• രക്തഹാരത്തിലെ പുഴുക്കുത്തുകള്‍

  Written on 2010.01.21 | Category: കവിതകള്‍ | Author: Renju

  വറ്റാത്ത ഉറവയായ് കണ്ണുനീര്‍ പൊഴിയവേ
  എന്‍ ഹൃദയമേ ഞാനിന്നു പരിതപിക്കാം
  അറിയാതെ പ്രണയിച്ചു പോയതാണന്നു ഞാന്‍
  പനിനീര് പോലുള്ളാ പെണ്‍കൊടിയെ
  കാണാത്ത ചെയ്തികള്‍ കണ്ടുകൊണ്ടിന്നു ഞാന്‍
  വിറയുന്ന  കൈകളാല്‍ മിഴി പൊത്തവേ
  കഴിയില്ല ഹൃദയമേ, പതറാതെ പറയുവാന്‍
  അറിയാതെ പ്രണയിച്ചു പോയതാണന്നു ഞാന്‍
  ചുടു ചോര നിറമുള്ള ചെങ്കൊടിയെ

  പല കോടി ജനത തന്‍ ജീവനായ് ഭൂവില്‍  നീ
  ഋതുഭേദു കൂസാതെ പാറുമ്പോഴും
  കാണാം  എനിക്ക് നിന്‍ വിരി മാറിലെമ്പെടും
  മഥന കൊഴുപ്പിന്‍ പുഴുക്കുത്തുകള്‍
  ഓര്‍ക്കുന്നു ഹൃദയമേ,  നിന്‍ കദന കഥകള്‍ ഞാന്‍
  നാടിന്‍ ചരിത്രവും നല്ല പോലെ
  ഭയമില്ലെനിക്കിന്നു തെല്ലുപോലും

  അറിയുന്നു  നീ വീണ്ടും ഉയരുമെന്ന്
  നന്മയെ വിഴുങ്ങുവാന്‍ വാ പൊളിച്ചെത്തുന്ന
  പെരും കാള സര്‍പ്പമേ മനസ്സിലാക്ക
  നാടിന്‍റെ  നവമുകുളങ്ങളെ തിന്നുന്ന
  വിഷ പുഴുക്കൂട്ടമേ കേട്ടു  കൊള്‍ക
  ചെങ്കൊടി ചുവന്നത് അസ്തമയ സൂര്യന്‍റെ
  ചെങ്കതിര്‍ ശരവര്‍ഷം  ഏറ്റിട്ടല്ല .
  സൂര്യനെ വെല്ലുവാന്‍ ഉശിരുള്ള സഖാക്കള്‍ തന്‍
  തിളക്കും ചുടുചോര ചുവപ്പ് കൊണ്ട്

  Written By : Renju