-
ഭൂമിക്കൊരു പ്രണയഗീതം
സര്‍വ്വംസഹയായ ഭൂമിയാമമ്മേ ,
നിന്നോടെനിക്കൊരു പ്രേമം…
അമ്മയായ് കാണേണ്ട നിന്നെ പ്രേമിച്ചതെന്‍ -
കര്‍മ്മദോഷം മൂലമാകാം , അല്ലെങ്കിലെന്‍ -
മുജ്ജന്മ പാപഫലമാകാം …
ഉമിത്തീ പോലെയെന്‍ മനസ്സില്‍ നീറുന്നൊരാ -
പ്രേമഭാരം ഞാന്‍ ഓതട്ടേ മാതേ ,
മാരിവാരിയെറിയുമൊരത്ഭുത സന്ധ്യയില്‍ -
കണ്ടു ഞാന്‍ ആദ്യമായി നിന്‍ മുഖം എന്‍പ്രിയേ
അന്നെനിക്കില്ല നിന്നോടനുരാഗം…
പിന്നെ ഞാനറിയാതെ വന്നൊരാരാഗം
മാരിവില്‍ നിറമാര്‍ന്ന വിണ്ണിനു കീഴെ
എന്‍ മുന്നിലൂടെ നീ പാറിക്കളിക്കവേ ,
ചഞ്ചലമായോരെന്‍ മാനസലീലയില്‍
നീ വന്നു രാഗകണങ്ങള്‍ വിരിയിച്ചു…
രാഗത്തിനന്ത്യം ദുഖത്തിലെന്നു -
രാവേറെ ചിന്തിച്ചുറച്ചത് കൊണ്ടോ -
സൂര്യ , ചന്ദ്ര താരഗണങ്ങളെ വിട്ടിട്ട് ,
നീയെന്നെ സ്നേഹിക്കില്ലെന്നുറച്ചിട്ടോ -
നിനക്കായ് ഞാന്‍ നെയ്തൊരാ രാഗകാവ്യം
എന്‍ മനസ്സില്‍ ഞാന്‍ കാത്തു സൂക്ഷിച്ചു…
ഒടുവില്‍ ഞാനാ പ്രേമതാളത്തിനടിമയായ്
നിന്നെ സമീപിച്ച കര്‍ക്കിടകരാത്രിയില്‍-
മിന്നലും കാറ്റുമകമ്പടി സേവിച്ച നിന്‍-
രൌദ്രഭാവം കണ്ടു ഞാന്‍ തോറ്റു നില്‍ക്കുമ്പോഴും-
എന്നുള്ളിലൂറുന്ന ദുഖത്തിനുറവിടം എന്തെ -
ന്നറിയാതെ ഞാന്‍ നൊന്തു നില്‍ക്കുമ്പോഴും
ചങ്ങാതിയാണെന്നുറച്ചു ഞാന്‍ സ്നേഹിച്ച
എന്‍ സോദരിയോടുപമിച്ചു ലാളിച്ച
കളിക്കൂട്ടുകാരി നോക്കി ചിരിക്കുമ്പോഴും
സത്യം പറയുവാനെന്നെ പഠിപ്പിച്ച -
മാതാ പിതാ ഗുരുക്കന്മാരെല്ലാം
സത്യമറിയാതെന്നെ ക്രൂശിചിടുമ്പോഴും
നാട്ടിലെ സോദരര്‍ നോക്കി നോവിക്കുമ്പോഴും -
എന്‍ മനസ്സില്‍ നീ പുളകങ്ങള്‍ വിരിയിച്ചു…
അന്ന് തൊട്ടുള്ളോരെന്‍ വനവാസകാലത്ത്
ഈ ലോകമെന്‍റെ ഹൃദയം കറുപ്പിച്ചു …
നിന്നെക്കുറിച്ചുള്ള എന്‍റെ പ്രതീക്ഷകള്‍
കള്ളക്കഥകളാല്‍ തകര്‍ക്കപ്പെടുമ്പോഴും -
ഈ പ്രേമലീലയായ് ഗതിതെറ്റി നില്‍ക്കുമെന്‍
ജീവിതമെന്നെ തുറിച്ചു നോക്കുമ്പോഴും
ജീവിതമെന്തെന്നറിയാതെയെങ്കിലും
നിന്നെ ഞാന്‍ എന്നുള്ളില്‍ സ്നേഹത്താല്‍ ബന്ധിച്ചു…
ഭൂമികെ,എനിക്കറിയീല നിന്‍ മാനസം …
നിന്നുടെ മോഹവും ഇന്നെനിക്കറികീല
നിന്നെ പ്രേമിച്ചതെന്‍ സ്വാര്‍ത്ഥതയാകാം
അല്ലെങ്കിലെന്‍ രാഗസങ്കല്പ്പമാകാം
നിന്നെക്കുറിച്ചുള്ള എന്നിലെ രാഗം
മിഥ്യയല്ലെന്നു നീ അറിയുക എന്‍ പ്രിയേ
നീയില്ലാതെനിക്കില്ലിനിയൊരുനാളും
എന്‍ ജീവനെ ഞാന്‍ നിനക്കായ് സമര്‍പ്പൂ..
കാണാം നിനക്കിതിനെയായെന്‍ പ്രായശ്ചിത്തം
അല്ലെങ്കിലായെന്‍ പ്രണയോപഹാരം…. -
പ്രിയസഖി revisited !!!
