• നമ്മുടെ കേരളത്തിന്‍റെ ഒരു ഗതിയേ…

  Written on 2009.12.14 | Category: കവിതകള്‍ | Author: Anu Antony

  കള്ളന്മാരും ചതിയന്മാരും തിങ്ങിനിറഞ്ഞൊരു കേരളനാട്…
  ഭരണം കയ്യിലിരിക്കുന്നോര്‍ക്കും ,
  തട്ടിപ്പും വെട്ടിപ്പും മാത്രമേ ഉള്ളൂ
  കയ്യും കാലും കൂട്ടിക്കെട്ടി കഥകളിയാടാന്‍ കല്‍പ്പിക്കുന്നു ,
  വായും നോക്കി നടക്കും ജനങ്ങള്‍ –
  കൂടെ ആടാന്‍ ചൊല്ലുകയായി…
  കാര്യം എന്തെന്നറിയാതല്ലോ തക്കിട തരികിട സമരക്കാരും –
  ഗുരുവിനെ പോലും ചവിട്ടിക്കൂട്ടി മുന്നേറൂകയാണീ തലമുറകള്‍ ;
  എങ്ങോട്ടെങ്ങോട്ടെങ്ങോട്ടാണീ വരും തലമുറയുടെ ഗതിയെങ്ങോട്ടോ ?

  Written By : Anu Antony