• ഒരു കൊച്ചിന്‍റെ കഥ…അച്ഛന്‍റെയും

    Written on 2010.02.03 | Category: ചെറുകഥകള്‍ | Author: Renju

    ഡേയ് മുരളി, എണീക്ക്, സമയം എട്ടര കഴിഞ്ഞുമൂടിപ്പുതച്ചു ഉറങ്ങുന്ന മുരളിയുടെ കാലില്‍ തട്ടി കൊണ്ടുഞാന്‍ വിളിച്ചു. പക്ഷെ ആര് കേള്‍ക്കാന്‍ !! കിട്ടിയ ഒരു ഒഴിവു ദിനം ഉറങ്ങി തന്നെ തീര്‍ക്കാനുള്ള ശ്രമത്തില്‍ ആണ് മുരളി. പോരാത്തതിനു ബംഗ്ലൂരിലെ ഒടുക്കത്തെ തണുപ്പും.

    ഡേയ് എണീക്ക് … നമുക്കു ഇന്ദിര നഗറില്‍ പോകാംനല്ല കളക്ഷന്‍ കാണുംഞാന്‍ പ്രതീക്ഷ വിടാതെ പരിശ്രമംതുടര്‍ന്നുപക്ഷെ ഇത്തവണ ഞാന്‍ വിജയിച്ചുമുരളി എണീട്ടില്ലെങ്ങിലും അടുത്ത് കിടന്ന സുനില്‍ ചാടിഎഴുന്നേറ്റു

    എവിടെ കളക്ഷന്‍ !! … മുരളി എണീക്ക്‌ .. കളക്ഷന്‍ ..കളക്ഷന്‍സുനില്‍ ഉന്മേഷവാനായി.

    ഇതാണ് അവന്റെ ഒരു ഗുണം .. ആര്‍ത്തി പന്ടാരങ്ങള്‍ക്ക്‌ ചക്കക്കൂട്ടാന്‍ കിട്ടിയ അവസ്ഥയാണ്‌ സുനിലിനു പെന്പില്ലരെ കണ്ടാല്‍എന്താ ചെയ്യേണ്ടത് എന്നറിയാതെ ഓടി നടക്കുംഒരു പത്തു പൈസേടെ കാര്യംനടക്കുകയുമില്ല

    സുനിലും കൂടി എണീച്ചതോടെ കാര്യങ്ങള്‍ ഉഷാറായിഞങ്ങള്‍ രണ്ടു പേരും കൂടി മുരളിയെ കുത്തിപൊക്കി.

    സോഫ്റ്റ്‌വെയര്‍ എന്ജിനീര്സ്ന്റെ ഒരു അവധി ദിനം അങ്ങിനെ തുടങ്ങുകയായി. ആഴ്ചയില്‍ കിട്ടുന്ന രണ്ട്‌ദിവസങ്ങളാണ് ഞങ്ങളുടെബംഗ്ലൂരിലെ എല്ലാ മല്ലൂസിന്റെയുംജീവവായു. കറക്കമാണ് പ്രധാന വിനോദം. ബംഗ്ലൂരിലെ മല്ലു അച്ചായത്തിമാര്‍ മൊത്തമായും ചില്ലറയായും കറങ്ങി നടക്കുന്നതും രണ്ട്‌ ദിവസങ്ങളില്‍ആണ്. അതുകൊണ്ട് തന്നെ ആഴ്ചയിലെ രണ്ട്‌ ദിവസങ്ങളും ഞങ്ങള്‍ക്ക് ഒരു ഹരം ആണ്.

    അങ്ങിനെ ഞങ്ങള്‍ റെഡി ആയി പുറത്തിറങ്ങി. അപ്പോള്‍ ദോണ്ടേ വരുന്നു മഹേശ്വരന്‍ …. എല്ലാ കാര്യത്തിലും ഞങ്ങളുടെഗുരുആണ് അദ്ദേഹം. പക്ഷെ അങ്ങോര്‍ക്ക് മിക്കവാറും രാത്രിപ്പണി ആയതിനാല്‍ ഞങ്ങളുടെ കൂടെകൂടാന്‍ സാധിക്കാറില്ലപക്ഷെ അത് കൊണ്ടു തന്നെ ഇടക്കിടെ അങ്ങോരുടെ വക വേറെകൂടലുകള്‍തരമാവാറുണ്ട്.

    മഹേശ്വരാ ഞങ്ങള്‍ ഒന്നു കറങ്ങിയെച്ചു വരാംകുറച്ചു പിള്ളേരെ ഒക്കെ കാണട്ടെസുനില്‍ സന്തോഷത്തോടെവിളിച്ചു പറഞ്ഞു.

    ശരി, എന്നാല്‍ അങ്ങിനെ ആയിക്കോട്ടെമഹേശ്വര്‍ തലയാട്ടി.

    ഞങ്ങള്‍ കോണി ഇറങ്ങി മെല്ലെ തട്ട് കടയിലോട്ടു നീങ്ങി. നമ്മുടെ കണ്ണൂര്കാരന്‍ കൊയടെ കടയാണ്. നല്ല മലബാറി ഐറ്റംസ് ചുടുചുടാന്നു കിട്ടുന്ന സ്ഥലം. സമയം കളയാതെ നല്ല പത്തിരിയും മുട്ടക്കറിയും കഴിച്ചു ഞങ്ങള്‍ ബസ്സ്സ്റൊപ്പിലേക്ക് നടന്നു. ഞങ്ങളുടെ പ്രതീക്ഷ തെറ്റിയിട്ടില്ലബസ്സ് സ്റ്റോപ്പില്‍ നിറയെ പെന്പില്ലെര്‍കരിമ്പിന്‍തോപ്പ് കണ്ട ആനയെപ്പോലെ സുനില്‍ ഇളകിത്തുടങ്ങി.

    മോനേ …. ഇന്നു ഞാന്‍ തകര്‍ക്കുംഎന്റെ കയ്യില്‍ പിടിച്ചു കുലുക്കികൊണ്ട്‌ സുനില്‍ പറഞ്ഞു .. ഞങ്ങളുടെ നടത്തത്തിനു വേഗത കൂടി

