും ഇപ്പറഞ്ഞതൊന്നും കേള്‍ക്കാത്ത മാതിരി അവന്‍ ‘ബാലന്‍സ്’ ‘ബാലന്‍സ്’  എന്ന് പിന്നേം അലറാന്‍ തുടങ്ങി… പിന്നെ ഞാന്‍ കേള്‍ക്കുന്നത് കുറെ എന്തൊക്കെയോ കട്ടി വാക്കുകള്‍ കണ്ടക്ടറുടെ വായില്‍നിന്ന് അനര്‍ഗളനിര്‍ഗളം പ്രവഹിക്കുന്നതാണ്… മൊത്തം തെറിവിളി ആയിരുന്നുകാണും…ഉറപ്പാ… അവസാനം പറഞ്ഞത് മാത്രേ എനിക്ക് തിരിഞ്ഞുള്ളൂ… ‘__ടാ പന്നി’ എന്ന് മാത്രം കേട്ടു… ആദ്യത്തെ വാക്ക് മൊത്തം കിട്ടിയില്ലേലും അവസാനം പറഞ്ഞത് മനസ്സിലായി…പന്നി എന്ന്… ഓഹോ, അപ്പോ കന്നടയിലും പന്നി  ‘പന്നി’ തന്നെയാ… ചിലപ്പോ ‘ഇറങ്ങിപ്പോടാ പന്നി’ എന്നായിരിക്കും അയാള് കന്നടയില്‍ ഉദ്ദേശിച്ചത്…ശ്ശോ…ഈ എന്റെയൊരു കാര്യം… അല്ലേലും ഒരു പുതിയ ഭാഷ പഠിക്കുമ്പോള്‍ അതിലെ ചീത്തവാക്കുകള്‍ ആദ്യം പഠിച്ചിരിക്കണമെന്ന്  പണ്ടേതോ മഹാന്‍ പറഞ്ഞത് ഇപ്പോള്‍ ഞാനോര്‍ക്കുന്നു…

അന്ന് വൈകുന്നേരം സന്തോഷത്തോടെ, അതിലധികം ഉത്സാഹത്തോടെ ഞാന്‍ തോമാച്ചായന്റെ അടുത്ത് വന്ന് സംഭവങ്ങള്‍ മൊത്തം വിശദീകരിച്ചു കൊടുത്തു… കൂട്ടത്തില്‍ കന്നടയില്‍ ‘പന്നി’ എന്നൊക്കെ വിളിച്ച് എന്‍റെ ഭാഷപ്രാവീണ്യവും തെളിയിച്ചുകൊടുത്തു… പകരം കെട്ട്യോന്‍ കൈക്കരുത്തിലെ പ്രവീണ്യം കവിളത്ത് തെളിയിച്ചോ എന്ന് മാത്രം ചോദിക്കരുത്… അത് സീക്രട്ട് ആണ്… എന്തായാലും ഇതിനുശേഷം രണ്ട് ദിവസത്തേക്ക് ഞാന്‍ രാജാവായി വിലസിനടന്നു… ഇനി പുതിയ വാക്കൊന്നും പഠിച്ചില്ല എന്ന് പറയരുത്, ഇതുപോലത്തെ ചീള് കേസിനൊന്നും ഇനി കളിയാക്കാന്‍ വന്നേക്കരുത് എന്നൊക്കെ പറഞ്ഞ് വന്‍ ജാഡ… പക്ഷെ തോമാച്ചായന്‍ മാത്രം വളരെ അസ്വസ്ഥനായി കാണപ്പെട്ടു… കുത്തിക്കുത്തി ചോദിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്‌… ഓഫീസിലെ കന്നടക്കാരന്‍ മാനേജരുടെ മുന്‍പില്‍വെച്ച്  ‘പന്നി’പ്രയോഗം നടത്തിയിട്ടുണ്ട് പോലും… അയാള്‍ക്ക് കാര്യം മനസ്സിലായിക്കാണുമല്ലോ എന്ന ആശങ്കയാണ്… ഞാന്‍ സമാധാനിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല… പക്ഷെ അതിന്‍റെ അടുത്ത വെള്ളിയാഴ്ച വൈകുന്നേരം, പതിവുള്ള ,സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ (ഈ കൂടിക്കാഴ്ച എന്ന് പറയുമ്പോള്‍ കോളേജിലെ പഴയ ഗോസിപ്പുകള്‍,വണ്‍വേ ,ടൂവേ ഒക്കെ ഒന്നുകൂടി ചികഞ്ഞു മാന്തുക, പഴയ തമാശകള്‍ പിന്നേം പിന്നേം പറഞ്ഞു ആര്‍ത്തു ചിരിക്കുക തുടങ്ങിയ കലാപരിപാടികള്‍ ഒക്കെയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍…) എന്‍റെ പുതിയ കണ്ടുപിടിത്തം അങ്ങ് വിളമ്പി… എന്‍റെ കഷ്ടകാലത്തിന് പിടിച്ചുനില്‍ക്കാനുള്ള കന്നടയൊക്കെ വശമുള്ള ഒരു മിടുക്കന്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു… അവന്‍ ഇത്‌ കേട്ടപ്പോള്‍ ഒരു കാരണവുമില്ലാതെ ചുമ്മാ അങ്ങ് ചിരിക്കാന്‍ തുടങ്ങി…കൊലച്ചിരി… പിന്നെയല്ലേ ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കിയത്‌… അന്നത്തെ തിരക്കുള്ള ആ ബസ്സിലെ കണ്ടക്ട്ടര്‍ പറഞ്ഞത് ‘ഇറങ്ങിപ്പോടാ പന്നി’ എന്നായിരുന്നില്ല സുഹൃത്തുക്കളേ… അത് ‘ഒലകെടാ ബന്നി’ എന്നായിരുന്നു… എന്ന് വെച്ചാല്‍ ‘അകത്തോട്ട് കയറിനില്‍ക്കൂ’ എന്ന് !!…

തിരക്കുള്ള ഒരു ബസ്സിലെ കണ്ടക്ട്ടര്‍ വേറെന്തു പറയാന്‍?…

എന്തായാലും ഇതോടെ ഒരു കാര്യം വ്യക്തമായി… ഇതൊന്നും അങ്ങനെ ഈസിയായി നടക്കണ കാര്യല്ല ഇഷ്ടാ… അതുകൊണ്ട് മീനുക്കുട്ടി ധീരമായ ഒരു തീരുമാനം എടുത്തു… ഒരു കന്നടഭാഷാപഠനസഹായി അങ്ങ് വാങ്ങിച്ചു…ഇരുപതു രൂപയേ ഉള്ളൂ കേട്ടോ…

ഓം എന്‍ട്രന്‍സായ നമ:
ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം സ്കൂളില്‍ പഠിക്കുന്ന സമയം ആണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു…ഈ അഭിപ്രായത്തോട് യോജിക്കാനോ യോജിക്കാതിരിക്കാനോ ഞാന്‍ തുനിയുന്നില്ല…ഓര്‍മയിലെ കാഴ്ചകള്‍ക്ക് മങ്ങല്‍ വീണിരിക്കുന്നു…മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ പഠിത്തത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു കുട്ടിയുടേതാണ്…ഹോംവര്‍ക്ക്‌ ചെയ്യാത്തതില്‍ ആശങ്കപ്പെടുന്നതും സമ്മാനം വാങ്ങാന്‍ സ്റ്റേജില്‍ കയറുന്നതും ചെറിയ അശ്രദ്ധ മൂലം കണക്കിന് ഫുള്‍ മാര്‍ക്ക്‌ കിട്ടാത്തതില്‍ നിരാശപ്പെടുന്നതും മറ്റും…ഓര്‍മ്മകള്‍ ഇങ്ങനെയൊന്നും ആവേണ്ടിയിരുന്നില്ല എന്ന് ഇപ്പൊ തോന്നുന്നു…പില്‍ക്കാലത്ത്‌ ഓര്‍ത്തു ചിരിക്കാനുള്ള കുറെ നല്ല അവസരങ്ങള്‍ വെറുതെ പഠിച്ചു നടന്നു നശിപ്പിച്ചതില്‍ ഞാനിന്ന് ദുഖിക്കുന്നു…

പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് പഠിത്തത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഞാന്‍ ബോധവതിയായിത്തുടങ്ങിയത്…പക്ഷെ അപ്പോഴേക്കും നന്നായിട്ടൊന്നു ഉഴപ്പാന്‍ കഴിയാത്ത വിധം കുരുക്ക് വീണു കഴിഞ്ഞിരുന്നു…ഈ പ്ലസ്‌ടു എന്ന് പറയുമ്പോള്‍ സ്കൂള്‍ ആണോന്നു ചോദിച്ചാല്‍ അല്ല,എന്നാല്‍ കോളേജ് ആണോന്നു ചോദിച്ചാല്‍ അതുമല്ല എന്ന മട്ടില്‍ രണ്ടും കെട്ട ഒരു സംഭവമാണല്ലോ…പ്രശ്നം ഇതൊന്നുമല്ല…പ്ലസ്‌ടു പഠനത്തിന്റെ ഒപ്പം വേറൊരു കടമ്പ കൂടി ഉണ്ടല്ലോ..എന്‍ട്രന്‍സ്…പ്ലസ്‌ടു പാസായാലും ഇല്ലെങ്കിലും എന്‍ട്രന്‍സ് എഴുതിക്കോളണം എന്നത് ഒരു അലിഖിതനിയമം ആയിപ്പോയി…ചില അച്ഛനമ്മമാരുടെ ആശങ്ക കണ്ടാല്‍ എഞ്ചിനീയറിങ്ങിനോ മെഡിസിനോ സീറ്റ്‌ കിട്ടിയില്ലെങ്കില്‍ ലോകം ഇടിഞ്ഞു വീണേക്കും എന്ന് തോന്നും…നാടോടുമ്പോള്‍ നടുവേ ഓടണമല്ലോ…അങ്ങനെ മീനുക്കുട്ടിയും ഒരു ഇഞ്ചിനീയര്‍ ആയി…ആ കഥയാണ്‌ പറഞ്ഞു വരുന്നത്…എഞ്ചിനീയറാകണം എഞ്ചിനീയറാകണം എന്ന ആഗ്രഹത്തോടെ ഞാന്‍ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലാണ്…പി.സി.തോമസ്‌ സര്‍…അന്ന് കേരളത്തിലെ എന്ട്രന്‍സ് കോച്ചിങ്ങിന്റെ ആദ്യത്തെയും അവസാനത്തെയും വാക്ക് ഇതായിരുന്നു…പിന്നീടല്ലേ  ബ്രില്ല്യന്റ്,ഫീനിക്സ്,സിംഫണി എന്നൊക്കെപ്പറഞ്ഞു  മുട്ടിനു മുട്ടിനു ഒരു പഞ്ചായത്തില്‍ ഒന്നു വീതം കോച്ചിംഗ് സെന്ററുകള്‍ മുളച്ചു പൊന്താന്‍ തുടങ്ങിയത്…സത്യത്തില്‍ എഞ്ചിനീയര്‍ തന്നെ ആകണം എന്ന് എനിക്ക് ഒരു നിര്‍ബന്ധവും ഇല്ലായിരുന്നു…പക്ഷെ,എന്‍റെ വീടിനടുത്തുള്ള ഒരു ചേച്ചി ഡാക്കിട്ടര്‍ ആകാന്‍ വേണ്ടി എന്ട്രന്സിന്റെ യുദ്ധഭൂമിയില്‍ തളരാതെ വീണ്ടും വീണ്ടും പൊരുതി വീണത്‌ 3 തവണയാണ്…ഈ പണിക്കു പോയ നേരത്ത് ബി.ടെക് പഠിച്ചിരുന്നേല്‍ എഞ്ചിനീയറോ എല്‍.എല്‍‍.ബി പഠിച്ചിരുന്നേല്‍ വക്കീലോ കല്യാണം കഴിച്ചിരുന്നേല്‍ രണ്ട് പിള്ളേരുടെ അമ്മയോ  ആകാമായിരുന്നു എന്നൊന്നും ചേച്ചി ഓര്‍ത്തില്ല…പക്ഷെ,ആകെയുള്ള മൂന്നു ചാന്‍സും തീര്‍ന്നപ്പോള്‍ വീട്ടുകാര്‍ ചേച്ചിയെ ഡിഗ്രിക്ക് കൊണ്ടു പോയി ചേര്‍ത്തു…അക്കാര്യം ഓര്‍ത്തപ്പോള്‍ത്തന്നെ മെഡിസിന്‍ ഞാന്‍ വേണ്ടെന്നു വെച്ചു…

