• ആദ്യ പ്രണയമേ വിട !!!

  Written on 2009.10.26 | Category: കവിതകള്‍ | Author: Meenukkutty

  ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍
  സമ്മാനിച്ചോരെന്‍ പ്രിയ കലാലയമേ,
  യാത്ര പറയുന്നു ഞാന്‍ നിന്നോടവസാനമായി….
  അകാലത്തില്‍ യാത്ര പറയേണ്ടി വന്നുവോ നിന്നോടെനിക്ക്?

  വിടവാങ്ങും നേരം നീയെന്നെ ഒരു കടക്കാരിയാക്കിയിരിക്കുന്നു
  നന്ദി പറയുന്നു ഞാന്‍ എന്‍ ആദ്യപ്രണയമേ
  നീയെനിക്ക് സമ്മാനിച്ച നനവുള്ള ഓര്‍മ്മകള്‍ക്കും,
  നിറമുള്ള സ്വപ്നങ്ങള്‍ക്കും

  നാല് സുവര്‍ണ വര്‍ഷങ്ങള്‍ക്കപ്പുറം ജീവിതം നീളരുതെയെന്നു
  പ്രാര്‍ത്ഥിച്ച ദിനരാത്രങ്ങളെ നിങ്ങള്‍ക്ക് സ്തുതി!
  കണ്ണീരണിഞ്ഞ എന്‍ കനവുകള്‍ ഫലമണിഞ്ഞില്ലെന്നിരിക്കിലും

  കളിചിരികള്‍ക്കും കൊച്ചു കൊച്ചു
  വഴക്കുകള്‍ക്കും proxy വിളികള്‍ക്കുമപ്പുറം
  ജീവിതം നീണ്ടു കിടക്കുന്നത് നീയെന്തേ എന്നെ ഓര്മിപ്പിച്ചില്ലാ ?
  അതോ ഞാന്‍ മനപൂര്‍വ്വം മറന്നുപോയതോ?..അറിയില്ലെനിക്ക്‌….

  ഒരുപാടു മോഹങ്ങളും മോഹഭംഗങ്ങളും
  സ്വന്തമായോരെന്‍ മനസ്സില്‍
  ആദ്യപ്രണയം എന്നും നീ തന്നെ
  ആരോടും പറയാതെ മനസ്സിന്‍റെ മണിച്ചെപ്പില്‍
  സൂക്ഷിച്ചു വെച്ചൊരു രഹസ്യം പറഞ്ഞോട്ടെ ഞാന്‍,വിട വാങ്ങും നേരം
  ഒരുപാടൊരുപാട് സ്നേഹിച്ചിരുന്നു ഞാനെന്‍ പ്രിയ കലാലയത്തെ
  എന്‍ ആദ്യപ്രണയമേ വിട! വിട! വിട!

  Written By : Meenukkutty