    ബസ്സ് സ്റ്റോപ്പ്‌ ആകെ നിറഞ്ഞിരിക്കുന്നു, അധികവും പെന്പില്ലെര്‍ തന്നെയാണ്. അതില്‍ തന്നെയും അധികം പേരും മല്ലുസ് തന്നെ ആണ്. ടീ ഷര്‍ട്ട്‌, ചുരിദാര്‍, സാരി അങ്ങിനെ പല തരത്തിലും കളറിലും ഒക്കെയായി അങ്ങിനെ നിറഞ്ഞു നില്‍ക്കുകയാണ് …. എന്തൊക്കെ ഡ്രസ്സ്‌ ഇട്ടുകൊണ്ട്‌ വന്നാലും മല്ലുസ് എന്നും മല്ലുസ് തന്നെയല്ലേ !! അതുകൊണ്ട് തന്നെ ഉള്ളതില്‍ നല്ല ഓരോന്നിനെ തിരഞ്ഞെടുത്തു ഞങ്ങള്‍ വായ്നോട്ടം ആരംഭിച്ചു. പക്ഷെ അധികം വൈകാതെ തന്നെ ഞങ്ങളെ വിഷമിപ്പിച്ചുകൊണ്ട്‌ ബസ് ചീറി പാഞ്ഞു എത്തി. അതോടു കൂടി ഇടിയും തുടങ്ങി. മലയാളികളെ തിരിച്ചറിയാന്‍ എവിടെയും ഉപയോഗിക്കാവുന്ന ഒരു സൂത്രം ആണിത്. എത്ര തിരക്കില്ലാത്ത ബസ്സ് ആണേലും ഒരു ഇടി ഉണ്ടാക്കാതെ മലയാളി ബസ്സില്‍ കേറില്ല. എന്തായാലും ഞങ്ങളും അതിനൊരു മാറ്റവും ഉണ്ടാക്കിയില്ല. അവിടെ ഉണ്ടായിരുന്ന അപ്പൂപ്പനേം അമ്മൂമ്മയേം വരെ ഇടിച്ചു തെറിപ്പിച്ചു ഞങ്ങള്‍ ബസ്സില്‍ കേറി. ഞങ്ങളുടെ ആ കയറ്റത്തിന് പക്ഷെ ഒരു കാരണം ഉണ്ടായിരുന്നു. ബസ്സിനു മുന്നിലെ സീറ്റില്‍ ഇരിക്കുന്ന നല്ല പിള്ളേരെ കാണാന്‍ പാകത്തിന് സീറ്റുകള്‍ ഒപ്പിച്ചെടുക്കണം ..അത്രതന്നെ. എന്തായാലും ഇത്തവണയും ഞങ്ങള്‍ അത് സാധിച്ചെടുത്തു.

    എനിക്കും സുനിലിനും അടുത്തടുത്ത സീറ്റ് തന്നെ കിട്ടി. ഒരു തരത്തില്‍ പറഞ്ഞാല്‍ അത് എനിക്കൊരു പാരയാണ്. കാരണം അവന് ഒരുമാതിരി പാകിസ്ഥാന്റെ സ്വഭാവം ആണ്, എപ്പോളാണ് അടുത്ത് ഇരിക്കുന്ന എന്റെ കാശ്മീരികളില്‍ അവന്‍ അവകാശവാദം ഉന്നയിക്കുക എന്ന് പറയാന്‍ പറ്റില്ല. എന്നാലും കുഴപ്പമില്ല, ആള് നല്ല സപ്പോര്‍ട്ട് ആണ് . എന്തായാലും സമയം കളയാതെ ഞാന്‍ അവനോടു എന്റെ കാര്യം പറഞ്ഞു.

    “ഡേയ് മുന്നില്‍ നാലാമത് ഇരിക്കുന്ന, ആ പച്ച എന്റെതാണ് .. നീ വേറെ ഏത് വേണേലും എടുത്തോ ” … മൂന്നാമത് ഇരിക്കുന്ന മഞ്ഞ ആയിരുന്നു എന്റെ നോട്ടം, പക്ഷെ ഞാന്‍ അത് പറഞ്ഞാല്‍ അവന്‍ അതിന്റെ പിന്നാലെ കൂടും, അത് കൊണ്ടു ഞാന്‍ “ഓടുന്ന പട്ടിക്കു ഒരു മുഴം മുന്നേ” എന്ന പഴംചൊല്ല് നോക്കി എറിഞ്ഞതാണ്.

    പക്ഷെ ആ പഴംചൊല്ല് അറിയാവുന്ന ആ വൃത്തികെട്ട പട്ടി ഓടിയില്ല …. “ശരി ഡാ നീ പച്ചയെ എടുത്തോ … എനിക്ക് ആ മൂന്നാമത്തെ മഞ്ഞ മതി ” സുനില്‍ പറഞ്ഞു.

    എന്തോ പോയ അണ്ണന്റെ അവസ്ഥയായി എനിക്ക്. പോട്ടെ .. അര മണിക്കൂറിന്റെ കാര്യം അല്ലെ ഉള്ളു … ഉള്ളത് കൊണ്ടു ഓണം പോലെ…. ഞാന്‍ സമാധാനിച്ചു.

    “ഓക്കേ സമ്മതിച്ചല്ലോ … ഇനി ഇടി ഉണ്ടാക്കരുത്” ചമ്മല്‍ മറച്ചു വെച്ചു കൊണ്ടു ഞാന്‍ പറഞ്ഞു.

    “ഓ ശരി ” സുനിലും സമ്മതിച്ചു …

    ബസ്സ് മെല്ലെ നീങ്ങി തുടങ്ങി … സ്ഥലങ്ങള്‍ പലതും പിന്നിട്ടു. ഒരുപാടു ആളുകള്‍ കയറി .. കുറെ പേര്‍ ഇറങ്ങി… ഇതിനിടയിലും നോക്കിയും കണ്ടും ഞങ്ങളും സായുജ്യമണഞ്ഞു ഞങ്ങളുടെ നോട്ടം സഹിക്ക വയ്യാതെ പലരും ആ സീറ്റ് വിട്ടു പോയി … മറ്റു പലരും അറിയാതെ അവിടെ വന്നിരുന്നു … എന്തൊക്കെ ആയാലും ആ മഞ്ഞയും പച്ചയും അവിടെ തന്നെ ഉണ്ടായിരുന്നു ….

    ഇതിനിടയില്‍ എപ്പോഴോ ബസ്സ് നിറഞ്ഞു തുടങ്ങി … ബസ്സില്‍ നില്‍കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു… അതിനിടയില്‍ ഏതോ ഒരു സ്റ്റോപ്പില്‍ നിന്നു ഒത്തിരി സ്ത്രീകള്‍ ചെറിയ കൊച്ചുങ്ങളുമായി ബസ്സിലേക്ക് ഇടിച്ചു കയറി… എല്ലാം അഞ്ചോ ആറോ മാസം മാത്രം പ്രായമായ കൊച്ചുങ്ങള്‍… കുട്ടികളെ എടുത്തു നില്‍ക്കാനാവാതെ ആ സ്ത്രീകള്‍ ബസ്സിനുള്ളില്‍ ആടിയുലഞ്ഞു…

    ആ കൊച്ചുങ്ങളെ കണ്ടിട്ടോ അതോ അവരുടെ അമ്മമാരേ കണ്ടിട്ടോ സുനിലിനുള്ളിലെ സിമ്പതി തല പൊക്കി.

    ” ഡാ രേഞ്ചൂ നമുക്കു എണീച്ചു അവര്‍ക്ക് സീറ്റ് കൊടുക്കാം … അവര്‍ ഇരുന്നോട്ടെ ” സുനില്‍ പറഞ്ഞു.

    “ഡേയ് ഡേയ് ആളാവല്ലേ … നീ വേണേല്‍ എണീച്ചു കൊടുത്തോ … എനിക്ക് ആ പച്ചയെ കാണണം …” ഞാന്‍ പറഞ്ഞു.