പക്ഷെ  എന്ട്രന്‍സ് കോച്ചിങ്ങിനു ചേരാന്‍ ചെന്നപ്പോഴാണ് ആകെ കണ്‍ഫ്യൂഷന്‍ ആയത്…മെഡിസിന്‍ ആയാലും എന്ജിനീയറിംഗ് ആയാലും രണ്ടും കൂടെ പഠിച്ചാലും അഡ്മിഷന്‍ ഫീസ് ഒന്നു തന്നെയാണത്രേ…ഏതെടുത്താലും 10 രൂപ!!…അതായത് പതിനായിരം രൂപ…വീട്ടില്‍ നിന്നു എന്ജിനീയറിംഗ് എന്ന് പറഞ്ഞുറപ്പിച്ചാണ് വന്നതെങ്കിലും ഇത്‌ കേട്ടപ്പോള്‍ എന്‍റെ അമ്മച്ചിക്ക് പെട്ടെന്നൊരു ചാഞ്ചാട്ടം…”എന്തായാലും നമ്മള് ഇത്രേം കാശു കൊടുക്കാണ്…എന്നാപ്പിന്നെ മെഡിസിനും കൂടെ പഠിച്ചോ മോളെ…കൊടുത്ത കാശ് മുതലാക്കണ്ടേ”…അമ്മച്ചീടെ മാക്സിമം യൂട്ടിലൈസേഷന്‍ പ്രമാണം കേട്ടപ്പോള്‍ ഞാന്‍ വാ പൊളിച്ചിരുന്നു പോയി…അപ്പനാണേല്‍ ‘ഇവളെ എന്ജിനീയറിംഗ് പഠിപ്പിക്കാന്‍ ചെലവാകുന്നതിന്റെ മൊതലും പലിശയും കൂടെ ഉണ്ടായിരുന്നേല്‍ സ്ത്രീധനം കൊടുക്കാന്‍ ബാങ്കില്‍ ഇട്ടേക്കുന്നതില്‍ ഒരു ലക്ഷം കൂടെ ചേര്‍ക്കാമായിരുന്നു’ എന്നൊക്കെ ആലോചിച്ചു മിണ്ടാതെ നില്‍പ്പാണ്…ഭാഗ്യത്തിന് എങ്ങാനും രണ്ടും കിട്ടിപ്പോയാലോ എന്നൊക്കെ ചോദിച്ചു അമ്മച്ചി എന്നെ വീണ്ടും വീണ്ടും ആശയക്കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുവാണ്… അവസാനം അമ്മച്ചീടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടും പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു…ഇനിയിപ്പോ എങ്ങാനും ബിരിയാണി കൊടുക്കണൊന്ടെങ്കിലോ ? ഏത് …

അവിടെ ജോയിന്‍ ചെയ്തു ആദ്യത്തെ ദിവസം ക്ലാസ്സില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് റെഗുലര്‍ ബാച്ചില്‍ പഠിക്കുന്ന ഞങ്ങളുടെ നാട്ടിലുള്ള ഒരു ചേട്ടനെ കാണുന്നത്…പരിചയമുള്ള ഒരാളെക്കണ്ട സന്തോഷത്തില്‍ ഞാന്‍ കൈ ഉയര്‍ത്തിക്കാണിച്ചു…ചേട്ടനാണേല്‍ ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്താനെന്നവണ്ണം എല്ലാ വശത്തേക്കും കണ്ണോടിച്ചിട്ടു പതുക്കെ ഒരു വളിച്ച ചിരി ചിരിച്ചു…പള്ളിയില്‍ വെച്ചു കാണുമ്പോള്‍ ചുമ്മാ പിടിച്ച് നിര്‍ത്തി കത്തിവെക്കുന്ന ചേട്ടന്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല…ആകെ ഒരു വശപ്പിശക്…ചേട്ടന്‍ എന്‍റെ മുഖത്തേക്ക് നോക്കുന്നേയില്ല…ചമ്മലാണോ ടെന്‍ഷനാണോ എന്ന് വേര്‍തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഭാവം ചേട്ടന്റെ മുഖത്ത്…ഇനിയിപ്പോ ചേട്ടന് എന്നോട് വല്ല …ഏയ്‌..അങ്ങനൊന്നും ആകാന്‍ വഴിയില്ല….സോമാലിയയിലെ പിള്ളാരുടെ ശരീരപ്രകൃതിയും പഠിപ്പിസ്റ്റ് ലുക്കുമുള്ള(ലുക്ക് മാത്രേ ഉള്ളൂ കേട്ടോ) എന്നോട് ചേട്ടന് ലപ്പൊന്നും തോന്നാന്‍ വഴിയില്ല…ഞാന്‍ സ്വയം സമാധാനിച്ചു….പക്ഷെ,സൂക്ഷിച്ച്‌ നോക്കിയപ്പോഴാണ് ചേട്ടന്‍ എന്നെ നോക്കിയല്ല ടെന്‍ഷന്‍  അടിച്ചു നില്‍ക്കുന്നതെന്ന് മനസ്സിലായത്…എന്‍റെ പിറകില്‍ നില്‍ക്കുന്ന ആരെയോ നോക്കിയാണ്…തിരിഞ്ഞു നോക്കിയപ്പോഴുണ്ട്,ചേട്ടനെ കലിപ്പിച്ചു നോക്കി നില്‍ക്കുവാണ് സ്വതവേ ആണ്‍-പെണ്‍ സൌഹൃദ വിരോധിയായ തോമസ്‌ മാഷ്‌…പിന്നത്തെ കാര്യം പറയാനുണ്ടോ? ഞാന്‍ ഇത്‌ വരെ കേട്ടിട്ടില്ലാത്ത പല ഭാഷകളിലും ചേട്ടന് വയറു നിറയെ കിട്ടി…സാറ് ഭാഷാവരത്തില്‍ സംസാരിക്കുവാണോ എന്ന് വരെ ഞാന്‍ സംശയിച്ചുപോയി…അത്രേം പെണ്‍കുട്ടികളുടെ മുന്നില്‍നിന്നു ചേട്ടന്‍ വിയര്‍ത്തു കുളിച്ചു…എനിക്ക് സഹതാപം തോന്നിയില്ല…കാരണം ചേട്ടനെ ആക്രമിച്ചു കീഴടക്കിയതിനു ശേഷം സാറ് എന്‍റെ നേരെ തിരിയുമെന്ന് ഉറപ്പായിരുന്നു…എന്‍റെ മുട്ടുകാലു കൂട്ടിയിടിക്കുന്ന ശബ്ദം സാറ് കേട്ടെന്നു തോന്നണു…എന്തോ,എന്നെ ഒന്നു കണ്ണുരുട്ടി പേടിപ്പിച്ചിട്ട് ക്ലാസ്സില്‍ കേറിപ്പോകാന്‍ പറഞ്ഞു…ഞാന്‍ ജീവനും കൊണ്ടു പാഞ്ഞു…പിന്നീട് അവിടെ പഠിച്ച കാലത്തോളം സ്കൂളില്‍ പോലും ഒരു ചെക്കന്റെ മുഖത്ത് നോക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല…

എന്തായാലും ഒരു വര്‍ഷം എന്ജിനീയറിങ്ങും മെഡിസിനും  കൂടി ഒരുമിച്ചു പഠിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി…ഇത്‌ രണ്ടും ഒരു നടക്ക് പോകണ ലക്ഷണമൊന്നും കാണുന്നില്ല…എന്ന് വെച്ചാല്‍ ബിരിയാണി കിട്ടൂല്ലാന്ന്…അങ്ങനെ മെഡിസിന്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് എന്ജിനീയറിങ്ങില്‍ മാത്രമായി ശ്രദ്ധ…അവിടെ വന്നിരുന്ന ഭൂരിഭാഗം ആള്‍ക്കാര്‍ക്കും ഏതെങ്കിലും ഒന്നു തന്നെ വേണം എന്ന നിര്‍ബന്ധബുദ്ധി ഇല്ലായിരുന്നു എന്ന് എടുത്തു പറയേണ്ടല്ലോ…നല്ല തൃശൂര് ഭാഷയില്‍ പറഞ്ഞാല്‍,”എന്തൂട്ട് തേങ്ങാക്കൊലയായാലും വേണ്ടില്ല,ഒന്നു കേറിപ്പററിയാല്‍ മതി” എന്നൊരു മനോഭാവം…ഞങ്ങള്‍ ഒരു പത്തു-പതിനഞ്ചു പേര്‍ ഒരുമിച്ചാണ് എല്ലാ ഞായറാഴ്ചയും പൊയ്ക്കൊണ്ടിരുന്നത്…കളിച്ചും ചിരിച്ചും വര്‍ത്തമാനം പറഞ്ഞും സമയം കടന്നു പോകുന്നതറിയാതെയുള്ള ആ യാത്രകള്‍ എന്തു രസമായിരുന്നെന്നോ…എന്ന് ഞാന്‍ പറയൂല്ലാ…അത്ര വല്യ രസമൊന്നും ഉണ്ടായിരുന്നില്ല..വണ്ടിയില്‍ കയറേണ്ട താമസം എല്ലാരും പുസ്തകോം തുറന്നു വെച്ചു പഠിത്തം തുടങ്ങും…വണ്ടിക്കുള്ളിലൂടെ ഫോര്‍മുലകളും തീയറങ്ങളും ഇങ്ങനെ പാറിപ്പറന്നു നടന്നു…എത്ര കുഴിമടിയന്‍ ആണെങ്കിലും അറിയാതെ ഒരു കൊതി തോന്നിപ്പോകും…ഒന്നു പഠിച്ചാലോ എന്ന്…അങ്ങനെ മീനുക്കുട്ടിയും കുറേ ഏതാണ്ടൊക്കെ പഠിച്ചു…

പരീക്ഷ ഇങ്ങടുത്തു…അതോടെ വീട്ടിലും ഏതാണ്ട് യുദ്ധസമാനമായ അന്തരീക്ഷം ആയിത്തുടങ്ങി…രാവിലെ എന്നെ ആറു മണിക്ക് വിളിച്ചെണീപ്പിക്കാന്‍ വേണ്ടി അമ്മച്ചി അഞ്ച് മണിക്കേ ഉണരും…പിന്നെ അവിടെ ഒരു അങ്കമാണ്…എനിക്ക് പണ്ടേ അമ്മച്ചിയെ പേടിയില്ലാത്തോണ്ട് അപ്പന്റെ പേര് പറഞ്ഞാണ് ഭീഷണി മൊത്തം…പണ്ട് കൊച്ചുപിള്ളാരെ കോക്കാച്ചീനെ കാണിച്ച് പേടിപ്പിക്കൂല്ലേ ..ആ സൈസ് ഒരു വേല!!…അത് കുറെയൊക്കെ ഫലം കണ്ടു എന്ന് വേണം പറയാന്‍…പത്താം ക്ലാസ്സിലെ സ്റ്റഡി ലീവിനെക്കാളും കൂടുതല്‍ ഞാന്‍ ഉറക്കമിളച്ചു…വല്ലതും പഠിച്ചോ എന്ന് ചോദിച്ചാല്‍…ഉണ്ടെന്നും ഇല്ലെന്നും ഉത്തരം രണ്ടു തരം…

