-
ഹര്‍ത്താല്‍ വെഡിംഗ്…
മീനുക്കുട്ടിയുടെ കല്യാണച്ചടങ്ങുകള്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ മഹത്തായ ഹര്‍ത്താലിനാല്‍ ധന്യമായതായി ഇതിനാല്‍ എല്ലാവരെയും അറിയിച്ചുകൊള്ളുന്നു…കേന്ദ്ര നയങ്ങള്‍ക്കെതിരെയും എന്തിനു അമേരിക്കയുടെ നയങ്ങള്‍ക്കെതിരെ വരെ സമരം ചെയ്ത ചരിത്രമുള്ള കൊച്ചു കേരളത്തിന് ഇതൊന്നും പുത്തിരിയല്ലെന്നറിയാം…ഹര്‍ത്താല്‍ ഉണ്ടാകുമ്പോള്‍ ഒരു അവധി കിട്ടിയല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്നവരാണ് ഭൂരിഭാഗവും..ഈ ഞാനും അങ്ങനെ തന്നെ…സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ മറ്റൊരാളുടെ വിഷമം നമ്മള്‍ മനസ്സിലാക്കൂ എന്നു പറയുന്നത് ഒരു പരമാര്‍ത്ഥമാണ്….ബഹുമാനപ്പെട്ട സഖാക്കളോട് ഒരു ചോദ്യം,”നിങ്ങളുടെ സമരം യഥാര്‍ത്ഥത്തില്‍ എണ്ണവിലയോടോ അതോ പൊതുജനം എന്നു വിളിക്കുന്ന കഴുതകളോടോ? “…
P.S: ഹര്‍ത്താല്‍ വകവെക്കാതെ കല്യാണം കൂടാനെത്തിയ ഒരു സുഹൃത്തിന്റെ നര്‍മത്തില്‍ പൊതിഞ്ഞ അനുഭവം ഇവിടെ വായിക്കാം…