• പ്രിയസഖി revisited !!!

  Written on 2010.02.15 | Category: കവിതകള്‍ | Author: Eldo Joseph

  ഒരു വട്ടം കാണുവാന്‍ നെഞ്ചം വിതുമ്പി…
  കാലചക്രം അന്നെനിക്കെതിരായി കറങ്ങി…
  കാണാതിരുന്ന നാള്‍ കണ്ണീര്‍ തുളുമ്പി…
  അവളന്ന് എന്നില്‍നിന്നകന്നു നീങ്ങി…
  ഹൃദയം പിടഞ്ഞു , നെഞ്ചം പൊളിഞ്ഞു ,
  ചിറകറ്റു പോയ ഞാന്‍ എന്നും പിടഞ്ഞു…

  ദൈവം കനിഞ്ഞു , മാനം തെളിഞ്ഞു ,
  എനിക്കവളെ വീണ്ടും കാണാന്‍ കഴിഞ്ഞു,
  അന്നവള്‍ എന്‍റെ മുന്നിലായി വന്നു ,
  പറക്കാന്‍ മറന്ന ഞാന്‍ വീണ്ടും പറന്നു…
  ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നിറഞ്ഞു…
  അവളിനി എന്‍റെത് എന്നുറക്കെ ഞാന്‍ പറഞ്ഞു…

  വാര്‍ത്തയിതറിഞ്ഞപ്പോള്‍ എന്‍ വീട്ടുകാര്‍ ഞെട്ടി…
  അവര് തടഞ്ഞപ്പോള്‍ ഞാന്‍ അവരുമായി തെറ്റി…
  അവളോട്‌ ഇത്‌ ചൊല്ലാന്‍ ഞാന്‍ അടുത്തേക്ക് പാഞ്ഞു…
  അവളറിഞ്ഞപ്പോഴോ എന്നെ അതിക്രൂരമായി തഴഞ്ഞു..
  ഇല്ലാത്ത കാരണം എന്‍ മുന്നില്‍ നിരത്തി …
  അരുതാത്ത വാക്കുകള്‍ പറഞ്ഞെന്നെ തളര്‍ത്തി…

  അപ്പോളൊരുത്തന്‍ കഥയിലെ വില്ലനായി വന്നു…
  ഞങ്ങള്‍ക്കിടയിലവനൊരു വന്‍മതിലായി നിന്നു;
  എല്ലാം മറന്നവള്‍ അവനെ പ്രണയിച്ചു…
  ഒന്നുമോര്‍ക്കാതവള്‍ ഈ പാവം എന്നെ ചതിച്ചു…
  ഞങ്ങള്‍ക്കൊരുമിക്കാന്‍ ഇനി ആവില്ലൊരിക്കലും ,
  ഇനിയെന്നെ പ്രണയിക്കാന്‍ അവള്‍ക്കു കഴിയില്ല പോലും…

  നാട്ടിലിതെല്ലാം ഒരു പാട്ടായി മാറി ,
  നാട്ടാര്‍ക്ക് മുന്നിലോ ഞാനാകെ നാറി;
  അവള്‍ക്കു പിന്നെന്നെ കണ്ടാലൊരു പുച്ഛം ,
  എന്‍റെ സല്‍പ്പേരപ്പാടെ പോയത് മെച്ചം…
  അവള്‍ക്കു പുച്ചിക്കാം, നാട്ടാര്‍ക്കാക്കി ചിരിക്കാം
  എനിക്കോ ? ഇതെല്ലാം അങ്ങനെ സഹിച്ചോണ്ടിരിക്കാം …

  ഇത്രയും പാഠങ്ങള്‍ പഠിച്ച ഞാന്‍ പറയട്ടെ…
  നല്ലൊരു ഉപദേശം ഫ്രീയായി തരട്ടെ…
  ഒരിക്കലും പെണ്ണിന്‍റെ പുറകെ നീ പോകരുതേ ,
  ഇനി പോയാലും അവളോട്‌ ILU പറയരുതേ ,
  വേലിയില്‍ ഇരിക്കുന്ന പാമ്പിനെ വെറുതെ –
  അവിടെയും ഇവിടെയും കേറ്റി വെക്കരുതേ !!!

  Written By : Eldo Joseph