കണക്കു പരീക്ഷയുടെ ദിവസം…രാവിലെത്തന്നെ അപ്പനും അമ്മച്ചിയും പള്ളിയില്‍ പോയി ദൈവാനുഗ്രഹം പാര്‍സല്‍ ആയി കൊണ്ടുവന്നു കൈവെപ്പ് ശുശ്രൂഷ വഴി തലയിലേക്ക് ഒഴുക്കിത്തന്നു…നിര്‍ദേശങ്ങളും  അനുഗ്രഹങ്ങളും ശിരസ്സാവഹിച്ചു  പേന,HB പെന്‍സില്‍,റബ്ബര്‍,കട്ടര്‍ തുടങ്ങിയ മാരകായുധങ്ങളുമായി അങ്കത്തട്ടിലേക്ക്…പരീക്ഷ നടക്കുന്ന സ്കൂളില്‍ ചെന്നപ്പോള്‍ അവിടെ അച്ഛനമ്മമാരുടെ ബഹളമാണ്…ഒരു കയ്യില്‍ വെള്ളക്കുപ്പിയും മറുകയ്യില്‍ ഗ്ലൂക്കോസ് പാക്കറ്റുമായി അമ്മമാര്‍…പരീക്ഷ തീരുന്നതിനു മുന്‍പ് ചിലപ്പോ ആധി മൂത്ത് ആ ഗ്ലൂക്കോസ് ഇവര്‍ക്കുതന്നെ വേണ്ടി വന്നേക്കുമെന്ന് ഒരു വേള ഞാന്‍ മനസ്സിലോര്‍ത്തു…വായുടെ തുമ്പത്ത് വരെയെത്തിയ നേരിയ ചിരിയെ അടിച്ചൊതുക്കി ഞാന്‍ പരീക്ഷാഹാളിലെത്തി…സീറ്റ് കണ്ടുപിടിച്ചു അത്യാവശ്യം വേണ്ട ടൂള്‍സ് മാത്രം എടുത്ത് തല്‍സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു..പിന്നീട് ഒന്നും ഓര്‍ക്കാന്‍ ശ്രമിച്ചില്ല…അകത്തു കയറുന്നതിനു തൊട്ടു മുന്‍പ് വരെ വാരി വലിച്ചു വായിച്ചു എങ്ങനെയോ തലയില്‍ തള്ളിക്കയറ്റി വെച്ചിരിക്കുന്നതൊന്നും പരീക്ഷ തുടങ്ങുന്നതിനു മുന്‍പ് പുറത്തോട്ടു ചാടിപ്പോകല്ലേ എന്നോര്‍ത്തിട്ടാണ്…ചാടുന്നുന്ടെങ്കില്‍ അത് എന്‍റെ ഉത്തരപേപ്പറിലേക്ക്‌ മാത്രം…അതാണ്‌!!

ചോദ്യപേപ്പര്‍ കയ്യില്‍ക്കിട്ടി…സാധാരണ മുഴുവനും വായിച്ചു നോക്കാന്‍ നില്‍ക്കാതെ ആദ്യം മുതല്‍ എഴുതിത്തുടങ്ങുകയാണ് പതിവ്…അന്നെന്തോ വെറുതെയൊന്നു മറിച്ചു നോക്കി…അപ്പോ ദാണ്ടേ,ഒന്നു രണ്ടു പേജുകളില്‍ ചോദ്യം തെളിഞ്ഞിട്ടില്ല…എന്‍റെ ക്ലാസ്സില്‍ എനിക്കും വേറൊരു ആണ്‍കുട്ടിക്കും മാത്രമേ ചോദ്യപേപ്പറില്‍ കുഴപ്പമുള്ളൂ…എന്‍റെ ക്ലാസ്സില്‍ പരീക്ഷാ മേല്‍നോട്ടത്തിന് നിന്നിരുന്ന ടീച്ചറിന് ആകപ്പാടെ വേവലാതി…എന്ത് ചെയ്യണമെന്നു അറിഞ്ഞൂടാ…പുള്ളിക്കാരി ക്ലാസ്സില്‍നിന്നു പുറത്തിറങ്ങി തലങ്ങും വിലങ്ങും ഓട്ടമാണ്…ഈ സമയം മൊത്തം ഞാന്‍ ചോദ്യപേപ്പര്‍ മാറ്റിത്തരുന്നതും നോക്കി അവിടെതന്നെ നിന്നു…ബാക്കിയുള്ള ചോദ്യങ്ങള്‍ നോക്കാന്‍ പോലും മെനക്കെട്ടില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ…അത്യാവശ്യം സാമാന്യബുദ്ധി ഉണ്ടായിരുന്ന മറ്റേപ്പയ്യന്‍ സീറ്റിലിരുന്നു ഉത്തരം എഴുതാന്‍ തുടങ്ങി…ഞാന്‍ 20 മിനിട്ടോളം വെറുതെ ഇരുന്നു…അവസാനം എനിക്ക് മാത്രം ചോദ്യപേപ്പര്‍ മാറ്റിത്തന്നു…മറ്റെയാള്‍ക്ക് പുതിയ ചോദ്യപേപ്പര്‍ വേണ്ടെന്നു പറഞ്ഞു…ബാക്കിയുള്ള പേജുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ത്തന്നെ രക്ഷപ്പെടാം എന്ന് അവനു തോന്നിക്കാണണം…ആ ബോധം എന്തായാലും എനിക്ക് തോന്നിയില്ല…ഇല്ലാത്തത് എന്തായാലും തോന്നില്ലല്ലോ എന്ന് ചിലപ്പോ ഇത്‌ വായിക്കുന്ന പലരും വിചാരിക്കുന്നുണ്ടാവും…ഇനിയിപ്പോ എന്തായാലും ഉത്തരങ്ങള്‍ ആലോചിച്ചു കണ്ടുപിടിക്കാന്‍ നിന്നാല്‍ അധികമൊന്നും എഴുതാന്‍ ഉണ്ടാവില്ല…ഒരേയൊരു മാര്‍ഗമേയുള്ളൂ…അത് തന്നെ..പിന്നെ ഒട്ടും അമാന്തിച്ചില്ല…O .M .R ഷീറ്റ് ഒരു ചോരക്കളമായി മാറി…ഒരുപാടൊരുപാട് A -കളും C-കളും അവിടെ കരിഞ്ഞു വീണു…(കറക്കിക്കുത്തുമ്പോള്‍  A  അല്ലെങ്കില്‍ C,ഏതേലും ഒന്നു മാത്രം കറുപ്പിക്കണമെന്ന് അയല്‍വക്കത്തെ ചേച്ചി പറഞ്ഞു തന്നിരുന്നു…ചേച്ചി 3 ടൈംസ് പൊട്ടിയത് എങ്ങനെയാണെന്ന് മനസ്സിലായല്ലോ…)…ഒരു വെറൈറ്റി ആയിക്കോട്ടെന്ന് വിചാരിച്ചു ഞാന്‍ A -യും C -യും എനിക്ക് തോന്നിയ ഡിസൈനുകളില്‍ കറുപ്പിച്ചു…എന്തായാലും ആ കരവിരുതില്‍ എനിക്ക് മാത്രമേ അഭിമാനം തോന്നിയുള്ളൂ…പരീക്ഷ കഴിഞ്ഞ് അപ്പനും അമ്മച്ചിയും ഇതറിഞ്ഞപ്പോള്‍ ‘ഇപ്പൊ തിന്നുകളയും’  എന്ന മട്ടിലാണ് എന്നെ നോക്കിയത്…വെറുതെയല്ല…ഒന്നും രണ്ടുമല്ല,പതിനായിരം രൂപയല്ലേ പൊന്നുമോള് കൊണ്ടുപോയി കറുപ്പിച്ചു കളിച്ചത്…അപ്പനെ കുറ്റം പറയാന്‍ പറ്റില്ലാ…:P

എന്തായാലും ചോദ്യപേപ്പറിലെ പ്രശ്നത്തിന്റെ പേര് പറഞ്ഞു എനിക്ക് രക്ഷപ്പെടാന്‍ അവസരം കിട്ടിയില്ല…കേരള സര്‍ക്കാര്‍ എന്നോടീ കടുംകൈ ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല….കാര്യമായി പഠിച്ചു വന്ന കുറെ കട്ടപ്പുലികള്‍ക്ക്‌ 120 -ല്‍  110 ചോദ്യത്തിന് മാത്രമേ ഉത്തരം എഴുതാന്‍ കഴിഞ്ഞുള്ളൂ എന്ന്…വളരെ കഷ്ടമായിപ്പോയി…പാവങ്ങള്‍…അതുകൊണ്ട് പരീക്ഷ ഒരു മാസം കഴിഞ്ഞ് വീണ്ടും നടത്തുമത്രേ…ഠിം…കാര്യം എന്തായാലും നമ്മടെ ആപ്പീസ് പൂട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ…ആദ്യത്തെ പരീക്ഷയുടെ സമയത്ത് സ്വസ്ഥമായി ഇരുന്നു പഠിക്കാന്‍ വേണ്ടി വീടിനടുത്ത് തന്നെയുള്ള തറവാട്ടുവീട്ടില്‍ കൊണ്ടു പോയിരുത്തിയായിരുന്നു പഠിപ്പീര്…അവിടെ പണ്ട് വാടകയ്ക്ക് താമസിച്ചിരുന്ന ആള്‍ക്കാര്‍ ഉപേക്ഷിച്ചുപോയ മനോരമ ആഴ്ചപ്പതിപ്പ് മൊത്തം പരീക്ഷക്ക്‌ മുന്‍പ് വായിച്ചു തീര്‍ക്കാന്‍ പറ്റിയിരുന്നില്ല…ഇത്തവണയും ഞാന്‍ സന്തോഷത്തോടെ പുസ്തകക്കെട്ടുമായി തറവാട്ടിലേക്ക് വെച്ചുപിടിച്ചു…ബാക്കിയുള്ളത് വായിച്ചു തീര്‍ക്കണമല്ലോ…എന്‍റെ പഠിക്കാനുള്ള ആവേശത്തില്‍ എന്തോ പന്തികേട്‌ തോന്നിയിട്ടാവണം, അമ്മച്ചിയുടെ ചാരപ്രവര്‍ത്തനത്തിന്റെ ഫലമായി തടിയന്‍ റഫറന്‍സ് ബുക്കിന്റെ ഉള്ളില്‍നിന്ന് എല്ലിച്ച ആഴ്ചപ്പതിപ്പ് അപ്പന്‍ കൈയോടെ പിടികൂടി…തൊണ്ടിമുതല്‍ കണ്ടുകെട്ടിയ സ്ഥിതിക്ക് ഇനി മസ്സില് പിടിച്ചു നിന്നിട്ടൊന്നും കാര്യമില്ലെന്ന് മനസ്സിലായതോണ്ട് ഞാന്‍ എല്ലാം സമ്മതിച്ചു കൊടുത്തു…രക്തയക്ഷിയുടെയും പുനര്‍ജന്മത്തിന്റെയും കഥയടക്കം പറഞ്ഞു കൊടുത്തു…അതില്‍പ്പിന്നെ പഠിത്തം വീട്ടിലോട്ടു മാറ്റി…പഠിക്കാനിരിക്കുന്ന മുറിയുടെ പുറത്ത് അപ്പനും അമ്മച്ചിയും ഷിഫ്റ്റ്‌ ആയിട്ട്‌ കാവല്‍  തുടങ്ങി‍…കാര്യം സീരിയസ് ആണെന്ന് മനസ്സിലായി…എങ്കില്‍പ്പിന്നെ അപ്പനേം അമ്മച്ചിയേം മെനക്കെടുത്താതെ വല്ലതും നാലക്ഷരം പഠിച്ചേക്കാം എന്ന് നോം അങ്ങട്ട് തീരുമാനിച്ചു…അങ്ങനെയാണ് മീനുക്കുട്ടി എന്ന് പേരുള്ള മിടുമിടുക്കി പെങ്കൊച്ച്, എന്‍ജിനീയര്‍ ആയത്…ശുഭം…

ഒരു ആഫ്രിക്കന്‍ വീരഗാഥ
മരണത്തിനുശേഷമുള്ള ജീവിതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല…ഏഴു ജന്മങ്ങള്‍ ഉണ്ടോ എന്നും ഉറപ്പില്ല…അങ്ങനെയാണെങ്കില്‍ ഈ ജന്മത്തില്‍ ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മനസ്സില്‍ താലോലിക്കുന്ന സങ്കല്പങ്ങള്‍ വിവാഹം,കുടുംബം ഇതൊക്കെത്തന്നെയാണ്…കല്യാണം കഴിഞ്ഞ് ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ എല്ലാവരുടേം മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടാകൂ, “ദൈവമേ,വല്യ അടിപിടിയും കത്തിക്കുത്തും ഒന്നും ഇല്ലാതെ നല്ല രീതിയില്‍ അങ്ങ് ജീവിച്ചു പോകാന്‍ പറ്റണേ” എന്ന്…പ്രാര്‍ത്ഥന കേട്ടോ എന്നൊന്നും പറയാറായിട്ടില്ല…എങ്കിലും ഇതുവരെ അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല…