    “ഡാ അതല്ല … ചെറിയ കൊച്ചല്ലെടാ… അതിനെ എടുത്തു എങ്ങനെയാ നില്‍ക്കുക… വാ എണീക്കാം”.

    സുനില്‍ മെല്ലെ എണീച്ചു …. എന്റെ സര്‍വ്വ ശക്തിയും എടുത്തു ഞാന്‍ അവനെ പിടിച്ചു ഇരുത്തി …

    ” ഓക്കേ നമുക്കു ഒരു കാര്യം ചെയ്യാം … ആ കൊച്ചിനെ നമുക്ക് മടിയില്‍ വെക്കാം …ചേച്ചി അവിടെ നിന്നോട്ടെ … ” നില്കുന്നതിലും നല്ലത് ആ കൊച്ചിനെ മടിയില്‍ വെക്കുന്നതാണ് എന്ന് മനസ്സിലാക്കി ഞാന്‍ ഒരു കൊമ്പ്രമ്യ്സ് വെച്ചു.

    “എങ്കില്‍ ശരി നീ ആ കൊച്ചിനെ ഇങ്ങു വാങ്ങിക്ക് ” സുനില്‍ പറഞ്ഞു.

    “ചേച്ചി ആ കൊച്ചിനെ ഇങ്ങു തന്നോ ഞാന്‍ പിടിക്കാം ” ഞാന്‍ അടുത്ത് നിന്ന ചേച്ചിയോട് പറഞ്ഞു. ചേച്ചി സന്തോഷത്തോടെ ആ കൊച്ചിനെ എന്റെ കയ്യില്‍ തന്നു, ചിരിച്ചിട്ട് പറഞ്ഞു ..”താങ്ക്സ്”

    നല്ല ഓമനത്തം ഉള്ള ഒരു സുന്ദരന്‍ കൊച്ച് … ഒന്നര വയസ്സില്‍ താഴെ മാത്രം പ്രായം കാണും … എന്റെ കയ്യില്‍ വന്നതും കൊച്ച് ചിരിച്ചു തുടങ്ങി …

    “ഡേയ് ഡേയ് .. രാവിലത്തെ പരിപാടി ഒക്കെ കഴിഞ്ഞാണോ വന്നിരിക്കുന്നെ … ?.. എനിക്ക് പണി തരുമോടെയ് ” ഞാന്‍ മനസ്സില്‍ ചോദിച്ചു …

    “ഡാ അടിപൊളി കൊച്ച് അല്ലേടാ …” ആ കൊച്ചിന്റെ ചിരി കണ്ടു സുനില്‍ ചോദിച്ചു.

    കൊച്ച് ആണേല്‍ എന്റെ മുഖത്ത് തന്നെ നോക്കി കൊണ്ടിരിപ്പ്പാണ് എനിക്കും എന്തോ രസം തോന്നി….

    “ടുക്കുട് കുടു കുടു ……” ഞാന്‍ എനിക്ക് അറിയാവുന്ന രീതിയില്‍ അതിനെ കൊഞ്ചിച്ചു തുടങ്ങി …

    ഇതു ഞാന്‍ എന്റെ അമ്മയുടെ കയ്യില്‍ നിന്നും പഠിച്ചതാണ് … എത്ര കരയുന്ന കുട്ടി ആണേലും അമ്മ ഈ ഒരു നമ്പരിലൂടെ അതേടാ ചിരിപ്പിക്കും … എന്തോ … എന്റെ നമ്പറും കൊച്ചിന് ഇഷ്ടമായി … പല്ലു വരാത്ത മോണ കാട്ടി അവന്‍ അവന്റെ സന്തോഷം പ്രകടിപ്പിച്ചു ….

    “ഡേയ് ഇതു നിന്റെ കൊച്ച് എങ്ങാനും ആണോ … നല്ല പരിചയം പോലെ ചിരിക്കുന്നുണ്ടല്ലോ ” സുനില്‍ അവന്റെ കണ്ടു പിടുത്തവും ആയി എത്തി.

    “അതേടാ ഇതു രണ്ടാമതെതാ … മൂത്തത് ദോ മുന്നിലെ ചേച്ചിടെ കയ്യിലുണ്ട് …. എന്താ ഒന്നിനെ വേണോ ? ” ഞാന്‍ ചോദിച്ചു. എന്റെ ഭാവം കണ്ടോ എന്തോ അവന്‍ ഒന്നും മിണ്ടിയില്ല.

    ബസ്സ് വീണ്ടും മുന്നോട്ടു പോയികൊണ്ടിരുന്നു .. ഇതിനിടയില്‍ എപ്പോളോ കണ്ട്ക്ടര്‍ ടിക്കെടിനു ആയി എത്തി … ഒരു നീണ്ട മീശ ,,, നീണ്ട കൃതാവ് … കണ്ണ് വരെ ഇറങ്ങി കിടക്കുന്ന മുടി … പച്ച മലയാളത്തില്‍ പറഞ്ഞാല്‍ “പെറ്റ തള്ള സഹിക്കൂല്ല”.

    ” രണ്ടു ഇന്ദിര നഗര്‍ ” ഞാന്‍ എന്റെയും സുനിലിന്റെയും ടിക്കറ്റ്‌ എടുത്തു.

    “ഒരാള്‍ എവിടെയാ മുന്നില്‍ ആണോ ” എന്റെ മടിയില്‍ ചെറിയ കൊച്ചിനെ കണ്ടത് കൊണ്ടോ എന്തോ കണ്ട്ക്ടര്‍ ചോദിച്ചു .

    “മുന്നില്‍ ആള് ആവാനുള്ള പ്രായം ആയിട്ടില്ല ചേട്ടാ … ആവുമ്പോള്‍ പറയാം ..” ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു. എന്തൊക്കെയോ പിറുപിറുത്തു കൊണ്ടു അങ്ങോര്‍ പോയി.

    ബസ്സ് വീണ്ടും മുന്നോട്ടു പോയ്കൊണ്ടിരുന്നു… മുന്നിലിരിക്കുന്ന പച്ച കൊച്ചില്‍ നിന്നും എന്റെ ശ്രദ്ധ മടിയിരിക്കുന്ന കൊച്ചിലേക്ക് മാറി … അവനെ കളിപ്പിച്ചു കൊണ്ടിരുന്നു .. അവനാണേല്‍ ചിരി നിര്‍തുന്നെയില്ല….എത്ര പെട്ടെന്നാ ഞാന്‍ ഒരു കൊച്ചിനെ കയ്യിലെടുത്തെ …ശ്ശോഎന്റെ ഒരു കാര്യം… ഞാന്‍ മനസ്സില്‍ ഓര്ത്തു.

    “ഡേയ് ഇറങ്ങുന്നില്ലെടെയ് ” പിന്നില്‍ നിന്നും മുരളി വിളിച്ചു ചോദിച്ചു.

    “എടാ ഇന്ദിര നഗര്‍ ആയി … ആ ചേച്ചിയെ വിളിക്ക് … അവര്‍ ഇവിടെ ഇരുന്നോട്ടെ . നമുക്കു ഇറങ്ങാം” എന്റെ ചുമലില്‍ തട്ടി കൊണ്ടു സുനില്‍ പറഞ്ഞു.

