-
പ്രിയസഖി…
ജീവിതം എന്തെന്നറിയാത്ത നാളുകളില്‍ -
എന്‍ ജീവനേ നീ എന്നു ധരിച്ചിരുന്നു ഞാന്‍…
മിഴിനീര്‍ മഷിയാക്കി എഴുതിയ താളുകളില്‍
നിറയെ നിന്‍ നാമം കുറിച്ചിരുന്നു ഞാന്‍…നിശയില്‍ മിന്നും നക്ഷത്രം ഓരോന്നില്‍ -
നിന്‍ മുഖം കണ്ടു തുറിച്ചിരുന്നു ഞാന്‍…
അറിയുമ്പോള്‍ ഇതെല്ലാം നിന്‍ നെഞ്ചിനുള്ളില്‍ -
ഒരിറ്റു സ്നേഹം നിനച്ചിരുന്നു ഞാന്‍…പാര്‍ക്കാന്‍ കൊതിച്ച നിന്‍ നെഞ്ചിടങ്ങളില്‍ ,
ഇതിനോടകം തന്നെ മുറിവേല്‍പ്പിച്ചിരുന്നു ഞാന്‍…
ഇനി വരും കാലം നിന്‍ സൌഭാഗ്യങ്ങളില്‍ -
ഒരു മാറാക്കറയായി പതിഞ്ഞിരിക്കില്ല ഞാന്‍…എന്‍ തെറ്റുകുറ്റങ്ങള്‍ എന്തെന്ന് അറിയില്ല…
മാപ്പപേക്ഷിക്കേണ്ട വിധമേത് അറിയില്ല…
ഞാന്‍ ചെയ്ത തെറ്റുകള്‍ മറക്കുമോ സഖി നീ ?
ഞാന്‍ ചെയ്ത കുറ്റങ്ങള്‍ പൊറുക്കുമോ സഖി നീ ?ഒരിക്കലും നടക്കാത്ത വഴികളില്‍ അറിയാതെ ,
എന്നെ കണ്ടെന്നാല്‍ ചിരിക്കുമോ സഖി നീ ?
ഈ ദുഖഭാരം ചുമക്കുമ്പോള്‍ പതറാതെ ,
എന്‍ കൈപിടിച്ചുയര്‍ത്തുമോ സഖി നീ ?