ഭീമയുടെ പരസ്യം പോലെ “കല്യാണം കഴിച്ചാല്‍ ഹണിമൂണ്‍ യാത്ര വേണം, കെട്ട്യോനെ ആവുന്നത്ര മുടിപ്പിച്ചീടെണം” എന്നൊരു ആഗ്രഹം എനിക്കും ഉണ്ടായിരുന്നു…തോമാച്ചായന്റെ അപ്പോഴത്തെ സാമ്പത്തികസ്ഥിതി വെച്ചു നോക്കിയാല്‍ ഊട്ടി,മൂന്നാര്‍ അല്ലെങ്കില്‍ പരമാവധി ഹൈദരാബാദ് അത്രയേ ഞാന്‍ പ്രതീക്ഷിച്ചുള്ളൂ…പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് കണവന്‍ ഉറക്കെ പ്രഖ്യാപിച്ചു..”ആഫ്രിക്ക”…കര്‍ത്താവേ,അന്റാര്‍ട്ടിക്ക എന്ന് പറയുന്നതായിരുന്നു ഇതിലും ഭേദം…കേരളത്തില്‍ കിടന്നു മരിക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു…ഇതിപ്പോ നീഗ്രോകള്‍ക്ക് വെടിവെച്ചു അരിപ്പയാക്കാന്‍ ഞാന്‍ എന്‍റെ ബോഡി വിട്ടുകൊടുക്കണം എന്നാണോ?…നഹി നഹി…പക്ഷെ കണവന് ആഫ്രിക്കയില്‍ പോകാനുള്ള ആക്രാന്തം കണ്ടപ്പോള്‍ എനിക്ക് സമ്മതിക്കേണ്ടി വന്നു…പിന്നെ,”നീ ഒന്നു കൊണ്ടും ഭയപ്പെടേണ്ട,എല്ലാം ഞാന്‍ നോക്കിക്കോളാം ഭാര്യേ” എന്ന ഉറപ്പു കൂടിയായപ്പോള്‍ ഒരു കൈ നോക്കിക്കളയാം എന്ന് ഞാനും തീരുമാനിച്ചു…എയര്‍പോര്‍ട്ടിലെ ബാഗ്ഗേജ് കൌണ്ടറിനു മുന്നിലെത്തിയപ്പോഴാണ് ശരിക്കും ആശ്വാസമായത്…’ജസ്റ്റ്‌ മാരീഡ്’ എന്ന് ഒറ്റനോട്ടത്തില്‍ പറയിപ്പിക്കുന്ന വിധം കയ്യില്‍ മുട്ടറ്റം വളയും നീട്ടിവരച്ച സിന്ദൂരക്കുറിയുമായി കുറേപ്പേര്‍…ഹാവൂ,അപ്പോ ചാകാന്‍ ഞാന്‍ ഒറ്റക്കല്ല…ഇതാണ് അപ്പോള്‍ എന്‍റെ മനസ്സിലൂടെ പോയത്…അല്ലേലും “ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി ” എന്നാണല്ലോ മലയാളിയുടെ പൊതുവേയുള്ള മനസ്ഥിതി…എന്‍റെ കയ്യില്‍ വളയോ നെറ്റിയില്‍ സിന്ദൂരമോ ഒന്നുമില്ല…ആകെയുള്ളത് നൂല് പോലെയുള്ള ഒരു താലിമാലയും വിരലില്‍  ഉടമസ്ഥന്റെ പേരെഴുതിയ മോതിരവും…സെക്യൂരിറ്റി കൌണ്ടറില്‍ ചെന്നപ്പോഴാണ് അത് പ്രശ്നമായത്‌…അവിടെ ഇരിക്കുന്നയാള്‍ക്ക്‌ ഞങ്ങള്‍ കെട്ടിയതാണോ അതോ വേറെ വല്ല സെറ്റപ്പും ആണോ എന്നൊരു സംശയം…അതോണ്ട് ‘വെന്‍ ഡിഡ് യു ഗെറ്റ് മാരീഡ്? ‘ എന്ന് മൂന്നു തവണ ചോദിച്ചു…അവസാനം ഞാന്‍ ഒളിമ്പിക്സ് മെഡല്‍ പൊക്കികാണിക്കുന്നത് പോലെ താലി ഉയര്‍ത്തിക്കാണിച്ചപ്പോഴാണ് അയാള്‍ക്ക്‌ സമാധാനമായത്…

ആദ്യമായാണ്‌ ഞാന്‍ ഇന്ത്യക്ക് പുറത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നത്…അതിന്‍റെ ഒരു ആവേശം ഉണ്ടായിരുന്നു…വിമാനം ടേക്ക് ഓഫ്‌  ചെയ്യുന്ന ചടങ്ങുകളെല്ലാം സസൂക്ഷ്മം വീക്ഷിച്ച ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ ഞങ്ങളുടെ സൈഡിലുള്ള സീറ്റില്‍ ഒരു പുത്തന്‍ പെണ്ണും ചെക്കനും…അവന്‍ ആവേശത്തോടെ എന്തൊക്കെയോ തമാശകള്‍ ഹിന്ദിയിലും കേട്ടാല്‍ ഹിന്ദി പോലെയിരിക്കുന്ന വേറൊരു ഭാഷയിലും അടിച്ചുവിടുന്നുണ്ട്…പെണ്ണാണെങ്കില്‍ അവനെ നിര്‍ലോഭം ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ട്…ലവന്റേം ലവളുടേം  ചിരിയും വര്‍ത്തമാനവും കാരണം പൈലറ്റിന്റെ നിര്‍ദേശങ്ങള്‍ ഒന്നും നേരാംവണ്ണം കേള്‍ക്കാന്‍ പോലും പറ്റണില്ല…പിന്നെ,”പിള്ളേരല്ലേ , ഹണിമൂണ്‍ അല്ലേ ” എന്നൊക്കെ കരുതി ഞാന്‍ അങ്ങ് കണ്ണടച്ചു…അതിന്‍റെ ബാക്കിയെന്നോണം ഞാന്‍ സന്തോഷത്തോടെ, പ്രതീക്ഷയോടെ എന്‍റെ കെട്ട്യോനെ നോക്കി…വിമാനം പൊങ്ങിയതും പറന്നു തുടങ്ങിയതുമൊന്നും അവിടെയൊരാള്‍ അറിഞ്ഞ മട്ടില്ല…വര്‍ത്തമാനം പറയാന്‍ പോയിട്ട് എന്‍റെ നേരെയോന്നു നോക്കാന്‍ പോലും പറ്റുമെന്ന് തോന്നണില്ല…അത്രക്ക് ബോധം കെട്ടുറക്കമാണ്…നാട്ടിലായിരുന്നെങ്കില്‍ തളത്തില്‍ ദിനേശനെപ്പോലെ ഡോക്ടര്‍ക്കൊരു കത്തിട്ടു പരിഹാരം ചോദിക്കാമായിരുന്നു…ഇനിയിപ്പോ എന്തു ചെയ്യാന്‍?…ഞാന്‍ വീണ്ടും തിരിഞ്ഞു അവരെ നോക്കി…പെണ്ണ് ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുവാണ്…എനിക്കപ്പോ സന്തോഷത്തിനു പകരം കുശുമ്പാണ് തോന്നിയത്…”ആ,ചിരിച്ചോ ചിരിച്ചോ …നമ്മളിതൊക്കെ എത്ര കണ്ടതാ?…എന്നും ഇങ്ങനെ ചിരിക്കണം കേട്ടാ ” …ഞാന്‍ മനസ്സില്‍ പറഞ്ഞു…ഹോ,അത്രയും പറഞ്ഞപ്പോ എന്തൊരു സുഖം…പിന്നെ,ദോഷം പറയരുതല്ലോ …ഭക്ഷണം കഴിക്കാനും അവസാനം ഇറങ്ങാനുമല്ലാതെ എന്‍റെ പ്രിയഭര്‍ത്താവ് കണ്ണു തുറന്നിട്ടേയില്ല…

മൌറീഷ്യസ് – ശാന്തവും മനോഹരവുമായ കടല്‍ത്തീരങ്ങളും നിരപ്പായ റോഡുകളും തെളിഞ്ഞ ആകാശവും വൃത്തിയുമുള്ള ഒരു ചെറുരാജ്യം…ഇന്ത്യക്കാരും നീഗ്രോകളും ഫ്രഞ്ചുകാരുമായി ഒരു സങ്കരസമൂഹമാണ് അവിടെയുള്ളത്…റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പലതിനും മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ഒക്കെ പേരുകള്‍ കണ്ടപ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ടത്തില്‍ എത്തിപ്പെട്ടതായി തോന്നിയതേയില്ല…ഔദ്യോഗികഭാഷ ക്രിയോള്‍ ആണെങ്കിലും ഫ്രഞ്ച് അധിനിവേശത്തിന്റെ ഒരു സ്വാധീനം ഭാഷയിലും സംസ്കാരത്തിലും എല്ലാം പ്രകടം…ഒരു യാത്രാവിവരണം ഒന്നുമല്ല എന്‍റെ ഉദ്ദേശം…അവിടെ പോയതുകൊണ്ട് എനിക്ക് ആകെ കിട്ടിയ ജനറല്‍ നോളജ് ഇത്രയുമാണ്…ഇത്‌ വായിക്കുന്നവര്‍ക്കും ഇത്തിരി വിവരം വെച്ചോട്ടെ എന്ന് വിചാരിച്ചു…അത്ര മാത്രം…