    ഞാന്‍ എന്റെ അടുത്ത് നിന്നിരുന്ന ആ ചേച്ചിയെ നോക്കി, അവരെ അവിടെ കാണുന്നില്ല , ബസ്സിലണേല്‍ ഭയങ്കര തിരക്കാണ്, അടുത്ത് നില്‍കുന്ന ആളുടെ വലിപ്പം കാരണം എനിക്ക് വേറെ ആരെയും കാണാനും ഇല്ല … ഞാന്‍ കൊച്ചിനെ നോക്കി .. അവന്‍ ഏകദേശം ഉറങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

    “ഡാ ആ ചേച്ചി തിരക്കിനുള്ളില്‍ എവിടെയോ ഉണ്ട് … നീ വിളിച്ചിട്ട് വാ .. ഇവന്‍ ഉറങ്ങി തുടങ്ങി …” ഞാന്‍ സുനിലിനോട് പറഞ്ഞു.

    “ഹ്മം ശരി ” .. സുനില്‍ മനസ്സില്ലമനസ്സോടെ മെല്ലെ എണീച്ചു … തിരക്കിനുല്ലിലോട്ടു ഊളിയിട്ടു. കൊച്ചു ആണെങ്ങില്‍ എന്റെ ചുമലില്‍ തല ചായ്ച്ചു ഉറക്കവും തുടങ്ങി.

    “എടാ രേഞ്ചൂ ആ ചേച്ചിയെ കാണാന്‍ ഇല്ലെടാ ” സുനില്‍ പരിഭ്രമത്തോടെ പറഞ്ഞു. ഞാന്‍ ചെറുതായി ഒന്നു ഞെട്ടി.

    “ഡേയ് മര്യാദക്ക് നോക്കടേ … കുട്ടിയെ കൂട്ടാതെ ചേച്ചി എവിടെ പോകാനാ” ഞാന്‍ ചോദിച്ചു.

    “ഇല്ലെടാ .. കുട്ടികളെ എടുത്തു കേറിയ ചേച്ചിമാര്‍ ഒന്നും ബസില്‍ ഇല്ല .. അവര്‍ ഇറങ്ങി പോയി എന്നാ
    തോന്നുന്നേ ” സുനില്‍ പറഞ്ഞു …

    ഇത്തവണ ഞാന്‍ ശരിക്കും ഞെട്ടി .. എന്റെ കൊച്ചു ഹൃദയം അതിന് പറ്റാവുന്ന രീതിയില്‍ ചെണ്ട കൊട്ടി തുടങ്ങി … അത് കേട്ടിട്ടോ എന്തോ , കുട്ടി ഉറക്കത്തില്‍ നിന്നും ഉണര്‍ത്തു, അവന്‍ കരച്ചില്‍ തുടങ്ങി.

    “എന്തുവാടെയ് ഇറങ്ങുന്നില്ലേ ? ..” കാര്യങ്ങള്‍ ഒന്നും അറിയാതെ മുരളി ദേഷ്യത്തോടെ ഞങ്ങള്‍ക്ക് അരികില്‍ എത്തി.

    “മുരളി ഒരു പണി കിട്ടി എന്നാ തോന്നുന്നേ … ഈ കൊച്ചിന്റെ തള്ളയെ കാണുന്നില്ല … ” സുനില്‍ മുരളിയോടു പറഞ്ഞു … സുനിലിന്റെ ദേഷ്യം അവന്റെ ഭാഷയില്‍ കാണാമായിരുന്നു.

    “നിന്നോട് ആര് പറഞ്ഞെടാ കണ്ടവന്റെ കുട്ടിയെ എല്ലാം വാങ്ങി മടിയില്‍ വെക്കാന്‍ ” മുരളി ദേഷ്യത്തോടെ ചോദിച്ചു.

    ഇതിനിടയില്‍ ബസ്സ് ഇന്ദിരാനഗര്‍ സ്റ്റോപ്പില്‍ എത്തി. ഞങ്ങള്‍ കൊണ്ടുക്ടരുടെ അടുത്തേക്ക് ഓടി.

    “ചേട്ടാ ഞങ്ങള്‍ക്ക് ഈ സ്റ്റോപ്പില്‍ ഇറങ്ങണം , ഈ കുട്ടി ഒരു ചേച്ചി തന്നതാ, മടിയില്‍ വെക്കാന്‍ ഇപ്പൊ ആ ചേച്ചിയെ കാണാന്‍ ഇല്ല … എന്താ ചെയ്യാ ? ” ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്ത്തി.

    “ഞാന്‍ എന്ത് ചെയ്യാനാ, ആ കുട്ടിയെ എടുത്തു ഇറങ്ങിക്കോ ” കണ്ട്ക്ടര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ബസ്സിലെ എല്ലാവരുടെയും ശ്രദ്ധ എന്നിലായി.

    “അയ്യോ ചേട്ടാ … ഇതു എന്റെ കൊച്ചല്ല … ഇതിനെ വെച്ചു ഞാന്‍ എന്ത് ചെയ്യാനാ … എനിക്ക് ഇതിനെ വേണ്ട ..” ഞാന്‍ മെല്ലെ ആ കുട്ടിയെ ഒരു സീറ്റില്‍ കിടത്തി.

    “ഡ്രൈവര്‍ , വണ്ടി പോലീസ് സ്റ്റേനിലോട്ടു വിട് ” കൊണ്ടുക്ടര്‍ വിളിച്ചു പറഞ്ഞു …

    തള്ളെ പണി കിട്ടിയോ … പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ അവന്മാര് ഇടിച്ചു അടപ്പിളക്കും .. പോരാത്തതിനു ഒരു ന്യൂസും കിട്ടാതെ നടക്കുന്ന വൃത്തികെട്ട കൊറേ മീഡിയക്കാരും കാണും അവിടെ … പിന്നെ ടി വി യില്‍ ന്യൂസ് ഫ്ലാഷ് ആവും … എന്റെ പൊന്നെ … എന്റെ കാര്യം ഗോവിന്ദാ …. ഞാന്‍ മനസ്സില്‍ ഓര്ത്തു. അതിലും നല്ലത് ഈ കൊച്ചിനെ എടുത്തു ഇവിടെ ഇറങ്ങുന്നതാണ് … ആ ചേച്ചിയെ അന്വേഷിച്ചു കണ്ടു പിടിച്ചാല്‍ പോരെ …

    “അയ്യോ ചേട്ടാ … പോലീസ് സ്റ്റേഷനില്‍ പോവണ്ടാ … ഞാന്‍ ഈ കൊച്ചിനേം കൊണ്ടു ഇവിടെ ഇറങ്ങി കൊള്ളാം.” ഞാന്‍ അറിയാതെ വിളിച്ചു പറഞ്ഞു.