ഒരു വട്ടം കാണുവാന്‍ നെഞ്ചം വിതുമ്പി…
കാലചക്രം അന്നെനിക്കെതിരായി കറങ്ങി…
കാണാതിരുന്ന നാള്‍ കണ്ണീര്‍ തുളുമ്പി…
അവളന്ന് എന്നില്‍നിന്നകന്നു നീങ്ങി…
ഹൃദയം പിടഞ്ഞു , നെഞ്ചം പൊളിഞ്ഞു ,
ചിറകറ്റു പോയ ഞാന്‍ എന്നും പിടഞ്ഞു…ദൈവം കനിഞ്ഞു , മാനം തെളിഞ്ഞു ,
എനിക്കവളെ വീണ്ടും കാണാന്‍ കഴിഞ്ഞു,
അന്നവള്‍ എന്‍റെ മുന്നിലായി വന്നു ,
പറക്കാന്‍ മറന്ന ഞാന്‍ വീണ്ടും പറന്നു…
ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നിറഞ്ഞു…
അവളിനി എന്‍റെത് എന്നുറക്കെ ഞാന്‍ പറഞ്ഞു…വാര്‍ത്തയിതറിഞ്ഞപ്പോള്‍ എന്‍ വീട്ടുകാര്‍ ഞെട്ടി…
അവര് തടഞ്ഞപ്പോള്‍ ഞാന്‍ അവരുമായി തെറ്റി…
അവളോട് ഇത് ചൊല്ലാന്‍ ഞാന്‍ അടുത്തേക്ക് പാഞ്ഞു…
അവളറിഞ്ഞപ്പോഴോ എന്നെ അതിക്രൂരമായി തഴഞ്ഞു..
ഇല്ലാത്ത കാരണം എന്‍ മുന്നില്‍ നിരത്തി …
അരുതാത്ത വാക്കുകള്‍ പറഞ്ഞെന്നെ തളര്‍ത്തി…അപ്പോളൊരുത്തന്‍ കഥയിലെ വില്ലനായി വന്നു…
ഞങ്ങള്‍ക്കിടയിലവനൊരു വന്‍മതിലായി നിന്നു;
എല്ലാം മറന്നവള്‍ അവനെ പ്രണയിച്ചു…
ഒന്നുമോര്‍ക്കാതവള്‍ ഈ പാവം എന്നെ ചതിച്ചു…
ഞങ്ങള്‍ക്കൊരുമിക്കാന്‍ ഇനി ആവില്ലൊരിക്കലും ,
ഇനിയെന്നെ പ്രണയിക്കാന്‍ അവള്‍ക്കു കഴിയില്ല പോലും…നാട്ടിലിതെല്ലാം ഒരു പാട്ടായി മാറി ,
നാട്ടാര്‍ക്ക് മുന്നിലോ ഞാനാകെ നാറി;
അവള്‍ക്കു പിന്നെന്നെ കണ്ടാലൊരു പുച്ഛം ,
എന്‍റെ സല്‍പ്പേരപ്പാടെ പോയത് മെച്ചം…
അവള്‍ക്കു പുച്ചിക്കാം, നാട്ടാര്‍ക്കാക്കി ചിരിക്കാം
എനിക്കോ ? ഇതെല്ലാം അങ്ങനെ സഹിച്ചോണ്ടിരിക്കാം …ഇത്രയും പാഠങ്ങള്‍ പഠിച്ച ഞാന്‍ പറയട്ടെ…
നല്ലൊരു ഉപദേശം ഫ്രീയായി തരട്ടെ…
ഒരിക്കലും പെണ്ണിന്‍റെ പുറകെ നീ പോകരുതേ ,
ഇനി പോയാലും അവളോട് ILU പറയരുതേ ,
വേലിയില്‍ ഇരിക്കുന്ന പാമ്പിനെ വെറുതെ -
അവിടെയും ഇവിടെയും കേറ്റി വെക്കരുതേ !!!
Articles
- ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ…
- മഴ
- ഒരു ചിക്കന്‍ബിരിയാണി വാങ്ങിയ കഥ
- കന്നടഭാഷാപഠനസഹായി
- ഓം എന്‍ട്രന്‍സായ നമ:
- ഒരു ആഫ്രിക്കന്‍ വീരഗാഥ
- ഹര്‍ത്താല്‍ വെഡിംഗ്…
- സമ്മതമാണ് നൂറുവട്ടം!!!
- കള്‍ച്ചര്‍ ഷോക്ക്
- ഭൂമിക്കൊരു പ്രണയഗീതം
- വടക്കന്‍വീട്ടില്‍ കൊച്ചുകുഞ്ഞ് എന്ന താന്തോന്നി
- 3 IDIOTS
- പ്രിയസഖി revisited !!!
- ഒരു കൊച്ചിന്റെ കഥ…അച്ഛന്റെയും
- നാണയനിയന്ത്രിത കമ്പ്യൂട്ടര്‍
- രക്തഹാരത്തിലെ പുഴുക്കുത്തുകള്‍
- പ്രിയസഖി…
- പുല്‍ക്കൂട് റെസിപ്പി !!!
- ന്നാലും…ന്റെ…പച്ച വാട്ടര്‍ബോട്ടില്‍…
- ഒരു മഞ്ചിന്റെ കഥ …എന്റെയും
- നമ്മുടെ കേരളത്തിന്റെ ഒരു ഗതിയേ…
- അറിയാതെ പോയ സൌന്ദര്യം…
- Hope…
- മരുമക്കളായാല്‍ ഇങ്ങനെ വേണം!!
- വേറിട്ടൊരു വിചാരം…