സായിപ്പിനെ നാട്ടീന്ന്  ഓടിച്ചിട്ട്‌ വര്‍ഷം 60  കഴിഞ്ഞെങ്കിലും അവരെ അനുകരിക്കാനാണ് ഇപ്പോഴും എല്ലാവര്‍ക്കും ഉത്സാഹം…ഞാന്‍ പറഞ്ഞു വരുന്നത് കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന കാര്യമാണ്…പുറത്ത് ഒരു നല്ല ഹോട്ടലില്‍ പോയാല്‍ എനിക്ക് ചങ്കിടിപ്പാണ്…നമ്മള്‍ ഓര്‍ഡര്‍ ചെയ്ത സാധനം,നമ്മള് കൊടുക്കുന്ന കാശ്…എന്നാലും ഒന്ന് ആസ്വദിച്ചു കയ്യിട്ടു വാരി അലങ്കോലമാക്കി ഭക്ഷണം കഴിക്കാന്‍ പറ്റുമോ?..വീട്ടിലാണെങ്കില്‍ എങ്ങനെ കഴിച്ചാലും ഒരുത്തനും ചോദിക്കാന്‍ വരില്ല…പിന്നെ,ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തന്നെ തിന്നണം എന്നാണല്ലോ പ്രമാണം…ആദ്യത്തെ ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ചെന്നപ്പോള്‍ അവിടെ കുറെ സാധനങ്ങള്‍ നിരത്തി വെച്ചിരിക്കുന്നു…ഇതില്‍ ഏതൊക്കെ സാധനങ്ങള്‍ എടുക്കണം? അതില്‍ത്തന്നെ ഏതാണ് ആദ്യം എടുക്കേണ്ടത് ? ..ഒരു പിടിയുമില്ല…ഞാന്‍ ഇങ്ങനെ അന്തം വിട്ടു നില്‍ക്കുന്നതൊന്നും മൈന്‍ഡ് ആക്കാതെ തോമാച്ചായന്‍ കണ്ടതൊക്കെ പ്ലേറ്റില്‍ വാരിയിട്ടു കഴിപ്പ്‌ തുടങ്ങി…അപ്പോഴേക്കും അടുത്ത സീറ്റില്‍ ഒരു മദാമ്മ വന്ന് ഇരുന്നു…പിന്നെ എന്‍റെ ശ്രദ്ധ മുഴുവന്‍ അവരിലേക്കായി…മദാമ്മ എന്തു ചെയ്യുന്നോ ,അതെല്ലാം ഞാനും ചെയ്യും !!…മദാമ്മ ആദ്യം ബ്രെഡ്‌ കഴിച്ചു…ഞാനും അത് തന്നെ ചെയ്തു…പിന്നെ എടുത്തത്‌ സോസ്സെജ് ആണ്…ഞാനും അത് മുറിച്ചു വായിലിട്ടു…വായിലിട്ടു ചവച്ചു തുടങ്ങിയപ്പോഴാണ് അബദ്ധം പിടികിട്ടിയത്…വല്ലാത്തൊരു ടേസ്റ്റ്…കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ…’ഞാന്‍ ഇത്‌ തുപ്പിക്കളയട്ടെ? ‘ എന്ന അര്‍ത്ഥത്തില്‍ കണവനോട് കണ്ണുകൊണ്ട് സമ്മതം ചോദിച്ചു…പുള്ളിക്കാരനാണേല്‍ ‘തുപ്പിയാല്‍ കൊന്നുകളയും’ എന്ന മട്ടില്‍ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു…അവസാനം പാവം ഞാന്‍ ആ വൃത്തികെട്ട സാധനം ഒരു കണക്കിന് കടിച്ചിറക്കി…പക്ഷെ മദാമ്മയുടെ അടുത്ത ആക്ഷന്‍ കോപ്പിയടിക്കാന്‍ അങ്ങോട്ട്‌ നോക്കിയപ്പോഴല്ലേ രസം…പുള്ളിക്കാരി വളരെ അവജ്ഞയോടെ എന്നെ തുറിച്ചുനോക്കുന്നു…നമ്മള്‍ റോഡിലൂടെ നടക്കുമ്പോള്‍ അറിയാതെ ചാണകത്തില്‍ ചവുട്ടിയാല്‍ മുഖത്ത് വിരിയുന്ന ഒരു പ്രത്യേകതരം ഭാവമില്ലേ…അതേ,അത് തന്നെ…മദാമ്മ എന്നെ അങ്ങനെ നോക്കേണ്ട കാര്യമെന്ത് എന്ന് കുറെ ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല…പിന്നെ കുറച്ചൂടെ കൂലങ്കഷമായി ചിന്തിച്ചപ്പോള്‍ കാര്യം പിടികിട്ടി…ഇത്‌ നിറത്തിന്റെ പേരിലുള്ള അവജ്ഞ തന്നെ…റേസിസം…എനിക്ക് മദാമ്മയുടെ അത്രേം നിറമില്ലാതെ പോയി…അല്ലാതെ എന്‍റെ ഭക്ഷണമേശയിലെ പ്രകടനം കണ്ടിട്ടൊന്നുമല്ല…സത്യമായിട്ടും…എന്തായാലും അതോടെ മറ്റുള്ളവരെ നിരീക്ഷിച്ചു ഭക്ഷണം കഴിക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി…പിന്നീട് മൊത്തം “എന്‍റെ ഭക്ഷണം,എന്‍റെ കാശ്,എനിക്ക് തോന്നിയത് പോലെ ഞാന്‍ കഴിക്കും” എന്ന മട്ടിലായിരുന്നു ഫുഡ്‌ അടിക്കല്‍…

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന പരിപാടിയുണ്ട് അവിടെ…സിംഹത്തിന്റെ കൂടെ നടക്കല്‍..ഒരു അര-മുക്കാല്‍ മണിക്കൂറോളം സിംഹത്തിന്റെ വാല് പോലെ നടക്കാം…അതായത് സിംഹം മുന്നില്‍ നടക്കും…ഒരു രണ്ടിഞ്ചു ഗ്യാപ്പിട്ട്‌ നമുക്ക് പിന്നില്‍ നടക്കാം…ഭക്ഷണത്തോട് അത്രക്ക് ആക്രാന്തം ഒന്നും ഇല്ലാത്ത സിംഹം ആയിരിക്കണേ എന്നും സിംഹത്തിന്റെ ലഞ്ച് ടൈമില്‍ മുന്നില്‍ ചെന്ന് പെടാന്‍ ഇടവരല്ലേ എന്നും നന്നായി പ്രാര്‍ഥിച്ചിട്ടാണ് ഇറങ്ങിയത്‌…സത്യം പറഞ്ഞാല്‍ വേറൊരു സീക്രട്ട് അജണ്ട എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു…1 .സിംഹത്തിനൊരു ഷേക്ക്‌ഹാന്‍ഡ്‌ കൊടുക്കണം…2 .സിംഹം കോട്ടുവാ ഇടാനായി വാ പൊളിക്കുമ്പോള്‍ വായിലൊന്ന് കൈ ഇടണം…കൃത്യമായ ടൈമിങ്ങില്‍ കൈ വലിച്ചാല്‍ സിങ്കം വാ അടക്കുന്നതിനു മുന്‍പ് കാര്യം നടത്താം…ഇത്രയുമൊക്കെ മനസ്സില്‍ പ്ലാന്‍ ചെയ്താണ് പോയതെങ്കിലും അവിടെച്ചെന്ന് ജീവനുള്ള സിംഹത്തെ നേര്‍ക്കുനേര്‍ കണ്ടപ്പോള്‍ ഉള്ളില്‍ സംഭരിച്ചു വെച്ച ധൈര്യമൊക്കെ എങ്ങോട്ടോ ചോര്‍ന്നു പോകുന്ന പോലെ ഒരു തോന്നല്‍…ഞങ്ങളെ രണ്ടിനേം കണ്ടതോടെ സിംഹം പതുക്കെ ഒന്നെണീറ്റു…ബഹുമാനം കൊണ്ടൊന്നുമല്ല കേട്ടോ…ഇന്നത്തെ ലഞ്ചിന് ഇത്‌ മതിയാകുമോ എന്നൊരു റിസര്‍ച് ആന്‍ഡ്‌ അനാലിസിസ് നടത്താനായിരുന്നിരിക്കണം…പിന്നെ പതുക്കെ തലയും താഴ്ത്തി അതേ സ്ഥാനത്ത് ഇരുന്നു…”പ്ഫാ,രണ്ട് അസ്ഥികൂടങ്ങള്‍ വന്നിരിക്കുന്നു…നിന്നെയൊന്നും ഒന്നു മണക്കാന്‍ പോലും തികയില്ല” സിംഹം മനസ്സില്‍ പറഞ്ഞു കാണും…ഉപദ്രവിക്കാന്‍ ഭാവമില്ലെന്നു മനസ്സിലായതോടെ പോയ ധൈര്യമൊക്കെ തിരിച്ചു വന്നു…ഉള്ളിന്റെയുള്ളില്‍ മൂടിവെച്ച ആഗ്രഹങ്ങളും…സിംഹത്തെ നോക്കാന്‍ നില്‍ക്കുന്ന ആളോട് ചോദിച്ചു,”ഞാന്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തോട്ടെ?”…പുള്ളിക്കാരന്‍ പറഞ്ഞു,”അത്രക്ക് അടങ്ങാത്ത പൂതിയാണേല്‍ കൈ കൊടുത്തോ…പക്ഷെ കൊടുത്ത കൈ അതേപോലെ തിരിച്ചുകിട്ടില്ല…” സിംഹം അമര്‍ത്തിപ്പിടിച്ചു നഖം വെച്ചു കീറിക്കളയും പോലും…ഈ സിംഹത്തിന്റെ ഒരു കാര്യം…ഒരു മയത്തിനൊക്കെ വേണ്ടേ കൈ കൊടുക്കാന്‍…ഒരു പെണ്ണാണ് കൈ തരുന്നതെന്ന് വിചാരിച്ചു ഇത്രേം ആക്രാന്തം കാണിക്കാമോ?…കൊച്ചു ഗള്ളന്‍…ഒന്നില്‍ പിഴച്ചാല്‍ രണ്ട്…രണ്ടാമത്തെ ആഗ്രഹം നടപ്പാക്കാന്‍ തക്കം പാര്‍ത്തിരിക്കുമ്പോഴാണ് ട്രെയിനര്‍ ആ നഗ്നസത്യം ഞങ്ങളോട് പറഞ്ഞത്…സിംഹത്തിന്റെ തലയുടെ അടുത്ത പ്രദേശങ്ങളിലൊന്നും തൊടാന്‍ പാടില്ലത്രേ..കാട്ടുരാജാവിന് അതൊന്നും ഇഷ്ടപ്പെടില്ലെന്ന്…‌പുള്ളിക്കാരന് ദേഷ്യം പിടിച്ചാല്‍ പിന്നത്തെ കാര്യം പറയണോ?..അങ്ങനെ അതും പോയി…ഡെസ്പ്…

ഭര്‍ത്താവിന്റെ കൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്ന ഭാര്യമാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌…ഭര്‍ത്താവുമായുള്ള ഐ കോണ്‍ടാക്റ്റ്‌ നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കുക…പ്രതേകിച്ചു സുന്ദരികളായ തരുണീമണികള്‍ കുട്ടിനിക്കറും ടോപ്പും ഒക്കെയിട്ട് അടുത്തൂടെ പോകുന്ന അവസരങ്ങളില്‍…പുറംകാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ സംസാരത്തിനുണ്ടാകുന്ന നീണ്ട ഇടവേള ഭര്‍ത്താവിന്റെ വായ്നോട്ടം കൂട്ടാന്‍ ഇടയാക്കും…ഭര്‍ത്താവിന്റെ മൊബൈല്‍ , ക്യാമറ ഇതിലെല്ലാം എപ്പോഴും ഒരു കണ്ണുണ്ടായിരിക്കുന്നത് നല്ലതാണ്…ഇതെല്ലാം സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നതൊന്നുമല്ല കേട്ടോ…സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട…ആദ്യത്തെ യാത്ര ആയതോണ്ട് എനിക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല…വായിക്കുന്ന നിങ്ങള്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ…

മീനുക്കുട്ടി ധൈര്യസമേതം പുതിയൊരു സ്ഥലത്ത് കൂടി ചുവടുറപ്പിച്ചു കഴിഞ്ഞു…ഇത്തവണ അങ്കത്തട്ടില്‍ ഞാനും എന്‍റെ പരീക്ഷണമൃഗവും മാത്രം…അടുക്കളയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്…പരീക്ഷണമൃഗം വേറെയാരുമല്ല…എന്‍റെ പാവം ഭര്‍ത്താവ്…ഇതുവരെ ഞാനും അടുക്കളയും തമ്മില്‍ വല്യ ബന്ധം ഒന്നുമില്ലായിരുന്നു…ഇനിയുമൊരു അങ്കത്തിനു കൂടി ബാല്യമുണ്ടെന്ന് തെളിയിക്കാന്‍ ഉറച്ചു തന്നെയാണ് പടപ്പുറപ്പാട്…ഇന്‍ഷുര്‍ ചെയ്ത ശരീരമുള്ള ആര്‍ക്കും വീട്ടിലേക്ക് സ്വാഗതം…അടുക്കളയില്‍ പുതിയ വീരഗാഥകള്‍ രചിക്കുന്നതിനിടയില്‍ സഹികെട്ട് എന്നെ വീട്ടീന്ന് ഓടിച്ചു വിടാന്‍ ആര്‍ക്കും തോന്നരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രം…