    “എടാ നീ ഇതിനെ എന്ത് ചെയ്യാനാ ” മുരളി ചോദിച്ചു …

    “മുരളി നീ ബസ്സില്‍ തന്നെ ഇരുന്നോ … ആരെങ്കിലും കൊച്ചിനെ അന്വേഷിച്ചു വന്നാല്‍ ഞങ്ങളെ വിളിച്ചാല്‍ മതി .. ഞാനും സുനിലും ഇവിടെ ഇറങ്ങാം … ഇതിന്റെ തള്ളെ യെ എവിടുന്നേലും പോക്കണം ..” ഞാന്‍ മുരളിയോടു പറഞ്ഞു.

    “ഇറങ്ങുന്നുന്ടെല്‍ പെട്ടെന്ന് ഇറങ്ങു ” കൊണ്ടുക്ടര്‍ തിരക്ക് കൂട്ടി.

    കൊച്ചിനെ എടുത്തു കൊണ്ടു ഞാനും സുനിലും ബസ്സില്‍ നിന്നും ഇറങ്ങി… പുറത്തെ ശുദ്ധ വായു കിട്ടിയതോടെ കൊച്ചിന്റെ കരച്ചില്‍ എല്ലാം മാറി .. അവന്‍ വീണ്ടും കളിയും ചിരിയും തുടങ്ങി … അവന്‍ എന്റെ തോളില്‍ കിടന്നു കൈ കാലുകള്‍ ഇളക്കി രസിച്ചു.

    ” സുനിലേ നീ മഹേശ്വരനെ വിളിക്ക് … ഇങ്ങോട്ട് വരാന്‍ പറ, അവന് എന്തെങ്കിലും ഐഡിയ തോന്നതിരിക്കില്ലാ…” ഞാന്‍ പറഞ്ഞു.

    സുനില്‍ പെട്ടെന്ന് തന്നെ മഹേശ്വരനെ വിളിച്ചു, പത്തു മിനിട്ടിനകം ബൈക്ക് ഉം ആയി എത്താമെന്ന് അവന്‍ പറഞ്ഞു. അതോടെ എനിക്ക് കുറച്ചു സമാധാനം ആയി, കാരണം മഹേശ്വരന് എന്തെങ്കിലും ബുദ്ധി തോന്നാതിരിക്കില്ല.

    ഞാന്‍ ആ കൊച്ചിന്റെ മുഖത്തോട്ടു നോക്കി .. ദൈവമേ ഇതിനെങ്ങാനും എന്റെ ലുക്ക്‌ ഉണ്ടോ ? … ഇതിനെ കൊണ്ടെങ്ങാനും നാട്ടിലോട്ടു ചെല്ലേണ്ടി വന്നാല്‍ !!! ഈശ്വരാ … വീട്ടില്‍ മുറ്റം അടിക്കാന്‍ വരുന്ന നാണിതള്ളയാണ് ഏറ്റവും പ്രശ്നം … ഇതിനെ കണ്ടാല്‍ ഉടനെ അവര് പറയും … ” എന്റെ രേന്ചൂന്റെ എടുത്തു വച്ച പോലെ ണ്ട് ട്ടോ … അതെ നിറം … അതെ മൂക്ക് .. അതെ കണ്ണ് .. …. ന്നാലും ന്റെ കുട്ട്യേ …. നിനക്കിതു നാലാള് അറിയച്ചലെ ചെയ്യാര്‍ന്നില്ലേ….” പിന്നെ അത് നാട്ടില്‍ പാട്ടാവും … അങ്ങിനെ എന്റെ ക്കാര്യം ഗോവിന്ദാ … പണ്ടു ക്ലാസ്സില്‍ കൂടെ പഠിക്കുന്ന കൂട്ടുകാരി വീട് കാണാന്‍ വന്നപ്പോ ഈ നാണി തള്ള ഉണ്ടാക്കിയ പണി ചെറുതൊന്നും അല്ല … റോട്ടില് എല്ലാവരുടേം മുന്നില്‍ തടഞ്ഞു നിര്തിട്ടു തള്ള പറയാ ” ന്റെ രേഞ്ചൂ നു പറ്റിയ പെണ്ണാ ട്ടോ … ഞ്ഞി പ്പോ വേറൊന്നും നോക്കണ്ടാ… അടുത്ത മേടത്തില്‍ കല്യാണം … കല്യാണത്തിന് നാണി തള്ളക്ക് ഒരു മുണ്ടും വെറ്റിലേം നൂറിന്റെ ഉറുപ്പികേം ” … അന്ന് ഞാന്‍ ആകെ നാണം കെട്ട് പോയി …. പിന്നെ ആ കുട്ടി എന്നോട് മിണ്ടിയത്‌ ആറു മാസം കഴിഞ്ഞിട്ടാണ് … ദൈവമേ വേണ്ടാത്തതൊന്നും വരുത്തല്ലേ… ഞാന്‍ പ്രാര്‍ത്ഥിച്ചു.

    കുറച്ചു സമയത്തിനുള്ളില്‍ മഹേശ്വരന്‍ ഞങ്ങളുടെ യമഹ ബൈക്കില്‍ പറന്നെത്തി …

    “എന്താടാ പ്രശ്നം …. എന്ത് പറ്റി ? ” ബൈക്ക് നിറുത്തുന്നതിന് മുന്നേ അവന്‍ ചോദിച്ചു.

    സുനില്‍ വളരെ നന്നായി തന്നെ കാര്യങ്ങള്‍ അവന് വിശദീകരിച്ചു കൊടുത്തു. മഹേശ്വരിന്റെ മുഖ ഭാവത്തില്‍ നിന്നും തന്നെ കാര്യങ്ങള്‍ സീരിയസ് ആണെന്ന് എനിക്ക് തോന്നി. കൊച്ചിനെ ഇവിടെയെങ്ങാനും കിടത്തി രക്ഷപെട്ടലോ എന്ന് വരെ എന്റെ മനസ്സില്‍ തോന്നി. എനിക്ക് കുറേശ്ശെ വിറയല്‍ തുടങ്ങിയിരുന്നു .. ബംഗ്ലൂരിലെ ആ തണുത്ത കാലാവസ്ഥയിലും ഞാന്‍ കുറേശ്ശെ വിയര്‍ത്തു തുടങ്ങി.

    “രേഞ്ചൂ നീ പേടിക്കണ്ടാ.. നമുക്കു പരിഹാരം ഉണ്ടാക്കാം ” മഹേശ്വരന്‍ പറഞ്ഞു.

    “സുനിലേ നീ ഇവിടെ നില്‍ക്കുഞാനും രേന്ച്ചുവും കൂടി ബൈക്കില്‍ ഒന്നു നോക്കിയിട്ട് വരാം … ആകെ ഇത്ര ദൂരം അല്ലെ ഉള്ളു … അവരെ കാണാതിരിക്കില്ല ….അവരും നമ്മളെ തിരഞ്ഞു കൊണ്ടിരിക്കുന്നുണ്ടാവും ” മഹേശ്വരന്‍ പറഞ്ഞു.

