• How Old Are You – Review

    Written on 2014.05.21 | Category: Current Affairs, Movie Reviews | Author: Meenukkutty

    ഹൌ ഓൾഡ് ആർ യു? – പ്രശസ്ത നടി ശ്രീദേവിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കിയ ‘ഇംഗ്ലീഷ് വിന്ഗ്ലിഷ്’ എന്ന ഹിന്ദി സിനിമയുടെ മലയാളം പതിപ്പ് എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം. പച്ചക്കറി കൃഷിയുടെ മഹത്വം ഒക്കെ വിസ്തരിച്ച് ഒന്ന് localize ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സംഭവം പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് തന്നെ…മഞ്ജു വാര്യർ ആയതുകൊണ്ട് വീഞ്ഞിന് വീര്യം കൂടിയിട്ടുണ്ടെന്ന് മലയാളികൾക്ക് തോന്നിയിട്ടുണ്ടാവാം…

    പക്ഷെ എത്ര തവണ ആവർത്തിച്ച് കണ്ടാലും ഈ വിഷയം എന്നും ഭൂരിഭാഗം വരുന്ന സ്ത്രീപ്രേക്ഷകരെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും…(പുരുഷപ്രേക്ഷകർക്ക്‌ അതിഭാവുകത്വത്തിൻറെ അതിപ്രസരം ആയി തോന്നുകയും ചെയ്യും…)..ദാമ്പത്യത്തിന്റെയും മാതൃത്വത്തിന്റെയും പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്ത്വങ്ങളുടെ കാണാച്ചരടുകൾ പൊട്ടിച്ചെറിഞ്ഞു രക്ഷപ്പെടാൻ, മറവിയുടെ കാണാക്കയങ്ങളിലെവിടെയോ ആഴ്ന്നുപോയ സ്വന്തം വ്യക്തിത്വത്തെ തിരിച്ചുപിടിക്കാൻ കഥയിലെ നായികക്ക് സാധിച്ചതോർത്ത് അവർ സന്തോഷിക്കും, രോമാഞ്ചം കൊള്ളും….പക്ഷേ തിയറ്ററിൽ നിന്നിറങ്ങി യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ എത്ര പേർക്ക് അതിന് സാധിക്കും? നൂറ് കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് നൂറ് സ്ത്രീകൾക്കെങ്കിലും പറ്റുമോ? ഒരുപക്ഷേ മഞ്ജു വാര്യർക്ക് യഥാർത്ഥത്തിൽ അതിന് കഴിഞ്ഞിട്ടുണ്ടാവും…അറിയില്ല…

    Written By : Meenukkutty