ഹര്‍ത്താല്‍ വെഡിംഗ്…
മീനുക്കുട്ടിയുടെ കല്യാണച്ചടങ്ങുകള്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ മഹത്തായ ഹര്‍ത്താലിനാല്‍ ധന്യമായതായി ഇതിനാല്‍ എല്ലാവരെയും അറിയിച്ചുകൊള്ളുന്നു…കേന്ദ്ര നയങ്ങള്‍ക്കെതിരെയും എന്തിനു അമേരിക്കയുടെ നയങ്ങള്‍ക്കെതിരെ വരെ സമരം ചെയ്ത ചരിത്രമുള്ള കൊച്ചു കേരളത്തിന്‌ ഇതൊന്നും പുത്തിരിയല്ലെന്നറിയാം…ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ ഒരു അവധി കിട്ടിയല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്നവരാണ് ഭൂരിഭാഗവും..ഈ ഞാനും അങ്ങനെ തന്നെ…സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ മറ്റൊരാളുടെ വിഷമം നമ്മള്‍ മനസ്സിലാക്കൂ എന്നു പറയുന്നത് ഒരു പരമാര്‍ത്ഥമാണ്….ബഹുമാനപ്പെട്ട  സഖാക്കളോട് ഒരു ചോദ്യം,”നിങ്ങളുടെ സമരം യഥാര്‍ത്ഥത്തില്‍ എണ്ണവിലയോടോ അതോ പൊതുജനം എന്നു വിളിക്കുന്ന കഴുതകളോടോ? “…

P.S: ഹര്‍ത്താല്‍ വകവെക്കാതെ കല്യാണം കൂടാനെത്തിയ ഒരു സുഹൃത്തിന്റെ നര്‍മത്തില്‍ പൊതിഞ്ഞ അനുഭവം ഇവിടെ വായിക്കാം…

സമ്മതമാണ് നൂറുവട്ടം!!!
കുറച്ചുകാലം മുന്‍പ് മീനുക്കുട്ടിയുടെ ആദ്യത്തെ പോസ്റ്റുകളിലൊന്നില്‍ പെണ്ണുകാണലിനെക്കുറിച്ച്  എഴുതിയത് ആരും മറന്നുകാണില്ല എന്നു വിചാരിക്കുന്നു…കാലം കുറച്ചായെങ്കിലും  കഥയിലെ നായകന്‍ ഇപ്പോഴും ‘ഭാവിവരന്‍’ സ്റ്റാറ്റസില്‍ തന്നെ നില്‍പ്പായിരുന്നു…പുള്ളിക്കാരന് ഒരു സ്ഥാനക്കയറ്റം കൊടുക്കാന്‍ നാട്ടുകാരും വീട്ടുകാരും നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി…മീനുക്കുട്ടി പുരനിറഞ്ഞു നില്‍ക്കുന്നതിലുള്ള ആരാധകരുടെ സങ്കടപ്രവാഹം ഒരു വഴിക്ക്…അങ്ങനെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തിന് മുന്‍പില്‍ തല കുനിചെങ്കിലും പള്ളിയില്‍ ചെല്ലുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ചുതന്നെ സമ്മതം അറിയിക്കാന്‍ മീനുക്കുട്ടി തീരുമാനിച്ചു…

സാരി എന്നും എനിക്കൊരു പ്രഹേളിക ആയിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല…(ഈ പ്രഹേളിക എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നൊന്നും ചോദിക്കരുത്…കുറച്ചു കട്ടി വാക്കുകള്‍ ഒക്കെ എഴുതിപ്പിടിപ്പിക്കണം എന്നുള്ളത് കുറെനാളായുള്ള എന്‍റെ ഒരു ആഗ്രഹം ആണ്…അത്രേയുള്ളൂ…അതിനു അങ്ങനെ പ്രത്യേകിച്ച് അര്‍ഥം ഒന്നും ഇല്ല..)..കാരണം അഞ്ചടി നീളത്തില്‍ ഒരു തുണി ഒരുപാട് സേഫ്റ്റി പിന്നുകള്‍ തലങ്ങും വിലങ്ങും കുത്തിക്കയറ്റി ദേഹത്ത് ചുറ്റി അനങ്ങാതെ നില്‍ക്കുന്നത് ഒരു വല്യ സംഭവം ആണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല…വല്ല ലാച്ചയോ ഗാഗ്രചോളിയോ ഒക്കെ  ഇട്ടു സ്റ്റൈല്‍ ആയി നിന്നോളാം എന്നു പറഞ്ഞപ്പോഴാകട്ടെ,അവിശ്വാസപ്രമേയം വന്നപ്പോള്‍ കൂറ് മാറിയ എം.എല്‍.എ-യെ ഭരണപക്ഷത്ത് ഉള്ളവര്‍ കൈകാര്യം ചെയ്യുന്ന മട്ടിലാണ് എന്‍റെ അമ്മച്ചി എന്നോട് പെരുമാറിയത്…അതൊന്നും പിന്നീട് ഉപയോഗിക്കാന്‍ പറ്റില്ല…മ്യൂസിയത്തില്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ(മഹാരാജാവ് ശശി അല്ല) കുര്‍ത്തയും  കാല്‍ശരായിയും ചില്ലുകൂട്ടില്‍ വെച്ചിരിക്കുന്നതുപോലെ വെക്കേണ്ടി വരും പോലും…

അങ്ങനെ സാരിക്കുതന്നെ നറുക്ക് വീണു…കല്യാണവും മനസമ്മതവും പോലെയുള്ള ഒരു ചടങ്ങ് നടക്കുമ്പോള്‍ അമ്മയും അച്ഛനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വ്യക്തിയുണ്ട്‌…അതേ,നമ്മുടെ ബ്യൂട്ടീഷന്‍ തന്നെ…മനസമ്മതത്തിന്  പെണ്ണിനെ സമയത്ത്  കിട്ടണമെങ്കില്‍ കുറഞ്ഞത്‌ ഒരു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും വര്‍ക് ഷോപ്പില്‍ കയറ്റണമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു…എന്‍റെ ഈ മുഖം  വര്‍ക്കത്തുള്ള ഒരു കോലത്തിലാക്കാന്‍  രണ്ട് മണിക്കൂറെങ്കിലും പിടിക്കുമത്രെ…രണ്ടെങ്കില്‍ രണ്ട്…എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ വീട്ടുകാരും നാട്ടുകാരും തിരിച്ചറിഞ്ഞില്ലേലും ഫോട്ടോയില്‍ നല്ല വെടിപ്പായി നില്‍ക്കണം എന്ന ഒരൊറ്റ ആഗ്രഹത്തിന്‍റെ പുറത്തു എല്ലാം ഞാന്‍ സമ്മതിച്ചു…രാവിലെ 8.30 ന് എന്നെ അകത്തു കയറ്റിയെങ്കിലും പുറത്തിറക്കിയപ്പോള്‍  11.00 ആയി…മുഖത്ത് പണി തുടങ്ങിയപ്പോള്‍ മുതല്‍ അവരെന്നെ കണ്ണാടിയില്‍ നോക്കാന്‍ സമ്മതിച്ചതേയില്ല…അര മണിക്കൂര്‍ കഴിഞ്ഞു കണ്ണുതുറക്കുമ്പോള്‍ ഒരു സുന്ദരിയെ മുന്നില്‍ കണ്ടു ഞെട്ടുന്ന ആ സുഖകരമായ അവസ്ഥയും മനസ്സില്‍ താലോലിച്ചു ഞാന്‍ വെറുതെ കണ്ണടച്ച് കിടന്നു…പിന്നെ,പള്ളിയില്‍ ചെല്ലുമ്പോള്‍ എന്‍റെ കണവന്‍ എന്നെ കണ്ടു സന്തോഷം കൊണ്ടു മതിമറന്നു ‘വൌ മീനു,വൌ’ എന്നു മനസ്സില്‍ പറയുന്നത് സ്വപ്നം കണ്ടു ഞാന്‍ പതുക്കെ ചിരിച്ചോ എന്തോ?…അറിയില്ല…എന്തായാലും കണ്ണടച്ചുള്ള ആ കിടപ്പ് വെറുതെയായില്ല…അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്ക് കണ്ണാടിയില്‍ നോക്കാന്‍ അനുവാദം കിട്ടി…കാത്തു കാത്തിരുന്ന നിമിഷം…കണ്ണാടിയില്‍ എന്‍റെ മുഖം കണ്ടപ്പോള്‍ ,ഹോ,എന്താണെന്നറിയില്ല ,എന്‍റെ കണ്ണു നിറഞ്ഞു പോയി…എന്നെ മേക്കപ്പ് ചെയ്ത ചേച്ചിയെ സമ്മതിക്കണം കേട്ടോ…ഇതിനുമുന്‍പ് എന്നെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ഒരുത്തന്‍ പോലും എന്നെ തിരിച്ചറിയില്ല…അത്രക്ക് മാറ്റം …എന്നെ കണ്ടിട്ട് എനിക്കുതന്നെ മനസ്സിലായില്ല,പിന്നാ…രണ്ടിഞ്ചു കനത്തില്‍ പുട്ടിയടിച്ച്‌ ഒരു പരുവത്തിലാക്കി വെച്ചിരിക്കുവാണ്…ചേച്ചി അത്യാവശ്യം നന്നായി മിനക്കെട്ടിട്ടുണ്ട് എന്നു മനസ്സിലായി…എന്തായാലും ഞാന്‍ ഡാന്‍സ് മത്സരത്തിനല്ല പോകുന്നത് എന്നുള്ളതുകൊണ്ടും ഈ പരുവത്തില്‍ കണ്ടാല്‍ സമ്മതമല്ല എന്നെങ്ങാനും എന്‍റെ ചെറുക്കന്‍ പറഞ്ഞെങ്കിലോ എന്നു പേടിയുള്ളതുകൊണ്ടും രണ്ട് ഇഞ്ച് കനം കുറക്കണം എന്നു ഞാന്‍ ആവശ്യമുന്നയിച്ചു…ഇത്രയും കഷ്ടപ്പെട്ടതാണ്,രണ്ട് ഇഞ്ച് ഒന്നും പറ്റില്ല വേണേല്‍ ഒരിഞ്ചു കുറച്ചു തരാം എന്നായി ബ്യൂട്ടിഷന്‍ ചേച്ചി…അങ്ങനെ അവസാനം ഒന്നരയില്‍ ഉറപ്പിച്ചു…തിരിച്ചു വീട്ടില്‍ വന്നു കാറില്‍നിന്നു ഇറങ്ങുമ്പോള്‍ പല ഭാഗത്തുനിന്നും നീണ്ടു വരുന്ന തുറിച്ച നോട്ടങ്ങള്‍ ഞാന്‍ കണ്ടില്ലെന്നു നടിച്ചു…അല്ലാതെന്തു ചെയ്യാന്‍?…ഫോട്ടോഗ്രാഫര്‍-മാര്‍ ലൈറ്റ് അടിക്കുന്ന ചൂടില്‍ കുറെയൊക്കെ ഒലിച്ചു പൊയ്ക്കോളും എന്നു പറഞ്ഞു അമ്മച്ചി എന്നെ ആശ്വസിപ്പിക്കാനുള്ള  ശ്രമങ്ങളും നടത്തുന്നുണ്ട്…എന്തായാലും വരാനുള്ളത് വഴിയില്‍ താങ്ങാന്‍ ചാന്‍സ് ഇല്ല എന്നോര്‍ത്ത് ഞാന്‍ സ്വയം സമാധാനിച്ചു…

പക്ഷെ,പള്ളിയില്‍ചെന്ന് എന്‍റെ ഫാവിവരന്‍റെ കോലം കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത്,സോറി,ആശ്വാസമായത്…പാടത്ത് കാക്കയെ ഓടിക്കാന്‍ വെക്കുന്ന അതേ സ്റ്റൈല്‍…ആറടി പൊക്കവും അതിനു തീരെ യോജിക്കാത്ത ശരീരവും പിന്നെ നേന്ത്രക്കുലക്ക് താങ്ങ് വെച്ച പോലത്തെ ഒരു നില്‍പ്പും…മുഖത്തെ മീശ അല്പം ആര്‍ഭാടമായിപ്പോയില്ലേ എന്നൊരു സംശയം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ…എന്തായാലും ചക്കിക്കൊത്ത ചങ്കരന്‍…ഞങ്ങള്‍ രണ്ടും മാച്ച് അല്ലെന്നു ഇനി ഒരുത്തനും പറയില്ല…സന്തോഷമായി ഗോപിയേട്ടാ…സന്തോഷമായി…

പള്ളിയില്‍ ആകെ അഞ്ച് മിനിട്ടിന്‍റെ കാര്യമേയുള്ളൂ എന്നായിരുന്നു എന്‍റെ വിചാരം…സമ്മതമാണ് എന്നങ്ങു പറഞ്ഞാല്‍ പോരേ…പക്ഷെ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ സമയം അവിടെ കുറ്റിയടിച്ചു നില്‍ക്കേണ്ടി വന്നു…മനസമ്മതത്തിന്‍റെ  പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു…

കാര്‍മ്മികന്‍ : മീനുക്കുട്ടി, ഈ നില്‍ക്കുന്ന വല്ലയില്‍ വീട്ടില്‍ കൊച്ചുതോമയെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ  നാമത്തില്‍ ആജീവനാന്തം നിന്‍റെ ഭര്‍ത്താവായി സ്വീകരിക്കാന്‍ സമ്മതമാണോ?