    “എവിടെ ഞാന്‍ ഒന്നു നോക്കട്ടെ നമ്മുടെ ഹീറോയെ ” … മഹേശ്വരന്‍ കൊച്ചിനെ എന്റെ കയ്യില്‍ നിന്നും വാങ്ങാന്‍ നോക്കി …

    മഹേശ്വരന്‍ കൈ നീട്ടിയതും ലോകാവസാനം കണ്ടിട്ടെന്നപോലെ കൊച്ചു ഉറക്കെ കരച്ചില്‍ തുടങ്ങി … അവന്‍ എന്റെ ചുമലിലേക്ക് തല ചെരിച്ചു …

    “ഡാ രേഞ്ചൂ … സത്യം പറ … ഇതു നിന്റെ കൊച്ചണോ ? ” മഹേശ്വരന്‍ കളിയാക്കി ചോദിച്ചു.

    ” വണ്ടിയെടുക്കാടാ @#$%^& …. ” ഞാന്‍ തനി നിറം കാട്ടിയതോടെ മഹേശ്വരന്‍ വേഗം ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു …..

    സുനിലിനെ ആ സ്റ്റോപ്പില്‍ നിറുത്തി ഞങ്ങള്‍, ബസ്സ് വന്ന വഴിയേ ബൈക്ക് വിട്ടു …

    ജമ്പനെയും തുമ്പനെയും പോലെ ഞങ്ങള്‍ ആ ബൈക്കില്‍ കുതിച്ചു … കൊച്ചിനെ ഞാന്‍ എന്റെ മടിയില്‍ സുരക്ഷിതമായി ഇരുത്തി. റോഡിനു ഇരു വശത്തുമുള്ള എല്ലാ സ്തീകളെയും ഞാന്‍ സ്കാന്‍ ചെയ്തു കൊണ്ടിരുന്നു … കൊച്ചിന്റെ അമ്മയെ പ്പോലെ ഉള്ള ഒരുപാടു നീല സാരിക്കാരെ ഞാന്‍ വഴിയില്‍ കണ്ടു … ഒടുവില്‍ എന്റെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചുകൊണ്ട് ആ സ്ത്രീ യെ ഞാന്‍ കണ്ടു.

    “മഹേശ്വര, വണ്ടി നിറുത്ത് … ദോ ആ ബസ്സ് സ്റ്റോപ്പില്‍ ഇരിക്കുന്ന ചേച്ചി ആണെന്ന തോന്നുന്നേ … ”

    മഹേശ്വരന്‍ വണ്ടി തിരിച്ചു, ആ ബസ്സ് സ്റൊപിലേക്ക് അടുപ്പിച്ചു …

    പക്ഷെ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് എന്നെ കണ്ടതും ആ ചേച്ചി മെല്ലെ കൂടെ ഉണ്ടായിരുന്ന ആണിന്റെ പുറകിലോട്ടു നീങ്ങി.

    ഞാന്‍ ചാടി ഇറങ്ങി , കൊച്ചിനെ എടുത്തു കൊണ്ടു ആ ചേച്ചിയുടെ അരികിലേക്ക് നീങ്ങി …

    “ഇതാ ചേച്ചി, കൊച്ച് … ഞങ്ങള്‍ ശരിക്കും ബുദ്ധിമുട്ടി ചേച്ചിയെ കണ്ടു പിടിക്കാന്‍ ” ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.

    “നിങ്ങള്‍ ആരാ .. ഇതേതാ കൊച്ച് ” ചേച്ചി തിരിച്ചു ചോദിച്ചു …

    “ബസ്സില്‍ വെച്ചു ചേച്ചി എന്റെ കയ്യില്‍ പിടിക്കാനായി തന്നില്ലേ , ചേച്ചിടെ കൊച്ചിനെ … ആ കൊച്ചാ ഇതു ” ഞാന്‍ പരിഭ്രമം കാണിക്കാതെ പറഞ്ഞൊപ്പിച്ചു.

    ” ഏത് ബസ്സ് ? … ഞാന്‍ നിന്നെ കണ്ടിട്ട് പോലുമില്ല ” കൊച്ചിനെ നോക്കുക പോലും ചെയ്യാതെ ചേച്ചി പുറം തിരിഞ്ഞു നിന്നു.

    ആകാശം ഇടിഞ്ഞു വീഴുന്ന പോലെ തോന്നി എനിക്ക് . എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി. ഈശ്വരാ ഇങ്ങനെയും ഉണ്ടാകുമോ അമ്മമാര്‍ !!. കുറച്ചു കൂടി പ്രായമായ കൊച്ച് ആണേല്‍ അവനെങ്കിലും സത്യം വിളിച്ചു പറയുമായിരുന്നു… ഇതു ഇപ്പൊ ഞാന്‍ എന്ത് ചെയ്യും.

    “എന്തു വാടാ നിന്റെ ഒക്കെ പ്രശ്നം … കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കില്ലേ ” കൂടെ ഉണ്ടായിരുന്ന ചേട്ടന്‍ ആ വിഷയം ഏറ്റെടുത്തു.

    അതോടെ ഞാന്‍ കുറച്ചു പുറകിലോട്ടു മാറി , ഒരു “കൈ ” അകലം പാലിച്ചു. അല്ലേലും ” കീപ്‌ ദി ദിസ്ടന്‍സ്” എന്നല്ലേ പഴംചൊല്ല്. അതോടെ മഹേശ്വരന്‍ കാര്യങ്ങള്‍ ഏറ്റെടുത്തു.

    ” അതേയ് ചേട്ടാ .. ഞങ്ങള്‍ ബസ്സില്‍ വരുമ്പോള്‍ … ” മഹേശ്വരന്‍ പറഞ്ഞു തുടങ്ങി .

    “വണ്ടി എടുക്കെടാ … മേലാല്‍ ഈ വഴി വന്നേക്കരുത് ” ചേട്ടന്‍ മഹേസ്വരനോട് തട്ടി ഖയാര്‍ഗി …

    അപ്പോഴേക്കും ചേട്ടനെക്കുറിച്ചും ചേച്ചിയെക്കുറിച്ചും ഒരു ഏകദേശ രൂപം ഞങ്ങള്‍ക്ക് പിടികിട്ടി. അതോടെ ഞങ്ങള്‍ ഞങ്ങളുടെ നിലവാരത്തിലേക്ക് ഉയര്ന്നു. അല്ലെങ്കില്‍ അവര്‍ ഉയര്ത്തി.

    ച്ചി .. കള്ള !@#$@#$ ….. ആരെയാട നീ പേടിപ്പിക്കുന്നെ ? ” നിമിഷങ്ങള്‍ക്കകം മഹേശ്വരന്‍ കത്തി കയറി.

    ” ഡാ @#$%%$##$ …. മിണ്ടാതെ അവിടെ നിന്നോണം … ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെട്ടാല്‍ ഇടിച്ചു പരിപ്പ് ഞാന്‍ ഇളക്കും ” …. മഹേശ്വരനെ സപ്പോര്ട്ട് ചെയ്യാന്‍ ഞാനും ഹൈ ഗിയരിലോട്ടു മാറി

    അതോടെ ആ ചേട്ടന്‍ ഒതുങ്ങി .. മെല്ലെ ഒന്നും അറിയാത്ത പോലെ അദ്ദേഹം gഅവിടെ നിന്നും സ്കൂട്ട് ആയി. അതോടെ ചേച്ചിയോടായി മഹേസ്വരിന്റെ ചോദ്യം.

