-
നിനക്കായ്…
സായന്തനപ്പക്ഷികള് ചേക്കേറാന്‍ തുടങ്ങവേ-
നിന്റെ മൊഴികള്‍ക്കായ് കാതോര്‍ക്കുമ്പോള്‍
മുറിഞ്ഞുപോകുന്നോരെന് ഓര്‍മ്മകള്‍ സാക്ഷി!
മറന്നുപോയൊരെന് നഷ്ടസ്വപ്നങ്ങളും…കാലാന്ത്യത്തില്‍ കൈവിട്ടു പോകാവുന്നൊരു-
കൂട്ടുകാരനല്ല നീയെനിക്ക്…
ഇന്നിന്റെ ജീര്‍ണത ബാധിച്ചൊരു
സൗഹൃദമായിരുന്നില്ല നമ്മുടേത്…പരിചയത്തിന്റെ നനുത്ത മേമ്പൊടി വിതറി
നീ പറഞ്ഞതെല്ലാം…എല്ലാം
എന്റെ മനസ്സിന്റെ മിഴിക്കോനുകളില്
ഒരു പുതുവെളിച്ചമായി നിറയുകയായിരുന്നു…പാടാനറിയില്ലെനിക്ക് ….
എങ്കിലും നിന്റെ വേദനകളില്‍ ഒരു കൂട്ടായ്
എന്റെ ഹൃദയത്തിന്റെ തന്ത്രികള്‍ മീട്ടി
ഒരു കുഞ്ഞുതാരാട്ടായ് മാറാം ഞാന്‍ നിനക്കായ്…