മീനുക്കുട്ടി : [(ആത്മഗതം): സമ്മതമല്ലെങ്കില്‍പ്പിന്നെ ഇത്രേം കാശുമുടക്കി പുട്ടിയടിച്ച്‌ ഉടുത്തൊരുങ്ങി ഇവിടെ വന്നു നിക്കുവോ അച്ചോ? ] സമ്മതമാണ്.

കാര്‍മ്മി : നിന്‍റെ സന്താനങ്ങളെ മരുഭൂമിയിലെ മണല്‍ത്തരി പോലെ ഞാന്‍ വര്‍ധിപ്പിക്കും എന്നു അബ്രാഹത്തോട്‌ അരുളിചെയ്ത പിതാവായ ദൈവത്തോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ഈ നില്‍ക്കുന്ന തോമയെപ്പോലെ തലതെറിച്ച മൂന്നാല് സന്താനങ്ങളെ വളര്‍ത്തി വലുതാക്കി സഭയുടെ ശക്തിപ്രകടനത്തിനു ആളെക്കൂട്ടാന്‍ നിനക്ക് സമ്മതമാണോ?..മാറിമാറി വരുന്ന ഭരണകൂടങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനും സ്വാശ്രയ കോളേജുകളിലെ ഫീസ്‌ കൂട്ടാന്‍ ആള്‍ബലം കാണിച്ചു വിലപേശാനും അത് ആവശ്യമാകുന്നു…(നീളത്തില്‍,ഈണത്തില്‍)

മീനു : റാന്‍!! (എന്നാലും നാല്‌ ഇത്തിരി കൂടിപ്പോയില്ലേ അച്ചോ?…ആ സാരമില്ല,കോളേജില്‍ തലവരി വാങ്ങാതെ പ്രവേശനം തന്നാലും മതി…ഉം,ഇമ്മിണി പുളിക്കും..)

കാര്‍മ്മി : തോമാ, ഈ നില്‍ക്കുന്ന മീനുക്കുട്ടിയെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആജീവനാന്തം നിന്‍റെ ഭാര്യയായി സ്വീകരിക്കാന്‍ സമ്മതമാണോ?

തോമ : സമ്മതം സമ്മതം സമ്മതം !!!

കാര്‍മ്മി : ഓവറാക്കേണ്ട…വി.പൗലോസ്‌ ശ്ലീഹ കൊറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു,”നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം.നീ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം….”ഇതെല്ലാം അക്ഷരംപ്രതി അനുസരിക്കാന്‍ നീ തയ്യാറാണോ?

തോമ : എനി അദര്‍ ഓപ്ഷന്‍??

കാര്‍മ്മി: ഇറ്റ്‌ ഈസ്‌ ടൂ ലേറ്റ് മകനെ…അങ്ങ് സമ്മതിച്ചേര്…അല്ലെങ്കില്‍ നീ ഉണ്ണാതെ കിടക്കുന്നത് ഞാന്‍ കാണേണ്ടിവരും…

തോമ : സമ്മതമാണച്ചോ…ഞാന്‍ ഉണ്ടില്ലേലും ഇവള്‍ക്ക് ചിക്കന്‍ ബിരിയാണിയും ബീഫ്ഫ്രൈയും വാങ്ങിക്കൊടുത്തോളാം…ഇവള്‍ ഷോപ്പിംഗ്‌ ചെയ്തു എന്നെ മുടിപ്പിക്കുന്നത് കണ്ടാലും  ഞാന്‍ ചിരിച്ചുകൊണ്ട് നിന്നോളാം…പാചകത്തിന്‍റെ കാര്യത്തില്‍ ഇവള്‍ വെറും നാലാം ക്ലാസും ഗുസ്തിയും ആണെങ്കിലും ഇവളുണ്ടാക്കുന്ന ഏത് അലമ്പ് കറിയും ‘അടിപൊളി’ എന്ന ഒറ്റവാക്കില്‍ ഞാന്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളാം…

കാര്‍മ്മി : വിചാരിച്ചത് പോലെയല്ല…നിനക്ക് ബുദ്ധിയുണ്ട്…പരസ്പരം വിവാഹവാഗ്ദാനം നടത്തിയിരിക്കുന്ന മീനുക്കുട്ടിയെയും തോമയെയും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആശീര്‍വദിക്കുന്നു…

സമൂഹം : ആമ്മേന്‍

അപ്പൊ പരിപാടിയൊക്കെ കഴിഞ്ഞു…പള്ളിയോടു ചേര്‍ന്നുള്ള പാരിഷ് ഹാളില്‍ വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിട്ടുണ്ട്…എല്ലാവരും കഴിച്ചിട്ടേ പോകാവൂ കേട്ടോ…

ഇതെല്ലാം വിവരിക്കുമ്പോഴും ഇവിടെ നടന്നത് എന്‍റെ തന്നെ മനസമ്മതം ആണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല…ഒരു അപരിചിതന്‍റെ കണ്ണുകളിലൂടെ എല്ലാം നോക്കിക്കാണുകയാണെന്നേ തോന്നുന്നുള്ളൂ…വിവാഹം,കുടുംബം തുടങ്ങിയ സങ്കല്പങ്ങള്‍ എല്ലാം വളരെ വിദൂരമായ സ്വപ്‌നങ്ങളായിരുന്നു ഇത്രനാളും…കല്യാണപ്രായമായി എന്ന തോന്നല്‍ ചെറുപ്പം വിട്ടകലുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണോ?…കാലം എത്രവേഗമാണ് കടന്നുപോകുന്നത്…

കള്‍ച്ചര്‍ ഷോക്ക്
പുതിയ നഗരം…നഗരക്കാഴ്ചകള്‍…കേരളത്തിലെ നാട്ടുവീഥികളുടെ  ഊഷ്മളതയില്‍  നിന്നു തിരക്കേറിയ ബംഗ്ലൂര്‍ നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ മനസ്സില്‍ നിറയെ പരിഭ്രമവും അമ്പരപ്പുമായിരുന്നു…ഒരു പുതിയ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പറിച്ചുനടപ്പെടുമ്പോള്‍ ഏതൊരാളും  അനുഭവിക്കുന്ന അതേ മാനസിക സംഘര്‍ഷങ്ങള്‍‍…പുതിയ സ്ഥലത്തെ ഭക്ഷണം,താമസം,കൂട്ടുകാര്‍ അങ്ങനെ ആശങ്കകളുടെ ലിസ്റ്റ് അനന്തമായി നീളുന്നു…

പുതിയ ജോലിസ്ഥലത്ത് ജോയിന്‍ ചെയുന്ന ദിവസം….രാവിലെ ബസ്‌നമ്പര്‍ ഒക്കെ തപ്പിപ്പിടിച്ചു എത്തിയപ്പോഴേക്കും ഒന്‍പതര ആയി…വൈകിപ്പോയല്ലോ എന്നോര്‍ത്ത് ആധി പിടിച്ച് എത്തിയപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലുമില്ലാത്ത അവസ്ഥ…സെക്യുരിറ്റിയും ഞാനും മാത്രം…കുറേനേരം കാത്തിരുന്നപ്പോള്‍ H.R വന്നു…ഒരു അമേരിക്കന്‍ കമ്പനിയുടെ പുറംപൂച്ചുകള്‍ ഒട്ടുംതന്നെ കുറയ്ക്കാത്ത സംസാരവും പെരുമാറ്റവും…പഴയ കമ്പനിയില്‍ നിന്നു വ്യതസ്തമായി ഇവിടെ എല്ലാവര്‍ക്കും ലാപ്ടോപ് ആണ്..ആരും തന്നെ ഡെസ്ക്ടോപ്പില്‍ ജോലി ചെയ്യുന്നില്ല എന്നു മനസ്സിലായി…വൈകുന്നേരം വീട്ടില്‍ പോകുമ്പോള്‍ ലാപ്ടോപ് കൊണ്ടുപോകുകയും ചെയ്യാമത്രേ…രണ്ട് വര്‍ഷം ഡെസ്ക്ടോപ്പില്‍ ജോലി ചെയ്ത എനിക്ക് അതൊരു പുതുമയായിരുന്നു…ഞാന്‍ ജോലി ചെയ്യാന്‍ പോകുന്ന ഗ്രൂപ്പില്‍ ആകെ പതിനഞ്ചു പേരേയുള്ളൂ എന്നു നേരത്തെ അറിയാമായിരുന്നു…പക്ഷെ അതില്‍ ഒരു പെണ്‍കുട്ടി പോലും ഇല്ലെന്നു മനസ്സിലായത്‌ ഇവിടെ വന്നപ്പോഴാണ്…ആ പോട്ടെ,പെണ്‍കുട്ടി ഇല്ലെങ്കില്‍ വേണ്ട …കാണാന്‍ കൊള്ളാവുന്ന കുറച്ചു മലയാളി ചെക്കന്മാരെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു ദൈവമേ എന്നോര്‍ത്താണ് വലതുകാല്‍ വെച്ചു കോണ്‍ഫറന്‍സ് റൂമില്‍ കയറിയത്…അവിടെ കണ്ട കാഴ്ച എന്‍റെ ചങ്ക് തകര്‍ത്തുകളഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ…മരുന്നിനു പോലും ഒരു മലയാളി ഇല്ല…അതും പോരഞ്ഞിട്ട് എല്ലാം എക്സ്പൈറി ഡേറ്റ് കഴിയാറായ കിളവന്മാരും!!!…എന്‍റെ ഒരു അവസ്ഥ…ഇതിനേക്കാള്‍ ഭേദം കൊച്ചിയിലെ മാനേജരുടെ തെറിവിളി ആയിരുന്നു എന്നു ഒരു നിമിഷം മനസ്സില്‍ ആലോചിച്ചു പോയെങ്കില്‍ അതിനു എന്നെ ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല…നിങ്ങള്‍ പറയൂ,പറ്റുമോ?…എന്‍റെ ജി-ടോക്ക് സ്റ്റാറ്റസ്  ‘ജീവിതം നായ നക്കി’ എന്നാക്കിയാലോ എന്നൊരും ആലോചനയും ഉണ്ടായിരുന്നു…പിന്നെ എന്‍റെ ആരാധകരുടെ അഭിപ്രായം മാനിച്ചു അത് വേണ്ടെന്നു വെച്ചു…മീനുക്കുട്ടിയെപ്പോലുള്ള ഒരാള്‍ അങ്ങനെ പറഞ്ഞാല്‍ അവരുടെയെല്ലാം ആത്മവിശ്വാസം കുറയുമത്രെ…