    “ഈ കൊച്ച് നിന്റെ അല്ലേടി ? ” മഹേശ്വരന്‍ അലറി വിളിച്ചു. ആ ചോദ്യം ആ ബസ്സ് സ്റ്റോപ്പില്‍ അലയടിച്ചു.

    പക്ഷെ ചേച്ചി കണ്ട ഭാവം നടിച്ചില്ല. അതോടു കൂടി ആ ഭാഗത്ത് ഉണ്ടായിരുന്ന ആളുകള എല്ലാം ബസ്സ് സ്റ്റോപ്പില്‍ തടിച്ചു കൂടി. പലരും ഞങ്ങള്‍ പറഞ്ഞതു വിശ്വസിച്ചു … മറ്റു ചിലര്‍ ചേച്ചിയുടെ സൈഡ് കൂടി …. പലരും പല തരത്തില്‍ ഇടപെട്ടെങ്കിലും ആ കൊച്ചിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ചേച്ചി തയ്യാറായില്ല. ഈ ബഹളങ്ങള്‍ ഒക്കെ നടക്കുമ്പോഴും “ഹീറോ കൊച്ച് ” ഒന്നും അറിയാതെ എന്റെ ചുമലില്‍ വിശ്രമിച്ചു. ഇതിനിടയില്‍ ബഹളം കേട്ടിട്ടോ എന്തോ ഒരു പോലീസ് ജീപ്പ് അവിടെ ചീറി പാഞ്ഞെത്തി. അതില്‍ നിന്നും നാലു അഞ്ചു പോലീസ്കാര്‍ ചാടി ഇറങ്ങി.

    ” എന്താടാ ഇവിടെ പ്രശ്നം ?? ” ഒരു പോലീസ്കാരന്‍ ചോദിച്ചു. ഞാനും മഹേശ്വരനും മിണ്ടിയില്ല. ആരൊക്കെയോ നടന്ന കാര്യങ്ങള്‍ വിസ്തരിച്ചു പറഞ്ഞു കൊടുത്തു. അതോടെ പോലീസ് കാരന്‍ എന്റെയും ചേച്ചിയുടെയും നേര്‍ക്ക്‌ തിരിഞ്ഞു.

    ഹ്മം …. ചെന്നു വണ്ടിയില്‍ കേറ് ” … ഒരു പോലീസ്കാരന്‍ പറഞ്ഞു. അതോടെ ആ ചേച്ചി ജീപിനു പിന്നില്‍ കയറി ഇരുന്നു.

    “സര്‍ .. ഈ കുട്ടി … ” ഞാന്‍ പറഞ്ഞു തുടങ്ങി ….

    ” കള്ള @#$@#$ .. ചെന്നു വണ്ടീല്‍ കേറടാ ” പോലീസ്കാരന്‍ ആക്രോശിച്ചു.

    പോലീസ്കാരന് എന്നേക്കാള്‍ ഉന്നത നിലവാരക്കാരന്‍ ആണെന്ന് മനസ്സിലായതോടെ ഞാന്‍ വേഗം ചെന്നു വണ്ടിയില്‍ കയറി. മഹേസ്വരനോട് ബൈക്കില്‍ ഫോളോ ചെയ്യാന്‍ കൈ കാട്ടി …ഇരിക്കാന്‍ എളുപ്പത്തിനായി ഞാന്‍ കയ്യിലുണ്ടായിരുന്ന കൊച്ചിനെ ഒരു പോലീസ് കാരന് കൊടുത്തു. ചെറുതായൊന്നു കരഞ്ഞെങ്കിലും പോലീസ് ജീപ്പില്‍ ആണെന്ന് മനസ്സിലാക്കിയത് കൊണ്ടോ എന്തോ, ആ കൊച്ച് പെട്ടെന്ന് തന്നെ കരച്ചില്‍ നിറുത്തി.

    ജീപ്പ് നല്ല സ്പീഡില്‍ കുതിച്ചു പാഞ്ഞു … പത്തു മിനിട്ടിനകം ഞങ്ങളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അവിടുത്തെ ഓഫീസിരുടെ വലുപ്പം കണ്ടതോടെ എന്റെ മുട്ടുകള്‍ കൂട്ടി ഇടിക്കാന്‍ തുടങ്ങി. പക്ഷെ എന്റെ ടെന്‍ഷന്‍ എല്ലാം മാറ്റിക്കൊണ്ട് അദ്ദേഹം എന്നോട് ചിരിച്ചു കൊണ്ടു തന്നെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു … വളരെ വിശദമായി തന്നെ ഞാന്‍ കാര്യങ്ങള്‍ എല്ലാം അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു … എന്റെ കമ്പനി യുടെ പേര് അടക്കം. എന്റെ അവസ്ഥ കണ്ടിട്ടോ എന്തോ .. അദ്ദേഹം എല്ലാം വിശ്വസിച്ചു , എന്നോട് ഒരു ചെയറില്‍ ഇരുന്നോളാന്‍ പറഞ്ഞു. അതിന് ശേഷം ആ ചേച്ചിയെ അദ്ദേഹം വിശദമായി വിസ്തരിച്ചു. പക്ഷെ അപ്പോളും ആ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. ഏകദേശം ഒരു മണിക്കുറോളം ഈ പരിപാടി നീണ്ടെങ്കിലും പ്രശ്നം അതുപോലെ തീര്‍ന്നില്ല. ഇതിനിടയില്‍ ഒരു പോലീസ് കാരന്‍ വന്നു ആ ഓഫിസ്സരുടെ ചെവിയില്‍ എന്തോ പറഞ്ഞു. ബിസ്കറ്റ് കണ്ട പൊട്ടനെപ്പോലെ അദ്ധേഹത്തിന്റെ മുഖം പ്രകാശമാനമായി… പെട്ടെന്ന് തന്നെ എന്നെയും ചേച്ചിയെയും ഒരു ചുമരിന്റെ രണ്ടു കോണുകളില്‍ ആയി നിര്‍ത്തി. എന്നിട്ട് ഞങ്ങളോടായി പറഞ്ഞു.

    “ഇത്ര നേരം ആയിട്ടും നിങ്ങള്‍ രണ്ടു പേരും ഈ കുട്ടിയെ ഏറ്റെടുക്കുന്നില്ല … ഇനി ഈ കുട്ടിക്ക് നിങ്ങളില്‍ ആരെ ആണ് വേണ്ടതെന്നു നോക്കാം … ഞാന്‍ ഈ കൊച്ചിനെ ഒന്നു കറക്കിയ ശേഷം നിങ്ങളെ രണ്ടു പേരെയും കാണാന്‍ പാകത്തിന് നിറുത്തും … ഇവന്‍ ആരുടെ അടുത്തോട്ടാണോ വരുന്നേ അവര്‍ ആയിരിക്കും ഈ കുട്ടിയുടെ അവകാശികള്‍ … കാരണം ഇവന്‍ കൊച്ചാണ്‌, കള്ളം പറയാന്‍ പഠിച്ചിട്ടുണ്ടാവില്ല “.

    അദ്ദേഹം പറയുന്നതു ശരി ആണെന്ന് എനിക്കും തോന്നി … പക്ഷെ ആ കുട്ടി എങ്ങാനും എന്റെ അടുതോട്ടു വന്നാല്‍ എന്തു ചെയ്യും !! . കാരണം ചേച്ചിടെ നില്പ് കണ്ടിട്ട് ആ കുട്ടിയെ അവര്‍ക്ക് ആവശ്യം ഉള്ള പോലെ തോന്നുന്നില്ല. അത് അവര്‍ എവിടുന്നോ അടിച്ചോണ്ട് വന്നതാവാനാണ് സാധ്യത. ആലോചിച്ചു നില്കുന്നതിനിടയില്‍ ഒരു പോലീസ്കാരന്‍ ആ കുട്ടിയെ രണ്ടു തവ മുകളിലേക്ക് ഇട്ടു, എന്തായാലും കൊച്ചിന് അത് നന്നേ ഇഷ്ടപ്പെട്ടു… അവന്‍ നല്ല രീതിയില്‍ ശബ്ദമുണ്ടാക്കി തന്നെ ചിരിച്ചു. പിന്നീട് ആ പോലീസ് കാരന്‍ അഞ്ചു ആറു തവണ വട്ടം കറങ്ങി … ആ കുട്ടിയെ മെല്ലെ താഴെ വെച്ചു.

    നിലത്തു വച്ച ഉടനെ കൊച്ച് ഉരുണ്ടു പിരണ്ടു എഴുന്നേറ്റു, പക്ഷെ തല ചുറ്റിയിട്ടോ എന്തോ അവന്‍ ഉടനെ താഴെ വീണു … ഇതു രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചു. പിന്നീട് അവന്‍ ഇരുന്നു കൊണ്ടു തന്നെ ചുറ്റും നോക്കി … പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ …അവന്റെ കാഴ്ചയില്‍ പെടാതിരിക്കാന്‍ ഞാന്‍ എന്റെ കണ്ണുകള്‍ മുറുക്കി അടച്ചു. ഞാന്‍ മെല്ലെ എന്റെ കണ്ണുകള്‍ തുറന്നു … എന്റെ മനസ്സില്‍ ആഹ്ലാദം തിരതല്ലി. കാരണം അവന്‍ ആ ചേച്ചിയെ നോക്കി ചിരിക്കുന്നു … അതും മൊത്തം മോണ കാട്ടി. ഞാന്‍ ആഘോഷ പ്രകടനത്തിനായി തയ്യാറെടുത്തു.

    പെട്ടെന്ന് കൊച്ച് എഴുന്നേറ്റു .. എന്നെ നോക്കി … പിന്നെ ചേച്ചിയെ നോക്കി. ചേച്ചിയുടെ സൈഡ്ഇലോട്ടു രണ്ടു മൂന്നു സ്റെപ്സ്‌ നടന്നു … കുറച്ചു നേരം നിന്നു … പിന്നെ ഹുസൈന്‍ ബോള്‍ട്ട് നൂറു മീറ്റര്‍ ഓടുന്ന സ്പീഡില്‍ എന്റെ അടുത്ത് ഓടിയെത്തി. എടുക്കാനായി കൈ പൊക്കി കാണിച്ചു.

    ചുമരിനു അപ്പുറത്തെ സൈഡില്‍ നിന്നിരുന്ന ഓഫീസര്‍ എന്റെ അരികില്‍ പാഞ്ഞെത്തി … അദ്ധേഹത്തിന്റെ കണ്ണുകള്‍ ചുമന്നിരുന്നു, ദേഷ്യം കൊണ്ടു കൈകള്‍ വിറക്കുകയായിരുന്നു. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നതിനു മുന്നേ അദ്ദേഹത്തിന്റെ കൈകള്‍ വായുവില്‍ ഉയര്ന്നു, എന്റെ മുഖത്ത് ശക്തിയോടെ വന്നു പതിച്ചു. അടിയുടെ ശക്തിയില്‍ എന്റെ കണ്ണില്‍ ഇരുട്ട് കയറി …എന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു.

    “അമ്മേ……….” ഞാന്‍ വേദന കൊണ്ടു ഉറക്കെ നിലവിളിച്ചു.

    “എന്താടാ … എന്തു പറ്റി…. ” ഏതോ കെട്ട് പരിചയം ഉള്ള ശബ്ദം എന്റെ കാതില്‍ തുളച്ചു കയറി … പക്ഷെ കണ്ണ് തുറക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

    “എന്തു പറ്റീടാ മോനേ ……… മോനേ .. രേഞ്ചൂ ….” ഇത്തവണ എന്റെ അമ്മയുടെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ മെല്ലെ കണ്ണുകള്‍ തുറന്നു നോക്കി.

    ഒരു കയ്യില്‍ ചായ പാത്രവുമായി മുന്നില്‍ നില്‍ക്കുകയാണ് അമ്മ…. പോലീസ്കാരന് വേണ്ടി ഞാന്‍ ചുറ്റിലും നോക്കി ….

    “എന്താടാ .. എന്തു പറ്റി ” നെറ്റിയില്‍ കൈ വെച്ചു കൊണ്ടു അമ്മ ചോദിച്ചു.

    “ഞാന്‍ … കൊച്ച് .. ബംഗ്ലൂര്‍ … പോലീസ് … ” ഒന്നും പറയാന്‍ ആവാതെ ഞാന്‍ തപ്പിത്തടഞ്ഞു.

    “ബംഗ്ലൂരില്‍ നിന്നും വന്നിട്ട് കൊല്ലം ഒന്നരയായി .. ഇപ്പോളും ചെക്കന്റെ മനസ്സില്‍ ബംഗ്ലുരാ…” എന്റെ നിലവിളികേട്ട് ഓടിയെത്തിയ ചേച്ചി പരിതപിച്ചു …

    “രാത്രി മുഴുവന്‍ ഈ കുന്ത്രാണ്ടവും കുത്തി കൊണ്ടിരിപ്പാ.. പിന്നെ എങ്ങിനെയാ ” കമ്പ്യൂട്ടര്‍ നെ ചൂണ്ടി കൊണ്ടു അമ്മ പറഞ്ഞു…

    ” എഴുന്നേറ്റു വാ … ചായ ചൂടു ആറന്ടാ ” അമ്മ അടുക്കലയിലോട്ടു നടന്നു ….

    കട്ടിലിനു താഴെ വീണു കിടന്ന പുതപ്പു തലയ്ക്കു മുകളിലൂടെ മൂടി , ഞാന്‍ മറ്റൊരു ഉറക്കത്തിലേക്കു കടന്നു ….. പേടിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ ഒന്നും കാണരുതേ എന്ന പ്രാര്‍ഥനയോടെ ….

    ———– നന്ദി ————-

    Written By : Renju