എന്തായാലും നനഞ്ഞു,എന്നാല്‍പ്പിന്നെ നന്നായി എണ്ണ  തേച്ചു കുളിച്ചു കയറിക്കളയാം എന്നങ്ങട്ടു തീരുമാനിച്ചു…(കന്നടയില്‍ എണ്ണക്ക് എന്താണാവോ പറയുക?)…ആദ്യത്തെ ദിവസം ആയതുകൊണ്ട് എല്ലാവര്‍ക്കും ഭയങ്കര സ്നേഹം…’കാന്‍ വീ ഹാവ്  കോഫി ടുഗതെര്‍’ എന്നു ഗ്രൂപ്പ് ഹെഡ്…’നോ,താങ്ക്സ്..ഐ ഓള്‍റെഡി ഹാട് വണ്‍ ‘ എന്നു ജാഡ തീരെ കുറയ്ക്കാതെ ഞാനും…സത്യത്തില്‍ എനിക്ക് ഒരു കാപ്പി കിട്ടിയാല്‍ക്കൊള്ളം എന്നു ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു…പക്ഷെ കാപ്പി കുടിക്കാന്‍ പോയാല്‍ അങ്ങേര് ഓരോ ടെക്നിക്കല്‍ കാര്യങ്ങള്‍ പറഞ്ഞോണ്ടിരിക്കും…എനിക്കാണേല്‍ പണിയെടുക്കുന്ന കാര്യം കേള്‍ക്കുന്നതേ അലര്‍ജിയാ…പക്ഷെ ഗ്രൂപ്പ് ഹെഡിന്‍റെ കയ്യീന്ന് രക്ഷപെട്ട് ഒറ്റയ്ക്ക് കാപ്പി കുടിക്കാന്‍ ചെന്നപ്പോഴല്ലേ പണി പാളിയ കാര്യം മനസ്സിലാകുന്നത്‌…അവിടെ നെസ്കഫെ കോഫി മെഷീനില്‍ ആണ് കാപ്പി ഉണ്ടാക്കുന്നത്…എനിക്കാണേല്‍ ആ കുന്ത്രാണ്ടം പ്രവര്‍ത്തിപ്പിക്കാന്‍ അറിഞ്ഞൂടാ…പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ…വേറെ വഴിയില്ലാത്തോണ്ട് അന്ന് പച്ചവെള്ളം കുടിച്ചു വിശപ്പടക്കി…സോറി,ദാഹം അകറ്റി…

സ്കൂള്‍ തുറന്നു വരുന്ന ആദ്യത്തെ ദിവസം സാധാരണ ഒന്നും പഠിപ്പിക്കാറില്ലല്ലോ…ഞാനും അങ്ങനെ ഒരു പ്രതീക്ഷയില്‍ ആയിരുന്നു…ആദ്യത്തെ ദിവസം എല്ലാരേയും പരിചയപ്പെട്ടു ജോളിയായി നടക്കാം എന്നായിരുന്നു വിചാരം…പക്ഷെ പ്രതീക്ഷകളെല്ലാം തകര്‍ത്തുകൊണ്ട് ആദ്യദിവസം തന്നെ പണി കിട്ടി…അതും കട്ടപ്പണി…എന്‍റെ ഐ.ടി ദൈവങ്ങളേ,എന്നോടിത് വേണമായിരുന്നോ?…കിട്ടിയ പണിയെക്കുറിചോര്‍ത്തു  ടെന്‍ഷനടിച്ചു  ഒരു വിധം വൈകുന്നേരം വരെ സമയം തള്ളിനീക്കി…എങ്കിലും കിട്ടിയ പണി തുടങ്ങിവെക്കാന്‍ പോലും ഞാന്‍ മിനക്കെട്ടില്ല എന്ന കാര്യം പ്രത്യേകം എടുത്തു പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ…അല്ലേലും ആദ്യദിവസം തന്നെ പണിയെടുക്കുന്നത് മോശമല്ലേ…

വൈകുന്നേരം വീട്ടില്‍പ്പോകാന്‍ ബസ്‌ കാത്തുനില്‍ക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്നത് പറഞ്ഞു പഴകിയ ചില മല്ലു ജോക്സ് ആയിരുന്നു…’മഡിവാള ഹോഗുമോ’ എന്നു ചോദിക്കുന്നതും  ‘ആ,ഹോഗുമായിരിക്കും’ എന്നു ബസ്സിലിരിക്കുന്ന ഒരു മലയാളി തിരിച്ചു പറയുന്നതും സ്വപ്നം കണ്ടെങ്കിലും ആ വക സംഭവങ്ങളൊന്നും ഉണ്ടായില്ല…ഇവള്‍ ഒരു മലയാളി തന്നെ എന്നു വിചാരിച്ചു പ്രതീക്ഷയോടെ മുഖത്തോട്ടു നോക്കുമ്പോഴായിരിക്കും ചെല്ലക്കിളി ഫോണില്‍ നല്ല ഉച്ചത്തില്‍ ഹിന്ദിയിലും കന്നടയിലും തമിഴിലുമൊക്കെ പേശുന്നത്…ഈ കന്നഡയും തെലുങ്കുമൊന്നും കേട്ടാല്‍ ഇപ്പോഴും വേര്‍തിരിച്ചറിയാന്‍ എനിക്ക് കഴിയില്ല കേട്ടോ…കന്നടയോ തെലുങ്കോ ആണെന്ന് മാത്രം പറയാം…രണ്ടും കേട്ടാല്‍ ഒരു കുടത്തില്‍ കല്ലിട്ടു കുലുക്കുന്ന പോലെയിരിക്കും….

പണ്ട് ടി.വിയില്‍ ഇംഗ്ലീഷ് സിനിമകള്‍ കാണുമ്പോള്‍ ഇടക്ക് ചില സീനുകള്‍ വരുമ്പോള്‍ അറിയാതെ കണ്ണുപൊത്തുന്ന ഒരു ശീലം ഉണ്ടായിരുന്നു എനിക്ക്…കണ്ണ് ശരിക്കും പൊത്തിയിരുന്നോ അതോ കൈവിരലുകള്‍ക്കിടയില്‍ വിടവുണ്ടായിരുന്നോ എന്നൊന്നും ചോദിക്കരുത്…കാരണം കഥയില്‍ ചോദ്യമില്ല…ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്താം…പറഞ്ഞു വന്നത് ഇവിടെ അങ്ങനെ കണ്ണുപൊത്തിയിട്ടും കാര്യമില്ല എന്നാണ്…കണ്ണടച്ച് വഴിയിലൂടെ നടന്നാല്‍ പാണ്ടിലോറിയുടെ അടിയില്‍ എത്രയും വേഗം എത്തിച്ചേരാം…കാര്യങ്ങളൊക്കെ മനസ്സിലായിക്കാണും എന്നു വിചാരിക്കുന്നു…കേരളത്തിലെ കപട സദാചാരവാദികളുടെ ഇടയില്‍നിന്നു ഈ നഗരത്തില്‍ വരുമ്പോള്‍ ആദ്യം എല്ലാരും ഒന്നും ഞെട്ടും…അത് തീര്‍ച്ച…’കള്‍ച്ചര്‍ ഷോക്ക്’ എന്നാണത്രെ ഈ പ്രതിഭാസത്തിനു പറയുന്ന പേര്…പണ്ടൊരു സുഹൃത്ത്‌ പറഞ്ഞതിന്‍റെ അര്‍ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്‌…

പലതും കണ്ടും കേട്ടും മനസ്സിലാക്കിയും ഈ നഗരത്തില്‍ ഒരു ജീവിതം കരുപ്പിടിപ്പിക്കാനും ഓര്‍മകളുടെ ചില്ലുജാലകം തുറന്നുവെക്കാനും സ്വപ്നങ്ങളുടെ ഈ പറുദീസയില്‍ ഒരു വ്യാഴവട്ടക്കാലം കൂടി…

ഭൂമിക്കൊരു പ്രണയഗീതം
സര്‍വ്വംസഹയായ ഭൂമിയാമമ്മേ ,

നിന്നോടെനിക്കൊരു പ്രേമം…

അമ്മയായ് കാണേണ്ട നിന്നെ പ്രേമിച്ചതെന്‍ -

കര്‍മ്മദോഷം മൂലമാകാം , അല്ലെങ്കിലെന്‍ -

മുജ്ജന്മ പാപഫലമാകാം …

ഉമിത്തീ പോലെയെന്‍ മനസ്സില്‍ നീറുന്നൊരാ  -

പ്രേമഭാരം ഞാന്‍ ഓതട്ടേ  മാതേ ,

മാരിവാരിയെറിയുമൊരത്ഭുത സന്ധ്യയില്‍ -

കണ്ടു ഞാന്‍ ആദ്യമായി നിന്‍ മുഖം എന്‍പ്രിയേ

അന്നെനിക്കില്ല നിന്നോടനുരാഗം…

പിന്നെ ഞാനറിയാതെ വന്നൊരാരാഗം

മാരിവില്‍ നിറമാര്‍ന്ന വിണ്ണിനു കീഴെ

എന്‍ മുന്നിലൂടെ നീ പാറിക്കളിക്കവേ ,

ചഞ്ചലമായോരെന്‍  മാനസലീലയില്‍

നീ വന്നു രാഗകണങ്ങള്‍ വിരിയിച്ചു…

രാഗത്തിനന്ത്യം ദുഖത്തിലെന്നു -

രാവേറെ ചിന്തിച്ചുറച്ചത് കൊണ്ടോ -

സൂര്യ , ചന്ദ്ര താരഗണങ്ങളെ വിട്ടിട്ട് ,

നീയെന്നെ സ്നേഹിക്കില്ലെന്നുറച്ചിട്ടോ -

നിനക്കായ്‌ ഞാന്‍ നെയ്തൊരാ രാഗകാവ്യം

എന്‍ മനസ്സില്‍ ഞാന്‍ കാത്തു സൂക്ഷിച്ചു…

ഒടുവില്‍ ഞാനാ പ്രേമതാളത്തിനടിമയായ്

നിന്നെ സമീപിച്ച കര്‍ക്കിടകരാത്രിയില്‍-

മിന്നലും കാറ്റുമകമ്പടി സേവിച്ച നിന്‍-

രൌദ്രഭാവം കണ്ടു ഞാന്‍ തോറ്റു നില്‍ക്കുമ്പോഴും-

എന്നുള്ളിലൂറുന്ന  ദുഖത്തിനുറവിടം എന്തെ -

ന്നറിയാതെ ഞാന്‍ നൊന്തു നില്‍ക്കുമ്പോഴും

ചങ്ങാതിയാണെന്നുറച്ചു  ഞാന്‍ സ്നേഹിച്ച

എന്‍ സോദരിയോടുപമിച്ചു ലാളിച്ച

കളിക്കൂട്ടുകാരി നോക്കി ചിരിക്കുമ്പോഴും

സത്യം പറയുവാനെന്നെ പഠിപ്പിച്ച -

മാതാ പിതാ ഗുരുക്കന്മാരെല്ലാം

സത്യമറിയാതെന്നെ ക്രൂശിചിടുമ്പോഴും

നാട്ടിലെ സോദരര്‍ നോക്കി നോവിക്കുമ്പോഴും  -

എന്‍ മനസ്സില്‍ നീ പുളകങ്ങള്‍ വിരിയിച്ചു…

അന്ന് തൊട്ടുള്ളോരെന്‍ വനവാസകാലത്ത്

ഈ ലോകമെന്‍റെ  ഹൃദയം കറുപ്പിച്ചു …

നിന്നെക്കുറിച്ചുള്ള എന്‍റെ പ്രതീക്ഷകള്‍

കള്ളക്കഥകളാല്‍ തകര്‍ക്കപ്പെടുമ്പോഴും -

ഈ പ്രേമലീലയായ് ഗതിതെറ്റി നില്‍ക്കുമെന്‍

ജീവിതമെന്നെ തുറിച്ചു നോക്കുമ്പോഴും

ജീവിതമെന്തെന്നറിയാതെയെങ്കിലും

നിന്നെ ഞാന്‍ എന്നുള്ളില്‍ സ്നേഹത്താല്‍ ബന്ധിച്ചു…

ഭൂമികെ,എനിക്കറിയീല നിന്‍ മാനസം …

നിന്നുടെ മോഹവും ഇന്നെനിക്കറികീല

നിന്നെ പ്രേമിച്ചതെന്‍ സ്വാര്‍ത്ഥതയാകാം

അല്ലെങ്കിലെന്‍ രാഗസങ്കല്പ്പമാകാം

നിന്നെക്കുറിച്ചുള്ള എന്നിലെ രാഗം

മിഥ്യയല്ലെന്നു നീ അറിയുക എന്‍ പ്രിയേ

നീയില്ലാതെനിക്കില്ലിനിയൊരുനാളും

എന്‍ ജീവനെ ഞാന്‍ നിനക്കായ്‌ സമര്‍പ്പൂ..

കാണാം നിനക്കിതിനെയായെന്‍ പ്രായശ്ചിത്തം

അല്ലെങ്കിലായെന്‍ പ്രണയോപഹാരം….